Advertisement
Home MOVIES Malayalam ആദ്യകാല ചിത്രങ്ങളിൽ മമ്മൂട്ടിയുടെ പേര് മറ്റൊന്ന് : ആദ്യമായി മമ്മൂട്ടിയെ മമ്മൂക്ക എന്ന് വിളിച്ചതാര്? ...

ആദ്യകാല ചിത്രങ്ങളിൽ മമ്മൂട്ടിയുടെ പേര് മറ്റൊന്ന് : ആദ്യമായി മമ്മൂട്ടിയെ മമ്മൂക്ക എന്ന് വിളിച്ചതാര്? – അക്കഥ അറിയാം

773
ADVERTISEMENTS

ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ പകരക്കാരനില്ലാത്ത കലാകാരൻ 50 വർഷത്തെ നീണ്ട അഭിനയ സപര്യ. മറ്റാർക്കും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങൾ പുരസ്കാരങ്ങൾ പ്രായം എഴുപത്തിലെത്തിയെങ്കിലും എന്നും മുപ്പത് കാരന്റെ സൗന്ദര്യം. പുറമെ പാര്ക്കാണെങ്കിലും തികഞ്ഞ മനുഷ്യ സ്‌നേഹി .ഇങ്ങനെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ട നൂറു നൂറു വിശിഷ്ട ഗുണങ്ങൾ.

പക്ഷേ മുകളിൽ പറഞ്ഞ മിക്കതും അദ്ദേഹത്തിന്റെ ആരാധകരും അദ്ദേഹത്തെ അറിയുന്ന ഏത് വ്യക്തികൾക്കും അറിയാവുന്ന കാര്യങ്ങൾ തന്നെ. പക്ഷേ അദ്ദേഹത്തിന്റെ കട്ട ആരാധാകർക്ക് പോലും അറിയാൻ വയ്യാത്ത ചില രഹസ്യങ്ങൾ ഇന്ന് നിങ്ങളുമായി പങ്ക് വെക്കാം.

മമ്മൂട്ടി എന്ന നടനെ ഏവരും സ്നേഹത്തോടെ വിളിക്കുന്ന പേരാണ് മമ്മൂക്ക. പക്ഷേ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയെ മമ്മൂക്ക എന്ന സ്നേഹാർദ്രമായ പേര് ആദ്യം വിളിച്ചത് ആരാണെന്നു അറിയുമോ. അത് മറ്റാരുമല്ല മമ്മൂട്ടിയുടെ സന്തത സഹചാരിയും മേക് അപ് മാന്യമായ ദേവസ്യ ആണ്. ആദ്യ കാലങ്ങളിൽ മമ്മൂട്ടിയുടെ മമ്മൂട്ടി സർ ,മമ്മൂട്ടിക്ക് എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്. ദേവസ്യയാണ് ആദ്യമായി മമ്മൂക്ക എന്ന് അദ്ദേഹത്തെ വിളിച്ചത്. പിന്നീട് അത് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ എല്ലാം ഒരു വിളിപ്പേരാക്കി.ദേവസ്യയുടെ മകനായ ജോർജ് ആണ് മമ്മൂട്ടിയുടെ ഇപ്പോഴത്തെ മേക് അപ് മാൻ

ADVERTISEMENTS
READ NOW  അവസരം നൽകാമെന്ന് പറഞ്ഞു അമ്മയെയും മകളെയും ഉപയോഗിക്കുന്ന സംവിധായകരുണ്ട് - തുറന്ന് പറഞ്ഞു ശാന്തിവിള ദിനേശ്.

മമ്മൂട്ടി സിനിമകളിൽ ആദ്യകാലങ്ങളിൽ അഭിനയിക്കുമ്പോൾ പല പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. അതിലൊന്നാണ് സജിൻ എന്ന പേര്. ഷീല നിർമ്മിച്ച സ്ഫോടനം എന്ന സിനിമയുടെ കാലഘട്ടത്തിൽ മമ്മൂട്ടിയുടെ പേര് സജിൻ എന്നായിരുന്നു. പിന്നീട് കാലാന്തരത്തിൽ ആ പേര് മാറി മുഹമ്മദ് കുട്ടി മമ്മൂട്ടിയായി പരിണമിച്ചു

ADVERTISEMENTS