ദിലീപിനേയും ലാല്‍ ജോസിനേയും തമ്മിലടിപ്പിക്കാന്‍ പാരവെച്ച് പ്രമുഖ സംവിധായകന്‍ ആ കഥ ഇങ്ങനെ

2757

മലയാളത്തിലെ മികച്ച സംവിധായകരുടെ കൂട്ടത്തിൽ മുൻപന്തിയിലുള്ള ആളാണ് ലാൽ ജോസ് ഒരു മറവത്തൂര്‍ കനവ് മുതല്‍ പ്രേക്ഷകരെ രസിപ്പിച്ച ഒരുപിടി ചിത്രങ്ങള്‍ ഒരുക്കിയ മലയാളത്തിലെ ഹിറ്റ് സംവിധായകനാണ് ലാല്‍ജോസ്. കരിയറിന്റെ തുടക്കകാലത്ത് താന്‍ നേരിട്ട പ്രശ്‌നങ്ങളെയും പാരകളെയും കുറിച്ച് സഫാരി ചാനലിന്റെ ഒരു പരിപാടിയില്‍ കുറച്ചു കാലം മുൻപ് ലാല്‍ജോസ് മനസുതുറന്നിരുന്നു.മലയാളത്തിലെ ഏറ്റവും മികച്ച സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ മീശമാധവനുമായി ബന്ധപ്പെട്ട് അദേഹം പങ്കുവച്ച അനുഭവങ്ങള്‍ ആണ് വൈറലാവുന്നത്.

ലാൽ ജോസ് ആ സംഭവത്തെ ഓർമ്മിക്കുന്നത് ഇങ്ങനെ. “മീശമാധവന്‍ കേരളത്തിലുടനീളം ഗംഭീര റിപ്പോര്‍ട്ട് ആണെന്ന് മനസിലായപ്പോള്‍ ആ സന്തോഷം ദിലീപുമായി പങ്കിടാമെന്ന് വെച്ച് ഞാന്‍ ബൂത്തില്‍ ഫോണ്‍ വിളിക്കാനായി പോയി. ആ സമയം അവിടെ മറ്റൊരു പ്രശസ്ത സംവിധായകന്‍ ആര്‍ക്കോ ഫോണ്‍ ചെയ്യുന്നുണ്ട്.സംവിധായകന്റെ പേര് പറയുന്നില്ല, അയാള്‍ ദിലീപിനോടാണ് സംസാരിക്കുന്നതെന്ന് എനിക്ക് പിന്നെ മനസിലായി. സിനിമ അത്ര പോരെന്നും, സിനിമ പലയിടത്തും ലാഗ് ചെയ്യുന്നുണ്ടെന്നുമൊക്കെ അദ്ദേഹം ദിലീപിനോട് പറയുകയാണ്.

ADVERTISEMENTS
   
READ NOW  അജയ് ദേവ്ഗണില്ലായിരുന്നെങ്കിൽ ഷാരൂഖിനെ വിവാഹം കഴിക്കുമായിരുന്നോ ? കാജോളിന്റെ ഞെട്ടിക്കുന്ന മറുപടി

തീയറ്ററുകളിൽ വൻ ഹിറ്റായി ഓടുന്ന ഒരു ജനത മുഴുവൻ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തെ കുറിച്ച് അത്രയും പ്രശസ്തനായ അദ്ദേഹം വെറും അസൂയകൊണ്ടു മാത്രം അങ്ങനെ പറഞ്ഞത് തന്നെ വലിയ സങ്കടത്തിലാക്കി.ചിത്രത്തിന്റെ മർമ്മ പ്രധാനങ്ങളായ സംഘടനാ രംഗങ്ങൾ എല്ലാം റിമൂവ് ചെയ്യണം എന്നൊക്കെ ആദ്ദേഹം ദിലീപിനോട് പറഞ്ഞു.ഈ പരാക്രമം എല്ലാം ഫോണിലൂടെ നടത്തിയിട്ടു ആൾ നേരെ നോക്കുന്നത് എന്റെ മുഖത്തേക്കും. അതെന്താ താങ്കൾക്ക് ചിത്രം ഒട്ടും ഇഷ്ടമായില്ലേ? എന്ന് ഞാൻ അപ്പോൾ തന്നെ അങ്ങോട്ട് ചോദിച്ചു. പടം തീരാ പോരാ ലാലു എന്നാണ് അദ്ദേഹം അന്ന് എന്നോട് പറഞ്ഞത്. അത് അതി പ്രശസ്തനായ ഒരു സംവിധായകനാണ് എന്ന് ലാൽ ജോസ് ഓർക്കുന്നു.

ADVERTISEMENTS