Advertisement
Home MOVIES BOLLYWOOD നിക്ക് ജോനാസിന് നേരെ ആരാധിക അവളുടെ ബ്രാ എറിഞ്ഞപ്പോൾ പ്രിയങ്ക ചോപ്രയുടെ പ്രതികരണം വീഡിയോ കാണുക

നിക്ക് ജോനാസിന് നേരെ ആരാധിക അവളുടെ ബ്രാ എറിഞ്ഞപ്പോൾ പ്രിയങ്ക ചോപ്രയുടെ പ്രതികരണം വീഡിയോ കാണുക

2534
ADVERTISEMENTS

വിവാഹ സങ്കൽപ്പങ്ങളിലെ പ്രായ വ്യത്യാസങ്ങളുടെ രീതികൾ അപ്പാടെ മാറ്റി മറിച്ചു വളരെ വലിയ സന്ദേശം സമൂഹത്തിനു നൽകിയ ദമ്പതികളാണ് പ്രീയങ്ക ചോപ്രയും നിക്ക് ജോനാസും. കുറച്ചു നാളത്തെ ഡേറ്റിംഗിന് ശേഷം 2018 ഡിസംബർ 1 ന് ഇരുവരും വിവാഹിതരായി. ദമ്പതികൾ അടുത്തിടെ തങ്ങളുടെ ആദ്യത്തെ കുട്ടിയെ സ്വാഗതം ചെയ്യുകയും മാതാപിതാക്കളുടെ യാത്രയിലേക്ക് ചുവടുവെക്കുകയും ചെയ്തു.

നടി പലപ്പോഴും ഭർത്താവിന്റെ സംഗീത പരിപാടികളിൽ പങ്കെടുക്കുന്നത് കാണാറുണ്ട്, അത്തരത്തിലുള്ള ഒരു പരുപാടിയിൽ നിന്നുള്ള ഒരു പഴയ വീഡിയോ വീണ്ടും ഓൺലൈനിൽ വൈറലായിരുക്കുകയാണ്, അവിടെ പ്രിയങ്ക ചോപ്ര ആവേശത്തോടെ ഒരു ആരാധിക തന്റെ ഭർത്താവ് നിക്കിന് ബ്രാ എറിഞ്ഞപ്പോഴുള്ള താരത്തിന്റെ പ്രതികരണമാണ് വൈറലായ വിഡിയോയിൽ ഉള്ളത്.

ADVERTISEMENTS

ജോനാസ് കുടുംബവും പ്രിയങ്ക ചോപ്രയും പങ്കെടുത്ത യു.എസ്.എയിലെ ജോനാസ് ബ്രദേഴ്‌സ് സംഗീത പരിപാടിയിൽ നിന്നുള്ള ഒരു പഴയ വൈറൽ വീഡിയോയിൽ, നിക്ക് ജോനാസ് ഷോ കഴിഞ്ഞു ഇറങ്ങുമ്പോൾ ഒരു ആരാധിക തന്റെ വെളുത്ത ബ്രാ അദ്ദേഹത്തിന് നേരെ എറിഞ്ഞു,

READ NOW  പെട്ടന്ന് അയാളും എന്റെയൊപ്പം ലിഫ്റ്റിലേക്ക് ചാടിക്കയറി, പിന്നെ സംഭവിച്ചത്: രാധിക ആപ്‌തെയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പ്രീയങ്ക നടന്നു വന്ന വഴിയിലാണ് അത് വീണത്. പ്രിയങ്ക ചോപ്ര അടിവസ്‌ത്രമെടുത്ത് തന്റെ തോളിലിട്ട് ചിരിച്ചു കൊണ്ട് തമാശയായി കൈവീശി നടന്നു പോകുന്നതും വിഡിയോയിൽ നമുക്ക് കാണാം. പ്രീയങ്ക പ്രീയങ്ക എന്ന് ആരാധകർ ആർപ്പ് വിളിക്കുന്നതും നമുക്ക് കാണാം.

നടി പിന്നീട് ഇത് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെക്കുകയും അതിന് ഒപ്പം ഇങ്ങനെ എഴുതി , “ഭർത്താവിനായി ആരാധക സന്ദേശങ്ങൾ ശേഖരിക്കുന്നു! അത് കൈമാറുന്നതിൽ സന്തോഷമുണ്ട്! .”

പ്രിയങ്ക ഏറ്റവും കൂൾ ആയതിനാൽ തന്റെ ഭർത്താവിനെയും കഥയിൽ ടാഗ് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ആത്മ ബന്ധമാണ് ഇത് കാണിക്കുന്നതു എന്ന് ആരാധകർ പറയുന്നു

അതേസമയം, വർക്ക് ഫ്രണ്ടിൽ, ഹോളിവുഡ് വെബ് സീരീസായ സിറ്റാഡലിന്റെ ട്രെയിലറിലൂടെ പ്രിയങ്ക ചോപ്ര എല്ലാവരേയും ആകർഷിച്ചു, ആരാധകർക്ക് അവളെ പുതിയ അവതാരത്തിൽ കാണാൻ കാത്തിരിക്കാൻ കഴിയാത്ത അവസ്ഥയാണ് .

READ NOW  ഹേമ മാലിനിയും ശബാന ആസ്മിയുൾപ്പടെ ഉള്ള കാമുകിമാർക്ക് 1 ,2 ,3 എന്ന് നമ്പറുകൾ -ഒടുവിൽ ഒരു വീടോ ഭാര്യയോ ഇല്ലാതെ മരണം - ബോളിവുഡ് സൂപ്പർ തരാം സഞ്ജയ് കുമാറിന്റെ ജീവിതം

തന്റെ കഥാപാത്രമായ നാദിയയെക്കുറിച്ച് നടി പറഞ്ഞതു ഇങ്ങനെയാണ്, “നാദിയ ഒരു സങ്കീർണ്ണ സ്ത്രീയാണ്. മിക്ക സ്ത്രീകളും ചെയ്യുന്നതുപോലെ അവൾ ലോകത്തിന്റെ ഭാരം വഹിക്കുന്നു. അവളുടെ യഥാർത്ഥ വികാരങ്ങളും ബലഹീനതകളും കാണിക്കാൻ അവൾ ഇഷ്ടപ്പെടുന്നില്ല. കൂട്ടത്തിൽ ഏറ്റവും റ്റഫ് അവളാണ്.

അവൾ എല്ലായ്‌പ്പോഴും തീരുമാനങ്ങൾ എടുക്കുന്നു, എല്ലാവരും സുരക്ഷിതമായി വീട്ടിലെത്തുന്നുവെന്ന് ഉറപ്പാക്കുന്നു. അവൾ തനിച്ചായിരിക്കുമ്പോൾ അവളുടെ ദുർബലത നിങ്ങൾ കാണും, അവളുടെ സ്വഭാവത്തിന്റെ ഭാരം എനിക്ക് അനുഭവപ്പെടുന്നുണ്ട്. ആ കഥാപത്രത്തിലേക്ക് ഇറങ്ങുന്നത് എനിക്ക് വളരെ രസകരമായി തോന്നുന്നു.

READ NOW  ഭർത്താവ് റിതേഷ് ദേശ്മുഖ് പ്രീതി സിന്റയുടെ കൈകളിൽ ചുംബിക്കുന്ന വീഡിയോ വൈറലായതോടെ ഒടുവിൽ പ്രതികരണവുമായി ജെനീലിയ.

ഇതുകൂടാതെ, കത്രീന കൈഫും ആലിയ ഭട്ടും അഭിനയിക്കുന്ന ഫർഹാൻ അക്തറിന്റെ അടുത്ത ജീ ലെ സാറയിലും പ്രിയങ്ക ചോപ്രയും അഭിനയിക്കുന്നുണ്ട്. ഫർഹാൻ അക്തർ രാജസ്ഥാനിലെ ലൊക്കേഷൻ നോക്കാൻ തുടങ്ങിയിട്ടുണ്ട് അടുത്തിടെ പ്രിയങ്ക തന്റെ ട്വിറ്ററിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു . മൂവരെയും ആദ്യമായി സ്‌ക്രീനിൽ കാണുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

ADVERTISEMENTS