Advertisement
Home MOVIES കിടപ്പുമുറിയിൽ പുരുഷന്മാർ ചോദിക്കുന്ന ഈ ചോദ്യം സ്ത്രീകളുടെ ‘ഓർഗാസം കില്ലർ’; ഒഴിവാക്കാം ഈ അബദ്ധം

കിടപ്പുമുറിയിൽ പുരുഷന്മാർ ചോദിക്കുന്ന ഈ ചോദ്യം സ്ത്രീകളുടെ ‘ഓർഗാസം കില്ലർ’; ഒഴിവാക്കാം ഈ അബദ്ധം

404
ADVERTISEMENTS

കിടപ്പുമുറിയിലെ തുറന്ന ആശയവിനിമയങ്ങൾ പങ്കാളികൾ തമ്മിലുള്ള അടുപ്പം വർദ്ധിപ്പിക്കാനും ലൈം#ഗികജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാനും സഹായിക്കുന്ന ഒന്നാണ്. എന്നാൽ ചില ചോദ്യങ്ങൾ ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക. പ്രത്യേകിച്ചും പുരുഷന്മാർ സ്ത്രീകളോട് ലൈം#ഗികബന്ധത്തിനിടെ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്. “ആയോ?” അല്ലെങ്കിൽ “എത്താറായോ?”. നിങ്ങളുടെ പങ്കാളിയോട് അടുത്ത തവണ ഈ ചോദ്യം ചോദിക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, തീർച്ചയായും അതൊന്ന് മാറ്റിച്ചിന്തിക്കുന്നതാണ് നല്ലത്. കാരണം ലോകമെമ്പാടുമുള്ള ഭൂരിഭാഗം സ്ത്രീകൾക്കും ഈ ചോദ്യം തീരെ താല്പര്യമില്ലാത്ത ഒന്നാണ്.

ഇതൊരു ‘ലൂസ്-ലൂസ്’ (Lose-Lose) ചോദ്യമാണ്

പ്രശസ്ത ലൈം#ഗിക വിദ്യാഭ്യാസ വെബ്സൈറ്റായ ‘OMGYES’ ഇരുപതിനായിരത്തോളം (20,000) സ്ത്രീകളിൽ അടുത്തിടെ നടത്തിയ വിപുലമായ ഒരു സർവേയിലാണ് ഈ നിർണായക കണ്ടെത്തലുള്ളത്. കിടപ്പുമുറിയിൽ പുരുഷന്മാർ ചോദിക്കുന്ന ഈ ചെറിയ ചോദ്യം സ്ത്രീകളുടെ രതി#മൂർച്ഛയെ പൂർണ്ണമായും ഇല്ലാതാക്കുന്ന ‘ഓ#ർഗാ#സം കില്ലർ’  ആണെന്നാണ് പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്. അടിസ്ഥാനപരമായി ഇതൊരു ‘ലൂസ്-ലൂസ്’ ചോദ്യമാണ്. കാരണം, രതിമൂർച്ഛയോട് അടുത്തുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയോട് ഈ ചോദ്യം ചോദിച്ചാൽ ആ നിമിഷം തന്നെ അവരുടെ ശ്രദ്ധ തിരിഞ്ഞുപോകുകയും അവർക്ക് ആ അനുഭവം നഷ്ടപ്പെടുകയും ചെയ്യും. ഇനി ര#തി#മൂർ#ച്ഛയോട് അടുക്കാത്തവരാണെങ്കിൽ ‘ഇല്ല’ എന്ന് മറുപടി പറയുന്നത് അവരിൽ വല്ലാത്തൊരു അസ്വസ്ഥതയും ജാള്യതയും ഉണ്ടാക്കും.

ADVERTISEMENTS
READ NOW  ശിവാജിയിൽ മോഹൻലാലിനെ അഭിനയിപ്പിച്ചു ചെറുതാക്കി കാണിക്കാനുള്ള ശ്രമവും ശങ്കർ നടത്തിയിരുന്നു. മുൻപ് ദിലീപിനോട് ചെയ്ത പോലെ.

സമ്മർദ്ദം നൽകുന്ന ചോദ്യം

പുരുഷന്മാർ ചിലപ്പോൾ പങ്കാളിയോടുള്ള കരുതലിലോ അല്ലെങ്കിൽ എല്ലാം തൃപ്തികരമായി പോകുന്നുണ്ടോ എന്നറിയാനോ ആകാം ഈ ചോദ്യം ചോദിക്കുന്നത്. എന്നാൽ ഇത് തികച്ചും തെറ്റായ സമയത്ത് പങ്കാളിക്ക് മേൽ അനാവശ്യമായ മാനസിക സമ്മർദ്ദം നൽകുകയാണെന്ന് പ്രമുഖ സെ#ക്സ് ആൻഡ് റിലേഷൻഷിപ്പ് വിദഗ്ധയായ അനാബെൽ നൈറ്റ്വ്യക്തമാക്കുന്നു. “പരസ്പരമുള്ള സ്നേഹത്തിലും വൈകാരികമായ അടുപ്പത്തിലും പൂർണ്ണമായും മുഴുകിയിരിക്കുന്നതിന് പകരം, സമയം, പ്രകടനം എന്നിവയിലേക്ക് അവരുടെ ശ്രദ്ധ തിരിയാൻ ഈ ചോദ്യം കാരണമാകുന്നു. മിക്ക സ്ത്രീകൾക്കും ലൈം#ഗിക ഉത്തേജനം പതുക്കെയാണ് സംഭവിക്കുന്നത്. അതിന് സുരക്ഷിതത്വവും സ്വന്തമായ സമയവും ആവശ്യമാണ്. അതിനാൽ ‘എത്താറായോ’ എന്ന് ചോദിക്കുമ്പോൾ അത് അവരെ ധൃതി കൂട്ടുന്നതായി അവർക്ക് തോന്നാം,” അനാബെൽ പറയുന്നു.

ഓർ#ഗാ#സം ഗ്യാപ്പും സമയവും

ലൈം#ഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പുരുഷന്മാർക്കും സ്ത്രീകൾക്കും ര#തിമൂ#ർച്ഛയിൽ എത്താനെടുക്കുന്ന സമയം തികച്ചും വ്യത്യസ്തമാണ്. പുരുഷന്മാർക്ക് ഫോ#ർപ്ലേ#യിലടക്കം ശരാശരി അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ മതിയാകുമ്പോൾ, സ്ത്രീകൾക്ക് പൂർണ്ണമായ സംതൃപ്തിയിലെത്താൻ 30 മിനിറ്റ് വരെയാകാമെന്ന് സർട്ടിഫൈഡ് റിലേഷൻഷിപ്പ് കോച്ചായ ജെമ്മ നൈസ് (Gemma Nice) ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിലുള്ള ഈ വ്യത്യാസത്തെ ശാസ്ത്രലോകം ‘ഓ#ർഗാ#സം ഗ്യാപ്പ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. പഠനങ്ങൾ പ്രകാരം 90 ശതമാനത്തിലേറെ പുരുഷന്മാരും ലൈം#ഗിക ബന്ധത്തിൽ എളുപ്പം രതിമൂർച്ഛ അനുഭവിക്കുമ്പോൾ, സ്ത്രീകളിൽ അത് വെറും 65 ശതമാനം മാത്രമാണ്. ഇതിനൊരു പ്രധാന കാരണം കിടപ്പുമുറിയിലെ തെറ്റായ ആശയവിനിമയങ്ങളും അനാവശ്യമായ ധൃതിയുമാണ്. പുരുഷന്റെ ഈ ഒരൊറ്റ ചോദ്യം സ്ത്രീകളിൽ പലപ്പോഴും അക്ഷമയായും തന്റെ പ്രകടനത്തെ വിലയിരുത്തുന്നതായും അനുഭവപ്പെടും.

READ NOW  എന്റെ അച്ഛനെ എനിക്കറിയാം നീ പഠിപ്പിക്കേണ്ട ദിലീപിനെ ട്രോളിയവർക്കു കിടിലൻ മറുപിടിയുമായി മീനാക്ഷി

മസാജ് ചെയ്യുമ്പോഴുള്ള ചിന്ത പോലെ

സുഹൃത്ത് ഒരു ബാക്ക് മസാജ് ചെയ്തു തരുമ്പോൾ അത് വളരെ സുഖകരമായി അനുഭവപ്പെടാറുണ്ടെങ്കിലും, കുറച്ച് കഴിയുമ്പോൾ ‘അവരുടെ കൈകൾ കഴച്ചോ? ഇനി നിർത്താൻ പറയണോ?’ എന്ന ചിന്ത വരുന്നത് പോലെയാണിതെന്ന് സർവേയിൽ പങ്കെടുത്ത ഒരു സ്ത്രീ അനുഭവസാക്ഷ്യം പങ്കുവെക്കുന്നു. ആ ചിന്ത വരുന്ന നിമിഷം മുതൽ മസാജിന്റെ സുഖം നമുക്ക് പൂർണ്ണമായും നഷ്ടപ്പെടും. കിടപ്പുമുറിയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ചോദ്യം കേൾക്കുമ്പോൾ സ്ത്രീകൾ അമിതമായി ചിന്തിക്കാൻ തുടങ്ങുകയും, അതുവരെയുണ്ടായിരുന്ന സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെടുകയും ചെയ്യും. ഈ അനാവശ്യ സമ്മർദ്ദത്തിൽ നിന്ന് രക്ഷപ്പെടാനും, പങ്കാളിയുടെ മാനസികാവസ്ഥയെ വ്രണപ്പെടുത്താതിരിക്കാനും വേണ്ടി മാത്രം പല സ്ത്രീകളും ര#തി#മൂർച്ഛ ഉണ്ടായതായി അഭിനയിക്കാൻ  നിർബന്ധിതരാകാറുണ്ടെന്ന് അനാബെൽ നൈറ്റ് മുന്നറിയിപ്പ് നൽകുന്നു. സ്ത്രീകൾക്ക് രതിമൂർച്ഛയിലെത്താൻ ഏറ്റവും അത്യാവശ്യമായ ഒന്നാണ് മാനസികമായ അയവ്. സമ്മർദ്ദമുണ്ടാകുമ്പോൾ ശരീരം ഇറുകുകയും കൂടുതൽ ബോധവതികളാകുകയും ചെയ്യും. ഇത് ര#തി#മൂ#ർച്ഛയെ തടയുന്ന വലിയൊരു മതിൽക്കെട്ടായി മാറുന്നു.

READ NOW  സിനിമയിലമല്ല, യഥാർത്ഥ ജീവിതത്തില്‍ ഒരേ ഒരാൾക്കായി വക്കീലായി വാദിച്ചിട്ടുണ്ട് മമ്മൂട്ടി; അതും ഒരു നായിക നടിക്ക് വേണ്ടി സത്യമോ ?

പകരം എന്ത് ചോദിക്കാം?

അതുകൊണ്ട് ഈ ചോദ്യം ചോദിച്ചാൽ നിങ്ങൾ ഉദ്ദേശിക്കുന്ന മറുപടി ലഭിക്കാൻ സാധ്യത വളരെ കുറവാണ്. സമയം തന്നെ നിങ്ങൾക്ക് അതിനുള്ള ഉത്തരം നൽകും. ഇതിന് പകരം മികച്ച മറ്റ് ചില മാർഗ്ഗങ്ങൾ പരീക്ഷിക്കാവുന്നതാണ്. സംസാരം അത്യാവശ്യമാണെങ്കിൽ, “ഇത് നിനക്ക് സു#ഖകരമായി തോന്നുന്നുണ്ടോ?” അല്ലെങ്കിൽ “ഞാൻ ഈ രീ#തിയിൽ തന്നെ തുടരണോ?” എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് പങ്കാളിക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. വാക്കുകൾക്ക് പകരം പങ്കാളിയുടെ ശരീരഭാഷ, ശ്വാസോച്ഛ്വാസം, ചലനങ്ങൾ എന്നിവ സ്വാഭാവികമായി മനസ്സിലാക്കി മുന്നോട്ട് പോകുന്നതാണ് ഏറ്റവും മികച്ച രീതിയെന്നും, അത്തരം പരസ്പര ധാരണകൾ മികച്ച ലൈം#ഗിക ജീവിതത്തിന് അടിത്തറ പാകുമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

ADVERTISEMENTS