Advertisement
Home Sports കേരളത്തിന് നന്ദി പറഞ്ഞു പോസ്റ്റ് പങ്ക് വെച്ച് സാക്ഷാൽ നെയ്മർ, അഭിമാന നിമിഷമെന്നു അദീപ്

കേരളത്തിന് നന്ദി പറഞ്ഞു പോസ്റ്റ് പങ്ക് വെച്ച് സാക്ഷാൽ നെയ്മർ, അഭിമാന നിമിഷമെന്നു അദീപ്

141
ADVERTISEMENTS

മലപ്പുറം ചങ്ങരം കുളത് ഒതല്ലൂരിൽ ബ്രസിൽ ആരാധകരായ നാട്ടുകാർ സ്ഥാപിച്ച പടുകൂറ്റൻ ഫ്ലെക്സ് ഇപ്പോൾ ലോകശ്രദ്ധയാർജ്ജിച്ചിരിക്കുകയാണ്. അദീപ് എന്ന ഗ്രാഫിക് ഡിസൈനർ പകർത്തിയ ഒരു ചിത്രമാണ് ബ്രേസിയലിന്റെ സൂപ്പർ താരം നെയ്മർ പങ്ക് വെച്ചിരിക്കുന്നത്. തന്റെ കൂട്ടുകാരന്റെയും മകന്റെയും നെയ്മറുടെ ഫ്ലെക്സിനോടൊപ്പമുള്ള ഒരു ചിത്രമാണ് അദീപ് എടുത്തത്

ആ ചിത്രം പങ്ക് വെച്ചിരിക്കുന്നത് നെയ്മർ ജൂനിയറിന്റെ ഒഫീഷ്യൽ വെബ്സൈറ്റിന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ്. ഓൾ ഇന്ത്യ നെയ്മർ ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഈ പോസ്റ്റ് പങ്ക് വെച്ചിരുന്നു അവരെ ടാഗ് ചെയ്തും ചിത്രമെടുത്ത അദീപിനു ക്രെഡിറ്റ് നല്കിക്കൊണ്ടുമാണ് കേരളത്തിന് ഒന്നാകെ നന്ദി അറിയിച്ചു കൊണ്ട് ഫുട്ബാൾ ഇതിഹാസത്തിന്റെ ഒഫിഷ്യൻ അക്കൗണ്ടിൽ നിന്നും പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. നിനച്ചിരിക്കാതെ കിട്ടിയ സന്തോഷത്തിൽ അന്തം വിട്ടിരിക്കുകയാണ് വിശ്വൽ എഫക്ട് ഗ്രാഫിക് ഡിസൈൻ വിദ്യാർത്ഥിയായ അദീപ്.

READ NOW  നിലവിലെ ICC നിയമങ്ങൾ അനുസരിച്ച് കളിച്ചാൽ സച്ചിന് ഇരട്ടി റൺസും സെഞ്ചുറിയും നേടാനാകുമായിരുന്നെന്നു സനത് ജയസൂര്യ

ചെറുപ്പം മുതൽ തന്നെ കടുത്ത ബ്രസിൽ,നെയ്മർ ആരാധകനായ തനിക്ക് ഇത് വളരെ വലിയ സന്തോഷം നൽകുന്ന സമയമാണ് എന്നാണ് അദീപ് പറയുന്നത്.ഫ്ലെക്സിനുമുന്നിൽ കുഞ്ഞിനേയും തോളിൽ കയറ്റി നിൽക്കുന്ന കൂട്ടുകാരന്റെ ചിത്രമാണ് അദീപ് എടുത്തതും പങ്ക് വെച്ചതും അതാണ് നെയ്മർ പങ്ക് വെച്ചിരിക്കുന്നത്.

ADVERTISEMENTS

ADVERTISEMENTS