അജിത്തിന്റെ വീടിനു മുന്നിൽ ആരാധികയുടെ ആത്മഹത്യ ശ്രമം .കാരണം അറിഞ്ഞു ഞെട്ടി താര കുടുംബം

82

തമിഴ് പ്രേക്ഷകർക്ക് വളരെ സുപരിചിതനായ നടനാണ് അജിത്ത്. തല അജിത് എന്നറിയപ്പെടുന്ന അജിത്ത് ഇപ്പോൾ തമിഴ് സിനിമ ലോകത്ത് വലിയൊരു ഇടവേള എടുത്തു നിൽക്കുന്ന വ്യക്തി കൂടിയാണ്. ദക്ഷിണേന്ത്യൻ സൂപ്പർതാരങ്ങളുടെ അനുയായികൾ അവരുടെ ആരാധനാപാത്രങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നവർ ആയതിനാൽത്തന്നെ അവരുടെ താരങ്ങളോടുള്ള സ്നേഹത്തിൻ്റെ പരിധി പലപ്പോഴും ലംഘിക്കപ്പെടുന്നതായി കാണാം .

തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായ അജിത് കുമാറിന് കുറച്ചു നാൾ മുൻപ് ഒരു വനിതാ ആരാധിക്കയിൽ നിന്നും നേരിടേണ്ടി വന്ന പഴയ ഒരു വാർത്തയാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ഒരു ആരാധിക തന്നെ നടനെതിരെ രംഗത്ത് വന്നു .

താരത്തിന്റെ വീടിനു മുൻപിൽ ഒരു യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു . ഇവരുടെ ആത്മഹത്യ ശ്രമം പോലീസ് അറിഞ്ഞ് അവരെ അറസ്റ്റ് ചെയ്യുക ആയിരുന്നു. പോലീസുകാർ തടഞ്ഞിട്ടു പോലും യുവതി അജിത്തിന്റെ വീടിനു മുന്നിൽ നിന്ന് തീ കൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ആ സമയത്ത് വൈറലായി മാറിയിരുന്നു. തന്റെ മരണത്തിന് കാരണം അജിത്ത് ആണ് എന്നുകൂടി ആ സ്ത്രീ പറഞ്ഞിരുന്നു. ഫർസാന എന്ന ഒരു സ്ത്രീയായിരുന്നു ഇത്തരത്തിൽ അജിത്തിനെതിരെ രംഗത്ത് വന്നത്.

ADVERTISEMENTS
READ NOW  ജയന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ പ്രേം നസീർ പറഞ്ഞത് - മകൻ ഷാനവാസിന്റെ വെളിപ്പെടുത്തൽ -അങ്ങനെയാണ് ബോഡി കൊണ്ട് വന്നത് സംഭവം ഇങ്ങനെ.

ചെന്നൈയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്ത വ്യക്തിയായിരുന്നു ഫർസാന. തന്റെ ജോലി നഷ്ടമാകാൻ കാരണം അജിത്താണ് എന്നായിരുന്നു ഇവർ പറഞ്ഞത്. ഇവർ ജോലി ചെയ്ത ആശുപത്രിയിൽ ഒരിക്കൽ അജിത്തും ശാലിനിയും എത്തിയിരുന്നു. ഇതിന്റെ വീഡിയോകളും ദൃശ്യങ്ങളും ഒക്കെ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു എന്നും സോഷ്യൽ മീഡിയയിൽ അജിത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തു എന്നതിന്റെ പേരിൽ ആശുപത്രി അധികൃതർ ഇവരെ പുറത്താക്കുകയായിരുന്നു ചെയ്തത് എന്നുമാണ് ഇവർ പറഞ്ഞത്. അങ്ങനെയാണ് ഇവർക്ക് ജോലി നഷ്ടമായത്.

അദ്ദേഹത്തെ നേരിട്ട് കാണണമെന്നുള്ള തന്റെ മെയിൽ സന്ദേശത്തിനു അജിത്ത് മറുപടി നൽകിയില്ലെന്നും താരത്തിനെ നേരിട്ട് കണ്ട തന്നെ ജോലിയിൽ തിരികെ എടുക്കണമെന്ന് ആശുപത്രി അധികൃതരോട് റെക്കമെന്റ് ചെയ്യണമെന്നും ആവശ്യപ്പെടാനായിരുന്നു നഴ്‌സായ ഫർഹാന ശ്രമിച്ചത് അത് നടന്നില്ല എന്ന് മാത്രമല്ല ജോലി നഷ്ട്ടപ്പെടുകയും ചെയ്തു .
മറ്റു വരുമാനങ്ങൾ ഒന്നുമില്ലാത്തതു കൊണ്ട് തന്നെ അജിത്തിന്റെ വീടിന് മുൻപിൽ വന്നു ആത്മഹത്യ ചെയ്യാൻ ഇവർ തീരുമാനിച്ചു. പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. അറസ്റ്റ് ചെയ്തത് ആത്മഹത്യ തടയുന്നതിന് വേണ്ടിയാണ് എന്നും പറഞ്ഞിരുന്നു. ഈ സംഭവം നടന്നപ്പോൾ അവിടെ അജിത്ത് ഉണ്ടായിരുന്നില്ല എന്നും പറയപ്പെടുന്നുണ്ട്. ഈയൊരു വാർത്ത അജിത്തിന്റെ വിവാദങ്ങൾക്കിടയിൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയ ഒന്നായിരുന്നു.

READ NOW  അത് മോർഫ് ചെയ്ത വീഡിയോ ആയിരുന്നു -പ്രായമായപ്പോൾ വിവാഹം കഴിക്കാൻ നാണമില്ലേ? മങ്കയുടെ മറുപടി.
ADVERTISEMENTS