Advertisement
Home MOVIES Malayalam ഗണേഷിന്റെ രഹസ്യ ബന്ധത്തിന്റെ പേരിൽ നഷ്ടപരിഹാരം വാങ്ങിപ്പോയ ആദ്യ ഭാര്യ മണ്ടി – ഗണേഷിന്റെ സ്വഭാവത്തെ...

ഗണേഷിന്റെ രഹസ്യ ബന്ധത്തിന്റെ പേരിൽ നഷ്ടപരിഹാരം വാങ്ങിപ്പോയ ആദ്യ ഭാര്യ മണ്ടി – ഗണേഷിന്റെ സ്വഭാവത്തെ പറ്റിയും ആസ്തിയെ പറ്റിയും നിർമ്മാതാവ് കെ.ജി. നായർ

15271
ADVERTISEMENTS

നിരവധി മലയാളം ചിത്രങ്ങളിൽ വില്ലനായി സഹനടനായും കൊമേഡിയനായും ഒക്കെ അഭിനയിച്ച മലയാളികളുടെ പ്രിയതാരമാണ് ശ്രീ ഗണേഷ് കുമാർ. സിനിമ നടൻ എന്നതിൽ ഉപരി പ്രശസ്ത രാഷ്ട്രീയ നേതാവ് ബാലകൃഷ്ണപിള്ളയുടെ മകനും രാഷ്ട്രീയ നേതാവും ഇപ്പോൾ കേരള സംസ്ഥാനത്തെ ഒരു മന്ത്രി കൂടിയായ കെ ബി ഗണേഷ് കുമാറിനെ അറിയാത്തവരില്ല. ഇന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ ഗണേഷ് കുമാർ മുൻപന്തിയിൽ തന്നെയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി റിലീസ് ചെയ്യപ്പെട്ട ഗഗനചാരി എന്ന ചിത്രത്തിലെ പ്രകടനം വളരെയധികം പ്രശംസിക്കപ്പെട്ട ഒന്നുതന്നെയാണ്. ഇപ്പോൾ വൈറലാകുന്നത് ഗണേഷ് കുമാറിന്റെ നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള അദ്ദേഹത്തിൻറെ സുഹൃത്ത് കൂടിയായ നിർമാതാവ് കെ ജി നായർ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച വിവാദങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുന്നതാണ്.

ഗണേഷ് കുമാറും ആദ്യ ഭാര്യ യാമിനീ തങ്കച്ചിയും തമ്മിലുള്ള പ്രശ്നങ്ങൾ വലിയ വിവാദങ്ങളാണ് കേരള സംസ്ഥാനത്ത് ഉണ്ടാക്കിയത് ഗണേഷ് കുമാറിന് നിരവധി സ്ത്രീകളുമായി രഹസ്യബന്ധം ഉണ്ടെന്നും അത് ചോദിക്കുന്നത് തന്നെ ക്രൂരമായി മർദ്ദിക്കും എന്നും ഒക്കെ ഉള്ള കാര്യങ്ങലും അദ്ദേഹവുമായി ബന്ധമുള്ള ഒരു സ്ത്രീയുടെ ഭർത്താവ് അദ്ദേഹത്തെ വീട്ടിൽ വന്നു ചോദ്യം ചെയ്തതും അദ്ദേഹത്തിന്റെ മുന്നിൽ വീണു ഗണേഷ് കുമാർ മാപ്പ് പറഞ്ഞുവെന്നും ഉൾപ്പടെ നിരവധി ആരോപണങ്ങൾ അന്ന് യാമിനി തങ്കച്ചി പറഞ്ഞിരുന്നു.

ADVERTISEMENTS

പത്ര സമ്മേളനം നടത്തിയാണ് അന്ന് യാമിനി തങ്കച്ചി കാര്യങ്ങൾ വെട്ടി തുറന്നു പറഞ്ഞു വിവാദങ്ങൾക്കാണ് തിരികൊളുത്തിയത് . അദ്ദേഹത്തിന്റെ അവിഹിത ബന്ധത്തെ കുറിച്ച് ചോദിച്ചതിന് അദ്ദേഹത്തിൽ നിന്നും തനിക്ക് ക്രൂരമായി മർദ്ദനങ്ങൾ ഏറ്റു എന്നുള്ളതും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ തന്നെയാണ് ഭാര്യ ഉപദ്രവിച്ചത് എന്ന് ഗണേഷ് കുമാറും വ്യക്തമാക്കിക്കൊണ്ട് വീഡിയോയുമായി രംഗത്ത് വരികയും ഭാര്യ തന്നെ മർദ്ദിച്ചതിന് മുറിപ്പാടുകൾ അദ്ദേഹം വ്യക്തമാക്കുന്ന വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചതും ഒക്കെ വലിയ വിവാദങ്ങൾ ആയിരുന്നു അതിനെക്കുറിച്ചും ശ്രീ കെ ജി നായർ സംസാരിക്കുന്നുണ്ട്

READ NOW  വിനായകൻ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആസിഫ് അലി - പെട്ടന്ന് ചെല്ലാൻ രജനികാന്തിന്റെ സിനിമയിൽ നിന്ന് വിളിച്ചപ്പോൾ വിനായകൻ പറഞ്ഞത്

അന്ന് ഗണേഷ് കുമാർ കാണിച്ച ആ മുറിവുകളൊക്കെ ഒരിക്കലും തട്ടിപ്പ് ഒന്നുമല്ല അതൊക്കെ ശരിക്കും അദ്ദേഹത്തിന് അടികൊണ്ട് പാടുകൾ തന്നെയായിരുന്നു എന്ന് അദ്ദേഹം പറയുന്നു.ഗണേഷ് കുമാറിന്റെ മുൻ ഭാര്യ തങ്കച്ചി ഉന്നയിച്ച ആരോപണങ്ങളും പ്രശ്നങ്ങളും ഒക്കെ പ്രശ്നങ്ങൾ അദ്ദേഹത്തിന് സ്വഭാവം നേരിട്ട് അറിയാവുന്ന കെ ജി നായർക്ക് അറിയാമോ എന്ന് ഒരു അഭിമുഖത്തിനിടെ അവതാരകൻ അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്.

ഗണേഷ് കുമാറിന് അത്തരത്തിൽ ഒരു ചെറ്റത്തരം കാണിക്കേണ്ട ആവശ്യമില്ല അത്തരത്തിൽ സ്ത്രീകളുമായി രഹസ്യബന്ധത്തിൽ ഏർപ്പെട്ട് വലിയ രീതിയിൽ അബദ്ധങ്ങൾ പോയി ചാടേണ്ട ആവശ്യമില്ല എന്നാണ് കെ ജി നായർ പറയുന്നത്. അതിന് അദ്ദേഹം പറയുന്ന കാരണങ്ങൾ ഇങ്ങനെയാണ്.

പുള്ളി അത്തരത്തിൽ ഒരു ആഗ്രഹം വിളിച്ചു പറഞ്ഞാൽ പുള്ളി നിന്നും 10 പൈസ വാങ്ങിക്കാതെ ഏത് വലിയ ഹോട്ടലുകാരും പുള്ളിക്ക് അങ്ങനെ ഒരു സൗകര്യം ചെയ്തു കൊടുക്കും എന്നാണ് കെ ജി നായർ പറയുന്നത്.

പിന്നെ എങ്ങനെ ഈ പ്രശ്നങ്ങൾ ഉണ്ടായി എന്ന് ചോദിച്ചാൽ ഗണേശ് കുമാറിനോട് വെറുപ്പുള്ള ആൾക്കാർ ആദ്യ ഭാര്യ യാമിനി തങ്കച്ചിയെ തെറ്റിദ്ധരിപ്പിച്ചതാണ് എന്നാണ് കെജി നായർ പറയുന്നത്അങ്ങനെയൊരു സംഭവം ഉണ്ടായത്കൊണ്ട് യഥാർത്ഥത്തിൽ നഷ്ടം യാമിനി തങ്കച്ചിക്ക് തന്നെയാണ് എന്നാണ് കെജി നായർ പറയുന്നത്. ആർ ഒരു മണ്ടിയാണ് എന്ന് അദ്ദേഹം പറയുന്നു.

READ NOW  തന്റെ പങ്കാളിക്ക് മറ്റൊരു ബന്ധം ഉണ്ടെങ്കിൽ എനിക്ക് യാതൊരു വിഷമവുമില്ല : താൻ മറ്റു പ്രണയമുണ്ടാക്കിയപ്പോൾ അവർക്ക് വിഷമമുണ്ടായിട്ടുണ്ട് - മൈത്രേയൻ പറഞ്ഞത്.

രണ്ടേകാൽ കോടി രൂപ അത് എഴുപത്തിയഞ്ചു ലക്ഷത്തിനെ മൂന്നു ഡി ഡി ആയും അവർ കൊണ്ടുവന്ന ഇരുന്നൂറോ മുന്നൂറോ പവൻ സ്വർണവും വഴുതക്കാട് ഒരു വീടും മാത്രമാണ് അവർക്ക് നഷ്ടപരിഹാരമായി ലഭിച്ചത്. അതാണോ ഗണേശന്റെ ആസ്തിയെന്നാണ് കെജി നായർ ചോദിക്കുന്നത്. അയാളുടെ ആസ്തി എത്രയെന്നു ആർക്കെങ്കിലും അറിയാമോ എന്നും അദ്ദേഹം ചോദിക്കുന്നു. ആർക്കെങ്കിലും കണക്കു പറയാൻ പറ്റുമോ അതിനു ,ബാലകൃഷ്ണപിള്ള സാറിൻറെ ആസ്തി എത്രെയെന്നു ആർക്കെങ്കിലും കണക്കു പറയാൻ പറ്റുമോ ഒന്നും കെ ജി നായർ ചോദിക്കുന്നുണ്ട്.

ഗണേഷിന്റെ സഹോദരിമാർക്ക് കൊടുത്തതൊക്കെ നമുക്ക് വേണമെങ്കിൽ പറയാം പക്ഷേ ഗണേശന്റെ ആസ്തി ആരും ഉദ്ദേശിക്കുന്നതിലും ഒരുപാട് മുകളിലാണെന്നാണ് കെ ജി നായർ പറയുന്നത്എത്ര കോടി രൂപ ബാങ്കിൽ കാണും എന്ന് ആർക്കും ഒട്ടും നിശ്ചയമില്ലാത്ത ഒരു കാര്യമാണ്. അത്രത്തോളം സമ്പന്നനാണ് ഗണേഷ് കുമാർ എന്ന് കെ ജി നായർ പറയുന്നു. ആ ഒരു പ്രശ്നത്തിന്റെ പേരിൽ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം പോവുകയും പിതാവുമായി അകലേണ്ടി വരികയും ഒക്കെ ചെയ്തു. അച്ഛൻ മരിക്കുന്നതിന് ആറുമാസം മുൻപാണ് പിന്നീട് അവർ ഒന്നിച്ചത് അത് അയാളുടെപുണ്യമായി എന്ന് അദ്ദേഹം പറയുന്നു.

എന്തുകൊണ്ടാണ് ഗണേഷ് കുമാർ സഹോദരിമാരും തമ്മിൽ സ്വത്തിന്റെ പേരിൽ വഴക്കുണ്ടാകുന്നത് എന്ന് അവതാരകൻ ചോദിക്കുമ്പോൾ ഗണേഷ് കുമാറിനെ ഒരുപാട് അടുത്ത് അറിയാവുന്ന കെ ജി നായർ പറയുന്ന മറുപടി ഒരുപാട് സ്വത്തുക്കൾ ഉള്ളതുകൊണ്ട് എന്നാണ്.

READ NOW  രഹസ്യ കോഡ് നെയിം ഉപയോഗിച്ച് മോഹൻലാലിനെ എങ്ങനെ വേട്ടയാടിയെന്ന് സുചിത്ര മോഹൻലാൽ പങ്കുവെക്കുന്നു.

ഗണേഷ് കുമാറിനെ മൂത്ത സഹോദരിയുടെ സമ്പാദ്യം എന്ന് പറയുന്നത് കോടിക്കണക്കിനാണ്. അവർക്ക് പാരമ്പര്യമായി പിതാവിൽ നിന്ന് ലഭിച്ചത് കോടിക്കണക്കിനു രൂപയാണ് എന്ന് \ കെ ജി നായർ പറയുന്നത്. അത് ഷാജൻ സ്കറിയ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ബോംബെയിൽ മൂന്ന് ഫ്ലാറ്റ്, മദ്രാസിൽ ഒരു ഫ്ലാറ്റ് ,അമേരിക്കയിൽ ഫ്ലാറ്റ് കൊടുത്തിട്ടുണ്ട് ഇവിടെ നാല് വീടുണ്ട്. പതിനഞ്ച് ഏക്കർ സ്ഥലം ആയൂർ ജംഗ്ഷനിൽ അവർക്കുണ്ട്. അതും റോഡിനോട് ചേർന്നാണ്. എങ്ങനെയായാലും അവിടെ അൻപതു ലക്ഷം രൂപയോളം സെന്റിന് വില ലഭിക്കും. അതല്ലെങ്കിൽ പോട്ടെ മൊത്തത്തിൽ ഒരു പത്ത് ലക്ഷം രൂപ സെന്റിന് കണക്കു കൂട്ടിയാൽ പോലും 150 കോടി രൂപയുടെ സ്വത്ത് അതുമാത്രമുണ്ട് എന്ന് കെ ജി നായർ പറയുന്നു.

ഇതൊക്കെ കൂടാതെ അവർക്ക് സ്കൂൾ കൂടി വേണമെന്ന് പറഞ്ഞാൽ കിട്ടുമോ എന്നും കെജി നായർ ചോദിക്കുന്നു. അയാളുടെ അച്ഛൻ എന്തൊക്കെ കയ്യടക്കി വച്ചോ അത് അയാൾക്ക് കിട്ടി അയാളിൽ നിന്ന് അയാളുടെ മകന് കിട്ടും അങ്ങനെയാണ് അവരുടെ പാരമ്പര്യം എന്നും കെ ജി നായർ പറയുന്നു.

ഗണേഷ് കുമാർ പ്രധാന വേഷത്തിൽ എത്തിയ പുതിയ ചിത്രം ഗഗനചാരി വലിയ അഭിപ്രായങ്ങൾ നേടി തീയറ്ററിൽ മുന്നോട്ടു പോകുന്നത്.

ADVERTISEMENTS