Advertisement
Home MOVIES ആ സമയത്തു ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലേ എന്ന് തോന്നിപോയി ഭീകരമായിരുന്നു ആ അവസ്ഥ ;...

ആ സമയത്തു ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലേ എന്ന് തോന്നിപോയി ഭീകരമായിരുന്നു ആ അവസ്ഥ ; നടി സ്വാസികയുടെ വെളിപ്പെടുത്തല്‍

3762
ADVERTISEMENTS

മലയാള സിനിമ സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി സ്വാസിക.ആദ്യമായി അഭിനയ രംഗത്ത് എത്തിയത് തമിഴ് സിനിമയിലൂടെയാണ്. സീത എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവർന്ന താരം തന്റെ ജീവിതത്തിലെ ചില നൊമ്പരപ്പെടുത്തുന്ന നിമിഷങ്ങളെക്കുറിച്ച്‌ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.

സ്വാസികയുടെ വാക്കുകളിൽ നിന്ന്.. തമിഴിലായിരുന്നു തുടക്കം. അതും നായികയായി. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും വിചാരിച്ചതു പോലെ അവസരങ്ങള്‍ ലഭിച്ചില്ല. അതിനിടെ മലയാളത്തില്‍ പ്രഭുവിന്റെ മക്കള്‍, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. എന്നാല്‍ അതിനു ശേഷം ഇവിടെയും നല്ല അവസരങ്ങള്‍ എന്തുകൊണ്ടോ വന്നില്ല ഒരു പക്ഷേ ഭാഗ്യ ദോഷം കൊണ്ടാകാംകുറച്ചു നാളത്തേക്ക് യാതൊരു ഓഫറുകളും വരാതായി. അതിനെ തുടര്‍ന്ന് താന്‍ ഡിപ്രഷനില്‍ ആയ അവസ്ഥ തുറന്നു പറയുകയാണ്‌ സ്വാസിക.

READ NOW  വീട്ടമ്മയും യുവാവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു: അടുക്കളയിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

മൂന്നു വര്‍ഷം ഒരു നല്ല സിനിമ പോലും കിട്ടിയില്ല. അതോടെ ഞാന്‍ ഡിപ്രഷന്റെ വക്കിലായി. ജീവിതത്തില്‍ ഒന്നും ചെയ്യാനില്ലാതെ പോയല്ലോ എന്ന തോന്നല്‍ വല്ലാതെ ശ്വാസം മുട്ടിച്ചു. സിനിമയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അതുകൊണ്ടാണ് പഠനം പോലും ഉപേക്ഷിച്ച്‌ അഭിനയ രംഗത്തേക്കെത്തിയത്.എന്നിട്ടും അഭിനയത്തിലും ഒന്നും ആകാന്‍ പറ്റുന്നില്ല. അതോടെ ജീവിക്കാന്‍ തന്നെ താത്പര്യമില്ലാതെയായി. എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നല്‍ പിടിമുറുക്കി. പെട്ടെന്നു മരിക്കാന്‍ എന്താണു മാര്‍ഗം എന്നൊക്കെ ആ സമയത്തു കൂടുതൽ ആലോചിച്ചത്.

ADVERTISEMENTS

വെളിയിലേക്കിറങ്ങുമ്പോൾ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കില്‍ എന്നൊക്കെയായി തോന്നല്‍.ചിന്തകൾ കാട് കേറി തുടങ്ങി. കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കില്‍. ചിലര്‍ ജോലിക്കു പോകുന്നു. ഞാന്‍ മാത്രം ‘സിനിമ… സിനിമ’ എന്നു പറഞ്ഞു സമയം കളയുന്നു. രാവിലെ എഴുന്നേല്‍ക്കുക വീട്ടില്‍ വെറുതെയിരിക്കുക എന്നതായിരുന്നു ദിനചര്യ. അതോടെ വീട്ടുകാരും കുത്തുവാക്കുകള്‍ പറഞ്ഞു തുടങ്ങി. ആ സമയത്താണ് സീരിയലിലേയ്ക്ക് അവസരം ലഭിച്ചത്. എവിടെയാണു പിടിച്ചു കയറാനാകുക എന്നറിയില്ലല്ലോ. അങ്ങനെ സീരിയല്‍ തിരഞ്ഞെടുത്തു. അതു കഴിഞ്ഞ് സീരിയല്‍ മാത്രമായി. ‘

READ NOW  ആ കൊള്ളാം ആദ്യരാത്രി കൂടി ഷൂട്ട് ചെയ്യണം എന്നിട്ടു അത് കൂടി ഭാവിയിൽ മക്കൾക്കും കൊച്ചു മക്കൾക്കും കാണിച്ചു കൊടുത്തേക്ക് - ദമ്പതികളുടെ വിവാഹ ഫോട്ടോഷൂട്ടിനെതിരെ സദാചാര ആക്രമണം

സീരിയലിലെ ഇടവേളയില്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, സ്വര്‍ണ്ണക്കടുവ തുടങ്ങിയ ചിത്രങ്ങളിലും സ്വസ്തിക അഭിനയിച്ചു.

ADVERTISEMENTS