Advertisement
Home MOVIES Malayalam പെട്ടന്ന് സിനിമ അഭിനയം വേണ്ട എന്ന് വച്ചതിന്റെ കാരണം ഇതാണ് – മനസ്സു തുറന്നു നടി...

പെട്ടന്ന് സിനിമ അഭിനയം വേണ്ട എന്ന് വച്ചതിന്റെ കാരണം ഇതാണ് – മനസ്സു തുറന്നു നടി മീനാക്ഷി

114
ADVERTISEMENTS

വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത നടിയാണ് മീനാക്ഷി. വിനയൻ സംവിധാനം ചെയ്ത 2004-ൽ പുറത്തിറങ്ങിയ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി കൂടുതലായും ശ്രദ്ധ നേടുന്നത്. എട്ടോളം മലയാള സിനിമകളുടെ ഭാഗമായി മാറിയ മീനാക്ഷി വളരെ പെട്ടെന്ന് തന്നെ സിനിമാലോകത്തു നിന്നും അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് കാണാൻ സാധിച്ചിരുന്നത്. പലരും ഇപ്പോഴും മീനാക്ഷിയെ കുറിച്ച് അന്വേഷിക്കാറുണ്ട്. ഇപ്പോൾ 20 വർഷത്തിനു ശേഷം മീനാക്ഷി വീണ്ടും ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ്.

ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് മീനാക്ഷി ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുന്നത്. താൻ സിനിമയിലേക്ക് തിരിച്ചു വരാൻ തയ്യാറാണ് എന്നുകൂടി ഈ ഒരു അഭിമുഖത്തിൽ മീനാക്ഷി പറയുന്നുണ്ട്. അതോടൊപ്പം തന്നെ സിനിമ മേഖലയിൽ നിന്നും താൻ ഇടവേള എടുക്കുവാനുള്ള കാരണത്തെക്കുറിച്ച് മീനാക്ഷി വ്യക്തമാക്കുന്നുണ്ട്.

ADVERTISEMENTS

വളരെ യാഥാസ്ഥിതിക കുടുംബത്തിൽ നിന്നാണ് താൻ വരുന്നത് ബാലചന്ദ്ര മേനോനോട് തന്റെ അച്ഛന് വലിയ ബഹുമാനം ആണ് അദ്ദേഹം അച്ഛനോട് സംസാരിക്കുന്നത് വരെ അച്ഛൻ തന്നെ സിനിമയിലോ പരസ്യ ചിത്രത്തിലോ അഭിനയിക്കുന്നതിന് അനുവദിച്ചിരുന്നില്ല എന്നും മീനാക്ഷി പറഞ്ഞിരുന്നു. അന്ന് ബാലചന്ദ്ര മേനോൻ സാർ പറഞ്ഞു സാർ നിങ്ങൾ വിഷമിക്കേണ്ട അവൾ വിദ്യാഭ്യാസമുള്ള ഒരു പെൺകുട്ടിയാണ് അവൾക്ക് അവളെ നന്നായി നോക്കാൻ അറിയാം അവൾ നോക്കിക്കോളും താങ്കൾ വിഷമിക്കണ്ട എന്ന്.

READ NOW  മണിച്ചിത്രത്താഴിലെ ആ സീൻ വീണ്ടും ഷൂട്ട് ചെയ്യണം എന്ന് ഫാസിൽ ; മോഹൻലാലിൻറെ മറുപടി കേട്ടപ്പോൾ സീൻ കാണാതെ തന്നെ റീഷൂട്ട് പ്ലാൻ ഉപക്ഷിച്ചു ഫാസിൽ

സിനിമയിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായത് കൊണ്ടാണോ ഇടവേള എടുത്തത്‌ എന്നാ ചോദ്യത്തിന് അത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഒന്നും ഉണ്ടായതു കൊണ്ടല്ല താന്‍ ഇടവേള എടുത്തത് എന്നും താരം പറയുന്നു.

മീനാക്ഷി എന്ന് ആരാധകർ അറിയപ്പടുന്നു എങ്കിലും താരത്തിന്റെ യഥാർത്ഥ പേര് ഷർമിലി എന്നാണ്. ആദ്യ ചിത്രമായ കാക്കക്കറുമ്പന് എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്റെ പേരായി മാറിയതാണ്. തൻ അല്ലാതെ തന്റെ പേര് മാറ്റിയിട്ടില്ല എന്നും താരം പറയുന്നു. ആ സിനിമയിലെ കഥാപത്രത്തിന്റെ പേരാണ് മീനാക്ഷി താൻ ഒരു കാത്തോലിക്ക ക്രിസ്ത്യൻ ആണ് എന്നും എന്നാൽ ആളുകൾ തന്നെ ഹിന്ദുവായി തെറ്റിദ്ധരിച്ചിരുന്നു എന്നും താരം പറയുന്നു. അന്നൊക്കെ താൻ പള്ളിയിൽ പോകുമ്പോൾ എന്താണ് മീനാക്ഷി പള്ളിയിൽ എന്ന രീതിയിൽ ആളുകൾ ചിന്തിക്കുമായിരുന്നു എന്നും താരം പറയുന്നു

READ NOW  നായകന്മാർക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ തന്നെക്കുറിച്ച് അവർ എന്താണ് കരുതുന്നത്- അഞ്ജലിയുടെ വെളിപ്പെടുത്തല്‍.

ഞാൻ എപ്പോഴും പ്രാധാന്യം നൽകിയിട്ടുള്ളത് തന്റെ കുടുംബത്തിനാണ്. കുടുംബജീവിതത്തിന്റെ പ്രാധാന്യമാണ് മുഖ്യമെന്ന് വിശ്വസിക്കുന്ന വ്യക്തി ആണ് താൻ. അതുകൊണ്ടാണ് ആ സമയത്ത് താൻ സിനിമയിൽ നിന്നും ഇടവേള എടുത്തത്. നല്ല ഒരു സിനിമ ലഭിക്കുകയാണെങ്കിൽ ഇനി ഒരു തിരിച്ചുവരവ് തീർച്ചയായും നോക്കുകയും ചെയ്യുമെന്ന് താരം പറയുന്നു.

തന്റെ നായകനായ അഭിനയിച്ച പൃഥ്വിരാജിന്റെ വളർച്ച കാണുമ്പോൾ ഒരുപാട് സന്തോഷമാണ് ഇപ്പോൾ തനിക്ക് തോന്നുന്നത്. സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ സജീവമായി വ്യക്തിയല്ല സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ തനിക്ക് അക്കൗണ്ടുകളും ഇല്ല.

സിനിമ ജീവിതം ഉപേക്ഷിച്ചു പോയതിൽ തനിക്ക് യാതൊരു വിഷമമോ കുറ്റബോധമോ എല്ലാ എന്നും അത് പൂർണമായും തന്റെ തീരുമാനം ആയിരുന്നു തന്റെ ഭർത്താവ് തനിക്ക് വലിയ സപ്പോർട്ട് ആണ് തനിക്ക് ഇഷ്ടമുളളത് ചെയ്യാം അത് തന്റെ സ്വാതന്ത്ര്യമാണ്. സിനിമയിൽ നിന്ന് പിൻവാങ്ങിയത് പൂർണമായും തന്റെ തീരുമാനം ആയിരുന്നു എന്നും താരം പറയുന്നു.

READ NOW  ഐശ്വര്യയുമായി ഇന്റിമേറ്റ് രംഗങ്ങൾ ചെയ്തപ്പോൾ സംഭവിച്ചത്; അന്ന് അവർ പറഞ്ഞത്; പിന്നെ അത് പരമാവധി പ്രയോജനപ്പെടുത്തി- രൺബീർ കപൂർ

കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ ആണ് മീനാക്ഷിയെ പെട്ടന്ന് സിനിമകളില്‍ നിന്ന് കാണാതെ ആകുന്നത്. മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കാനുള്ള ഒരു അവസരം ലഭിച്ചിരുന്നു. പക്ഷെ താന്‍ അതിന് താൻ നോ പറഞ്ഞു അതാണ് കാരണം. ആ സിനിമയുടെ പേര് പോലും ഇപ്പോൾ തനിക്ക് ഓർമ്മയില്ല.

എന്നാൽ ബ്ലാക്ക് എന്നാ ചിത്രത്തില്‍  അമ്പലക്കര തെച്ചിക്കാവിൽ പൂരം എന്ന ഗാനത്തിൽ അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ സന്തോഷം തന്നെയാണ്. വെള്ളിനക്ഷത്രത്തിൽ തന്റെ വളർത്തുമകളായി അഭിനയിച്ച തരുണീയുമായി വളരെ അടുത്ത ബന്ധം തന്നെയായിരുന്നു തനിക്ക് ഉണ്ടായിരുന്നത് തന്റെ സ്വന്തം മകളെപ്പോലെ തന്നെയാണ് ആ കുട്ടിയെ കരുതിയിരുന്നത്. അതുകൊണ്ടുതന്നെ അവളുടെ മരണവിവരം കേട്ടപ്പോൾ താൻ വല്ലാതെ ഞെട്ടി പോയിരുന്നു എന്നും മീനാക്ഷി എനാന്‍ മാര്‍ഗരറ്റ് പറയുന്നു. നല്ല അവസരങ്ങള്‍ വരികയാണെങ്കില്‍ ഇനിയും സിനിമയിലേക്ക് വരാന്‍ താന്‍ ഒരുക്കമാണ് എന്ന് താരം പറയുന്നു.

ADVERTISEMENTS