Advertisement
Home MOVIES Malayalam അന്ന് മമ്മൂക്ക എനിക്ക് പതിച്ചു തന്ന പട്ടമാണ് അത് – നൂറു ശതമാനം അത് സത്യമാണ്...

അന്ന് മമ്മൂക്ക എനിക്ക് പതിച്ചു തന്ന പട്ടമാണ് അത് – നൂറു ശതമാനം അത് സത്യമാണ് അതിനു ബിജു മേനോൻ അർഹനാണെന്നും ഉദാഹരണ സഹിതം പൃഥ്വിരാജ് പറയുന്നു.

534
ADVERTISEMENTS

വില്ലൻ വേഷങ്ങളിലും സഹനടൻ വേഷങ്ങളിലൂടെയും തുടങ്ങി മലയാളത്തിൽ തന്റേതായ നായക സ്ഥാനം ഉറപ്പിച്ച ഒരേ സമയം വെറുക്കപ്പെട്ട കഥാപത്രങ്ങളും അതോടൊപ്പം ഹൃദയം തൊടുന്ന കഥാപാത്രങ്ങളും മനോഹര കോമഡി കഥാപത്രങ്ങളുമെല്ലാം ഒരുപോലെ അഭിനയിച്ചു ഫലിപ്പിച്ച താരമാണ് ബിജു മേനോൻ. ഇപ്പോൾ മികച്ച നടനുള്ള നാഷണൽ അവാർഡിന്റെ മികവിൽ തിളങ്ങി നിൽക്കുന്ന താരത്തിന് കൈ നിറയെ ചിത്രങ്ങൾ ആണ്. ഒരിക്കലും താൻ സിനിമയെ തേടി പോകാറില്ല എന്നും പലപ്പോഴും കഥാപത്രങ്ങൾ തന്നെ തേടി വരാറാണുള്ളത് എന്ന് ബിജു മേനോൻ പറയുന്നു. ഇപ്പോൾ ഒരഭിമുഖത്തിൽ അദ്ദേഹം മമ്മൂക്കയുമായുള്ള ഒരു രസകരമായ മുഹൂർത്തം പങ്ക് വെക്കുകയാണ്.

മമ്മൂക്ക കരിയറിൽ തന്ന ഉപദേശനങ്ങളെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനാണ് ബിജു മറുപിടി പറയുന്നത്. പണ്ടൊക്കെ സമയം കിട്ടുമ്പോളൊക്കെ ഷൂട്ടിംഗ് സൈറ്റിലായാലും എവിടെയായാലും താൻ കിടന്നുറങ്ങും അത് കണ്ടിട്ട് ഒരിക്കൽ അദ്ദേഹം തനിക്ക് ചാർത്തി തന്ന പൊൻതൂവലാണ് ‘മടിയൻ ‘ എന്ന പേര്. ചെറിയ ഷൂട്ടിംഗ് ഇടവേളകളിൽ പോലും കിടന്നുറങ്ങാൻ നോക്കും. പണ്ടൊക്കെ അങ്ങനെ സിനിമയെ കുറിച്ച് സീരിയസ് ആയി ചിന്തിക്കാറില്ല. തന്നിലേക്ക് വരുന്ന ഏത് കഥാപത്രങ്ങളും ചെയ്യുക എന്ന രീതിയാണ് ഉള്ളത്. അത് മോശമാണോ പ്രാധാന്യമുള്ളതാണോ അതുകൊണ്ടു കരിയറിന് മെച്ചമുണ്ടാകുമോ ദോഷമുണ്ടാകുമോ എന്നൊന്നും ചിന്തിക്കില്ല. അതെല്ലാം കൂട്ടിച്ചേർത്തു ഒന്നാക്കി മമ്മൂക്ക തന്ന കിരീടമാണ് മടിയൻ അത് സിനിമക്കാർക്കെല്ലാം അറിയാം.

READ NOW  ചെറ്റ പൊക്കാനോ ഗർഭം കലക്കാനോ പോയപ്പോൾ പറ്റിയ പരിക്കല്ല..എന്റെ തന്തയും ചത്തു സഖാവ് വി എസ്സും ചത്തു ഉമ്മൻ ചാണ്ടിയും ചത്തു തൻ്റെ വീഴ്ചയെ ആഘോഷിച്ചവർക്ക് ആശുപത്രി ക്കിടയിൽ വച്ച് തന്നെ വിനായകന്റെ മറുപടി പോസ്റ്റ് വൈറൽ

ഇത് കേട്ടപ്പോൾ അന്ന് അഭിമുഖത്തിൽ ബിജുമേനോനെ കൂടെയുണ്ടായിരുന്ന പൃഥ്വിരാജ് അതിനെ നൂറു ശതമാനം അനുകൂലിച്ചു ആ പേര് ബിജുവിന് ചേർന്ന ഒന്നാണ് എന്നതാണ് പ്രിത്വിയുടെ പക്ഷം അത്രക്കും വലിയ മടിയനാണ് ബിജു മേനോൻ എന്നാണ് പൃഥ്‌വിരാജ് പറയുന്നത്. ഉദാഹരണമായി ഒരു ചിത്രത്തിൽ കുതിരയെ ഓടിക്കണം എന്നുള്ളതുകൊണ്ട് മാത്രം ഒരു വലിയ കഥാപാത്രം ബിജു മേനോൻ ഉപേക്ഷിച്ചിരുന്നു. തനിക്ക് അത്ര വലിയ മടി ഒന്നുമില്ല എന്ന് ബിജു മേനോൻ പറഞ്ഞപ്പോൾ അത് സമ്മതിക്കാതെയാണ് പൃഥ്വിരാജ് ഇത് പറഞ്ഞത്.

ADVERTISEMENTS
ADVERTISEMENTS