Advertisement
Home MOVIES Malayalam അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ ആയിട്ടില്ല – ഭർത്താവു മോഹൻലാലിൻറെ സിനിമയെ കുറിച്ചും...

അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ ആയിട്ടില്ല – ഭർത്താവു മോഹൻലാലിൻറെ സിനിമയെ കുറിച്ചും അഭിനയത്തെ കുറിച്ചും ഭാര്യ സുചിത്ര പറഞ്ഞത്.

1531
ADVERTISEMENTS

ഏകദേശം 400-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മലയാളികളുടെ സ്വന്തം മോഹൻലാൽ . മൂന്ന് ദേശീയ അഭിനയ പുരസ്കാരങ്ങളും പത്മഭൂഷണും ലഭിച്ചിട്ടുണ്ട്,ഒപ്പം നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും . മലയാള സിനിമയിലെ ഐക്കണിക് താരമാണ് മോഹൻലാല്‍. നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനാണ്. എന്നാൽ മറ്റേതൊരു നടനെപ്പോലെ മോഹൻലാലും വലിയ പരാജയങ്ങൾ ഏറ്റുവാങ്ങുകയും ചില മോശം സിനിമകളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട് . മോഹൻലാലിൻറെ ഒരു വലിയ വിജയ ചിത്രത്തിനായുള്ള ആരാധരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകൾ കുറച്ചേറെയായി. അദ്ദേഹത്തിന്റെ അവസാനമിറങ്ങിയ ചിത്രം മലയ്‌ക്കോട്ടെ വാലിബൻ വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രമാണെങ്കിലും ബോക്സോഫീസ് പരാജയമാവുകയായിരുന്നു.

മോഹൻലാലിന്റെ ഭാര്യ സുചിത്ര, പ്രശസ്ത തമിഴ് സിനിമാ നിർമ്മാതാവായ കെ. ബാലജിയുടെ മകളാണ്. മോഹൻലാലിന്റെ കുടുംബവുമായി അടുത്ത സുഹൃത് ബന്ധമുണ്ടായിരുന്നു സുചിത്രയുടെ കുടുംബത്തിന് അങ്ങനെയാണ് മോഹൻലാലിനെ സുചിത്രക്കായി വിവാഹമാലോചിക്കുന്നതും വിവാഹം കഴിക്കുന്നതും . ഇഇപ്പോൾ സുചിത്ര, ഭർത്താവിന്റെ എല്ലാ സിനിമകളും താൻ ഇഷ്ടപ്പെടുന്നില്ലെന്നു അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കവേയായിരുന്നു ഈ തുറന്നുപറച്ചിൽ. “എനിക്ക് ഇഷ്ടപ്പെടാത്ത സിനിമകളുണ്ട്. അവയെക്കുറിച്ച് ഞാൻ തുറന്നു പറയാറുണ്ട്” സുചിത്ര പറഞ്ഞു. ഒരു സിനിമ എനിക്ക് ഇഷ്ടമായില്ലെങ്കിൽ ഞാൻ അത് തുറന്നു പറയും. അദ്ദേഹത്തിന്റെ പല സിനിമകളും എനിക്ക് ഒട്ടും ഉക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അത് ഞാൻ നേരിട്ട് പറഞ്ഞിട്ടുമുണ്ട്.

ADVERTISEMENTS
READ NOW  13 വയസ്സിൽ കാമുകന് കത്ത് കൊടുക്കാൻ പോയപ്പോൾ അമ്മ പറഞ്ഞത്- വീട്ടുകാർ വളർത്തിയ രീതിയെ കുറിച്ച് കനി കുസൃതി.

രേഖ മേനോനുമൊത്തുള്ള ഒരഭിമുഖത്തിൽ സുചിത്ര തുറന്നു പറഞ്ഞു. വളരെ സെന്സിബിൽ ആയി സംസാരിക്കുന്ന വളരെ റിയൽ ആയി സംസാരിക്കുന്നു വ്യക്തിയാണ് മോഹൻലാലിൻറെ ഭാര്യ. തന്റെ അഭിപ്രയനാണ് തുറന്നു പറയാനും അവർ പലപ്പോഴും ,മടിക്കാറില്ല. ഭർത്താവ് മോഹൻലാലിൻറെ അഭിനയത്തെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചുമുള്ള തന്റെ അഭിപ്രയമാണ് ഇതാദ്യമായി ആണ് സുചിത്ര തുറന്നു പറയുന്നത്.

ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നിരിക്കെ ഒരു സിനിമയുടെ നിർമാണത്തിൽ ഒരുപാട് പേരുടെ കഠിനാധ്വാനമുണ്ടെന്നും അതുകൊണ്ട് എല്ലാ സിനിമകളെയും ബഹുമാനിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. “ഒരു സിനിമ ഒരു വ്യക്തിയുടെ മാത്രം പ്രയത്നമല്ല. ഒരു ടീമിന്റെ സംയുക്ത പ്രവർത്തനമാണ്. ആരും മോശം സിനിമകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല,” സുചിത്ര പറഞ്ഞു.

മോഹൻലാലിന്റെ അടുത്ത ചിത്രം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ ആണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘മലൈകോട്ടൈ വാലിബൻ’ന് ശേഷം മോഹൻലാലിന്റേതായി വരുന്ന ചിത്രമാണിത്. മോഹൻലാലിന്റെ സംവിധാന സംരംഭമായ ‘ബറോസ്’ ന്റെ പോസ്റ്റ് പ്രൊഡക്ഷൻ പണികളും പുരോഗമിക്കുകയാണ്.

READ NOW  തന്നെ തകർത്തതിന് പിന്നിൽ 'അമ്മ സംഘടന; ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്തില്ല പിന്നെ എന്നോട് എന്തിനിത് ചെയ്തു - ഷക്കീല ചോദിക്കുന്നു.
ADVERTISEMENTS