Advertisement
Home MOVIES Malayalam ആദ്യ സിനിമയെ കുറിച്ച് ചോദിച്ചപ്പോൾ ദിലീപിനൊപ്പമുള്ള അനുഭവം പറഞ്ഞു മഞ്ജു വാര്യർ – താരം പറഞ്ഞത്...

ആദ്യ സിനിമയെ കുറിച്ച് ചോദിച്ചപ്പോൾ ദിലീപിനൊപ്പമുള്ള അനുഭവം പറഞ്ഞു മഞ്ജു വാര്യർ – താരം പറഞ്ഞത് – വീഡിയോ വൈറൽ.

41461
ADVERTISEMENTS

മലയാള സിനിമയിലെ അഭിനയകുലപതികളായ താരങ്ങൾ പോലും അഭിനയത്തിന്റെ പേരിൽ മികച്ച അഭിപ്രായം പറഞ്ഞിട്ടുള്ള മലയാളം നടിയാണ് മഞ്ജുവാര്യർ. തുടക്കത്തിൽ വളരെ കുറച്ച് നാൾ മാത്രമാണ് മഞ്ജുവാര്യർ സിനിമയിൽ ഉണ്ടായിരുന്നത്. ഏകദേശം മൂന്നുവർഷത്തെ സിനിമ അഭിനയം കൊണ്ട് തന്നെ മുപ്പതോളം സിനിമകൾ ചെയ്യുകയും മലയാള സിനിമയിലെ അതിശക്തമായ ഒരു താരസാന്നിധ്യമായി മാറുകയും ചെയ്ത നടിയാണ്.

പിന്നീട് നടൻ ദിലീപമായുള്ള പ്രണയവും വിവാഹവും എല്ലാം മഞ്ജുവിനെ സിനിമയിൽ നിന്നും അകറ്റി നിർത്തുകയായിരുന്നു ഉണ്ടായിരുന്നത്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലും തിരിച്ചെത്തിയ മഞ്ജുവിനു ഒരിക്കലും ആർക്കും ലഭിക്കാത്ത സ്വീകാര്യതയാണ് കിട്ടിയത്. 15 വർഷക്കാലം സിനിമയിൽ ഒരു ടച്ച് ഇല്ലാതിരുന്ന ഒരു നായിക തിരിച്ചു വന്നപ്പോൾ അവർ സ്വന്തമാക്കിയത് മലയാള സിനിമയുടെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന ഒരു പേരാണ്. അതിന് കാരണം തുടക്കത്തിൽ മൂന്ന് വർഷക്കാലം അവർ അഭിനയിച്ച ചിത്രങ്ങളിലുള്ള അവരുടെ അഭിനയം തന്നെയാണ് എന്നുള്ളത് പറയാതിരിക്കാൻ കഴിയില്ല. മൂന്നുവർഷത്തെ അഭിനയം കൊണ്ട് ദേശീയ അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ മഞ്ജുവാര്യർ എന്ന നായിക സ്വന്തമാക്കിയിരുന്നു. കുടുംബജീവിതത്തിൽ ഒതുങ്ങിക്കൂടാൻ ആഗ്രഹിച്ച നടി വർഷങ്ങൾക്കിപ്പുറം നടനോടുള്ള വിവാഹബന്ധം വേർപ്പെടുത്തി ജീവിതത്തിലെ നിരവധി പ്രശ്നങ്ങളെ അതിജീവിച്ച് സിനിമ ലോകത്തേക്ക് എത്തിയതാണ്.

ദിലീപ് ആയിട്ടുള്ള കുടുംബ പ്രശ്നങ്ങളിൽ ഉള്ള ആസ്വാരസ്യങ്ങൾ ഒരിക്കലും പൊതു ഇടങ്ങളിലേക്ക് കൊണ്ടുവരാതെ വളരെ മികച്ച രീതിയിൽ മാന്യതയോടെയാണ് മഞ്ജു വാര്യർ മുന്നോട്ടുപോകുന്നത്. എന്നിരുന്നാലും പലപ്പോഴും ഇവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളും എന്തിന് പിരിഞ്ഞു എന്നുള്ള കാര്യമൊന്നുമൊക്കെ മാധ്യമങ്ങളുടെ അഭിമുഖങ്ങളിലും മറ്റും പലപ്പോഴും ചോദ്യങ്ങൾ ആവാറുണ്ട്.

ADVERTISEMENTS
READ NOW  വിവാഹം വേണ്ട എന്നുള്ളതിന് പറഞ്ഞ കാരണം അവർ ഇപ്പോഴും വിശ്വസിച്ചിട്ടില്ല - അതാണ് വീണ്ടും പറയുന്നത് -വെളിപ്പെടുത്തലുമായി ഐശ്വര്യ ലക്ഷ്മി.

എങ്കിലും മഞ്ജു അതിനെ നിശബ്ദമായി നേരിടുകയാണ് ഉണ്ടായത്. തങ്ങൾ ഇവരുടെയും സ്വകാര്യത മാനിച്ചാണ് താൻ ഒന്നും പറയാത്തത് എന്നാണ് മഞ്ജുവാര്യർ പറയുന്നത്. എന്നിരുന്നാലും ദിലീപിനൊപ്പം സിനിമ ചെയ്യുമോ എന്നുള്ള ചോദ്യത്തിന് ഇല്ല എന്നുള്ള ശക്തമായ മറുപടി പറയാനും മഞ്ജു മടിച്ചിട്ടില്ല എന്നുള്ളത് വസ്തുതയാണ്.

എന്നാൽ ഇപ്പോൾ വൈറലാകുന്നത് അമൃത ടിവിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മഞ്ജു വാര്യരും നടൻ മനോജ് കെ ജയനും ആദ്യ സിനിമയിലെ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ വർഷങ്ങൾക്കിപ്പുറം ദിലീപിനെ കുറിച്ച് സംസാരിക്കുകയും ദിലീപേട്ടൻഎന്ന് പേരെടുത്ത് മഞ്ജു പറയുകയും ചെയ്ത വീഡിയോ വൈറലായിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള മഞ്ഞുരുകുന്നു എന്ന കാരണമായി പോലും ഇതിനെ ആരാധകർ പറയുന്നുണ്ട് എന്നുള്ളതാണ് വസ്തുത.

ചെറിയ വീഡിയോ ക്ലിപ്പുകളായി പ്രചരിക്കുന്ന വീഡിയോയിൽ നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തുന്നത്. നഷ്ടപ്പെട്ടതാണ് യഥാർത്ഥ പ്രണയം എന്നുള്ള രീതിയിൽ ദിലീപ് അടുത്തിടെ പറഞ്ഞതും ചർച്ചയായിരുന്നു. അത്തരത്തിൽ രണ്ടുപേരുടെയും ക്ലിപ്പുകൾ കോർത്തിണക്കിയുള്ള വീഡിയോകളും വൈറലാകുന്നുണ്ട്. അമൃത ടിവിയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നായികയായി അഭിനയിച്ച ആദ്യ സിനിമയിലെ അനുഭവത്തെക്കുറിച്ച് സംസാരിച്ചപ്പോൾ മഞ്ജു പറഞ്ഞത് ഇങ്ങനെയാണ്.

READ NOW  സബ് ജയിലിൽ വച്ച് കണ്ട ദിലീപിന്റെ ദയനീയ അവസ്ഥ വ്യക്തമാക്കി ശ്രീലേഖ ഐ പി എസ് പറഞ്ഞത്. പിന്നെ താൻ ചെയ്തത് ഇത്.

സല്ലാപം എന്ന സിനിമയിലെ സാഹചര്യത്തെക്കുറിച്ചാണ് മഞ്ജു പറഞ്ഞത്. സല്ലാപം മഞ്ജുവിന്റെ നായികയായ ആദ്യ ചിത്രമായിരുന്നു. അന്നത്തെ ഉയർന്നുവരുന്ന നായകനായിരുന്നു ദിലീപ്. സല്ലാപത്തിൽ കലാഭവൻ മണി, മനോജ് കെ ജയൻ എന്നിവരും അഭിനയിച്ചിരുന്നു . പ്രോഗ്രാമിൽ മനോജ് കെ ജയൻ ഉള്ളതുകൊണ്ടുതന്നെ ആദ്യ ചിത്രത്തിലെ അനുഭവങ്ങൾ താരങ്ങളും പങ്കുവെച്ചിരുന്നു.

ആദ്യ സിനിമയിൽ മനോജേട്ടൻ എങ്ങനെയുണ്ടായിരുന്നു ചേച്ചിയുടെ കോ ആർട്ടിസ്റ്റ് ആയിരുന്നല്ലോ മനോജേട്ടൻ എന്നായിരുന്നു ചോദ്യം. എന്നാൽ മഞ്ജു നൽകിയ ഉത്തരത്തിൽ മനോജ് കെ ജയനോടൊപ്പം ദിലീപിനെയും കൂട്ടിച്ചേർത്ത് ദിലീപേട്ടന് അഭിസംബോധന ചെയ്തുകൊണ്ടാണ് മഞ്ജു വാര്യർ പറഞ്ഞത്. ആ സിനിമയുടെ സെറ്റിൽ എല്ലാം അതീവ രസകരമായിരുന്നു എന്ന് മഞ്ജുവാര്യർ ഓർക്കുന്നു. പ്രത്യേകിച്ച് മനോജേട്ടനും ദിലീപേട്ടനും ഒക്കെ തമാശ നിറഞ്ഞ ഒരു അന്തരീക്ഷം അവിടെ സൃഷ്ടിച്ചിരുന്നു തന്നെ നിരന്തരം അവിടെ പ്രത ബാധ ഉണ്ട് കാര്യം പറഞ്ഞു ഇരുവരും ഭയപ്പെടുത്തിയിരുന്ന സംഭവം മഞ്ജുവാര്യർ ഓർക്കുന്നു. അതേസമയം കലാഭവൻ മണിയുടെ നമ്പരുകളെ കുറിച്ചും ഇരു താരങ്ങളും സംസാരിക്കുന്നുണ്ട് അന്ന് കലാഭവൻ മണിയുടെ പേര് ചാലക്കുടി മണി എന്നായിരുന്നു എന്നും മനോജ് കെ ജയൻ പറയുന്നുണ്ട്.

അന്ന് ചെറുതുരുത്തി ഗസ്റ്റ് ഹൗസിൽ പ്രേതബാധ ഉണ്ട് എന്നുള്ള രീതിയിലുള്ള ഒരു കഥകൾ പ്രചരിച്ചിരുന്നു മനോജേട്ടനും ദിലീപേട്ടനും ചേർന്ന് രാത്രിയിൽ പ്രേതമുണ്ടെന്ന് തോന്നിപ്പിക്കുന്നതിനായി പ്രേതമായി അഭിനയിച്ചു തലയിലൂടെ വെള്ള ബെഡ് ഷീറ്റും പുതച്ചു തന്റെ മുറിയുടെ ഫ്രണ്ടിൽ കൂടെ പോയത കാര്യവും മഞ്ജുവാര്യർ ഓർക്കുന്നു.

READ NOW  ഇനി നീ ആരെയെങ്കിലും ചുംബിക്കുകയോ കെട്ടിപ്പിടിക്കുകയോ മറ്റോ ചെയ്താൽ അവിടെ വന്നു തല്ലും വിനീത് കുമാർ ശിവദയോട് അന്ന് പറഞ്ഞത്.

ആ സംഭവം മനോജ് കെ ജയൻ വിശദീകരിക്കുന്നുണ്ടു . താനും ദിലീപും കൂടെ മഞ്ജുവും അമ്മയും താമസിക്കുന്ന റൂമിന്റെ മുന്നിൽ കൂടി രാത്രി തലയിൽ വെള്ള ബെഡ്ഷീറ്റും പുതച്ചു വലിയ രീതിയിൽ ശ്വാസം വിടുന്ന രീതിയിൽ സൗണ്ട് ചിലങ്കയുടെ ശബ്ദവും ഒക്കെ കേൾപ്പിച്ചുകൊണ്ടു നടക്കുമായിരുന്നു എന്നും എന്നിട്ടു മഞ്ജുവിന്റെ റൂമിന്റെ മുന്നിൽ എത്തി രക്തം വേണം രക്തം കിട്ടുമോ എന്നൊക്കെ ചോദിക്കുമ്പോൾ അകത്തിരുന്നു മഞ്ജു വാര്യർ പറയും ബിസ്‌ലേരി മതിയോ എന്ന്. അതായിരുന്നു അന്നത്തെ മഞ്ജു അസാധ്യ ധൈര്യമായിരുന്നു. ഒരു വിധം ഒരു പരിപാടിയും അവിടെ നടക്കില്ല. മനോജ് കെ ജയൻ പറയുന്നു.

എന്നാൽ നാളുകൾക്കിപ്പുറം ദിലീപിനെ കുറിച്ച് പോസിറ്റീവ് ആയി സംസാരിക്കുകയും അദ്ദേഹം ഉൾപ്പെട്ട ഒരു സംഭവം ചോദിക്കാതെ താനെന്ന പറയുകയും ദിലീപേട്ടൻ എന്ന് പേരെടുത്തു പറയുകയും ഒക്കെ ചെയ്തത് ആരാധകർ ആവേശമാക്കുകയാണ്.

Dileepettan️️️ എന്നൊക്കെ മഞ്ജു പറയുമ്പോ വല്ലാത്തൊരു ഫീൽ എന്നാണ് ഒരാളുടെ കമെന്റ് . മഞ് ജു ദിലീപ് ഏട്ടൻ എന്ന് പറഞ്ഞു എല്ലാവരും കേട്ടോ മറ്റൊരാൾ കുറിക്കുന്നു

ADVERTISEMENTS