Advertisement
Home MOVIES Malayalam ഇവനെ ഇപ്പോൾ അഭിനയിപ്പിച്ചു നോക്കിയിട്ടു ശരിയായില്ലേൽ പറഞ്ഞു വിടും – അന്ന് മമ്മൂക്ക ചെയ്തത് ഇങ്ങനെ...

ഇവനെ ഇപ്പോൾ അഭിനയിപ്പിച്ചു നോക്കിയിട്ടു ശരിയായില്ലേൽ പറഞ്ഞു വിടും – അന്ന് മമ്മൂക്ക ചെയ്തത് ഇങ്ങനെ ജോജു പറഞ്ഞത്

116
ADVERTISEMENTS

ഇന്ന് മലയാള സിനിമയിൽ തലയെടുപ്പുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മികവുളള അന്ധന്മാരിൽ ഒരാളാണ് ജോജു ജോർജ് വളരെ പെട്ടന്നുള്ള ഒരു വളർച്ചയാളാൽ ജോജുവിന്റേത്. തുടക്കകാലത്ത് ഒരു ജൂനിയർ ആർട്ടിസ്റ്റ് സിനിമയിലേക്ക് എത്തിയ ജോജു പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത് ജോസഫ് എന്ന ചിത്രമാണ് ഈ ചിത്രത്തിലെ അഭിനയം ജോജു എന്ന നടനെ ഒരു വിസ്മയ താരമാക്കി മാറ്റി എന്ന് പറയുന്നതാണ് സത്യം.

തുടർന്നെത്തിയ പൊറഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലും മികച്ച പ്രകടനം തന്നെയാണ് ജോജു കാഴ്ച വെച്ചിരുന്നത് . ഇന്ന് മലയാളത്തിലെ പ്രതിഭാശാലിയായ നടന്മാരിൽ ഒരാളായി ജോജു മാറി. കരിയറിന്റെ തുടക്കത്തിൽ ഒരുപാട് അവഗണന താൻ നേരിട്ടിയിട്ടുണ്ട് എന്ന് ജോജു പറയുന്നു. നന്നായി പരിശ്രമത്തിച്ചു സിനിമയിൽ എത്തിയ നടനാണ് ജോജു.

READ NOW  അയ്യോ അച്ഛാ എന്താ ഈ കാണിക്കുന്നേ പോ എന്ന് അലറി. ഷീല ദുരനുഭവം പറയുന്നു.

ADVERTISEMENTS

ഇപ്പോൾ മമ്മൂട്ടിക്കൊപ്പം രാജാധിരാജ എന്ന ചിത്രത്തിൽ അഭിനയിച്ച അനുഭവത്തെക്കുറിച്ചാണ് ജോജു തുറന്ന് പറയുന്നത്. ഈ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് തന്റെ കൂട്ടുകാരൻ തന്നോട് പറഞ്ഞിരുന്നു. അവര് പറയുന്നുണ്ട് ഇത്രയും വലിയ വേഷമൊക്കെ ഇവനെ കൊണ്ടൊക്കെ അഭിനയിപ്പിക്കാൻ പറ്റുമോ എന്ന് ഇവൻ അഭിനയിച്ച ശരിയായില്ലെങ്കിൽ അടുത്ത ഡയലോഗ് തെറ്റിക്കുകയാണെങ്കിൽ തന്നെ ഇവിടെനിന്ന് പറഞ്ഞുവിടും എന്ന്.

 

അത് കേട്ടപ്പോൾ തന്നെ തന്റെ കിളി പോയി എന്നാണ് ജോജു പറയുന്നത്. ഇവിടെ നിന്നും പറഞ്ഞു വിടുകയാണെങ്കിൽ താൻ ഇനി എന്ത് ചെയ്യും എന്നും സിനിമ എന്ന സ്വപ്നം തന്നെ നഷ്ടമാകും അതോടൊപ്പം തനിക്ക് എന്തൊരു വലിയ നാണക്കേടായിരിക്കുമെന്ന് ചിന്തിച്ചു എന്നുമൊക്കെ ജോജു പറയുന്നുണ്ട്.

ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോൾ നാല് തവണ തെറ്റിപ്പോയി അപ്പോൾ എല്ലാവരും നോക്കി നിൽക്കുകയാണ്. ഇവൻ ഇത് എന്ത് കാണിക്കുന്നു എന്ന രീതിയില്. മമ്മൂക്കയ്‌ക്കൊപ്പമുള്ള സീനാണ് ഉടനെ തന്നെ മമ്മൂക്ക വന്നു തന്റെ തോളിൽ കൈ വച്ച് എന്നിട്ട് തന്നെ വിളിച്ചുകൊണ്ടു പോയതിനു ശേഷം പറഞ്ഞു നീ ഡയലോഗ് ഒന്ന് നീട്ടി പറഞ്ഞെഡാ എന്ന് പറഞ്ഞു. ഞാൻ അപ്പോൾ ചിന്തിക്കുകയാണ് എന്റെ മുൻപിൽ നിൽക്കുന്നത് മമ്മൂക്കയാണ് പറയടാ എന്നും പറഞ്ഞു നിൽക്കുന്നത് എനിക്ക് പറയാൻ പറ്റിയില്ല.

READ NOW  മഹേഷിന്റെ പ്രതികാരത്തിൽ അഭിനയിക്കേണ്ടിയിരുന്നത് സായി പല്ലവി - അത് കാരണം ആണ് നടി പിന്മാറിയത്

അപ്പോൾ മമ്മൂക്ക പറഞ്ഞു നീ ഇങ്ങനെ വലിച്ചു പറ എന്ന് . അങ്ങനെ ഞാൻ ഡയലോഗ് പറഞ്ഞു, അപ്പോൾ മമ്മൂക്ക പറഞ്ഞു ഇത്രയേ ഉള്ളൂ കാര്യം എന്ന് അങ്ങനെ എന്നെ തിരിച്ചു കൊണ്ടു പോയി സെറ്റിലേക്ക്. എന്നിട്ട ഡയലോഗ് പറയിപ്പിക്കുകയായിരുന്നു. അടുത്ത ടെക്ക് ഓക്കേ ആവുകയും ചെയ്തു. ഒരുപക്ഷേ മമ്മൂക്ക പോലും മറന്നുപോയ കാര്യമായിരിക്കും ഇതെന്ന് ജോജു പറയുന്നുണ്ട്.മമ്മൂട്ടിയുടെ മുന്നിൽ വച്ച് അവാർഡ് ഫങ്ഷനിൽ വച്ച് ജോജു പറഞ്ഞതാണ് ഇക്കാര്യം. അന്നവിടെ വേർസറ്റൈൽ ആക്ടറുടെ അവാർഡ് വാങ്ങാൻ ആണ് ജോജു നിന്നിരുന്നത്.

ADVERTISEMENTS
Previous articleമോഹൻലാൽ ഒരു നല്ല അച്ഛനാണോ, മകനാണോ,ഭര്‍ത്താവാണോ? താരത്തിന്റെ മറുപടി.
Next articleപെട്ടന്ന് സിനിമ അഭിനയം വേണ്ട എന്ന് വച്ചതിന്റെ കാരണം ഇതാണ് – മനസ്സു തുറന്നു നടി മീനാക്ഷി
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.