Advertisement
Home MOVIES Malayalam ബിക്കിനി വേഷങ്ങളിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി പേളി മാണി

ബിക്കിനി വേഷങ്ങളിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി പേളി മാണി

520
ADVERTISEMENTS

അവതാരകയായി എത്തി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച വ്യക്തിയാണ് പേർളീ മാണി. നിരവധി മലയാളം ടെലിവിഷൻ ഷോയുടെ അവതാരകയായ പേർളി മാണി പിന്നീട ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ കൂടുതൽ പ്രേക്ഷക പ്രീതി നേടിയിരുന്നു . പേർളിയുടെയും സീരിയൽ താരംശ്രീനിഷന്റെയും പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകകർ വളരെയധികം ആവേശത്തോടെ ഏറ്റെടുത്തതാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വ്യക്തിയാണ് പേർളി. മകൾ നിലയുടെ വിശേഷങ്ങൾ അടക്കം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പേർളി പങ്ക് വെക്കാറുണ്ട് .

ഇപ്പോൾ പേളിയുടെ അടുത്ത സുത്തും നടിയുമായ ദീപ്തി സതി ഒരു പ്രാങ്ക് കോളിലൂടെ പേളിയെ പറ്റിക്കാൻ നോക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. രണ്ടു മോഡൽസിന്റെ കഥ പറയുന്ന ഒരു സിനിമയിൽ അഭിനയിക്കുവാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് ഈ ഒരു ഫോൺ കോൾ തുടങ്ങുന്നത്. ഒരു ഓൺലൈൻ ചാനൽ ഒരുക്കിയ പ്രാങ്ക് സെക്ഷൻ ആയിരുന്നു ഇത്. അതോടൊപ്പം തന്നെ ഇതിൽ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. കുറച്ച് ഇന്റിമേറ്റ് രംഗങ്ങളും അതേപോലെതന്നെ കുറച്ച് ഗ്ലാമർസ്സ് രംഗങ്ങളും ഈ സിനിമയിൽ ഉണ്ട് എന്നാണ് അവതാരകൻ പേളിയോട് സംസാരിക്കുന്നത്.

READ NOW  ഐശ്വര്യ ലക്ഷ്മിയെ ലിപ്പ്ലോക്ക് ചെയ്യാൻ ആഗ്രഹമുണ്ട്- ഒപ്പം അവരെ കുറിച്ചുള്ള വർണനയും

ADVERTISEMENTS

ഒപ്പം തന്നെ ബിക്കിനി രംഗങ്ങളും ഉണ്ട് എന്ന് പറയുന്നുണ്ട് അപ്പോൾ തന്നെ പേളി തനിക്ക് അത്തരം സിനിമകൾ ചെയ്യാൻ സാധിക്കില്ല എന്ന് തുറന്നു പറയുന്നുണ്ട്. തന്നെക്കാൾ നല്ല മോഡൽസ് ആയിട്ടുള്ള പെൺകുട്ടികളെ ഇത്തരം റോളുകൾ ചെയ്യാൻ ലഭിക്കുമെന്നും അത്തരം പെൺകുട്ടികൾ നിലവിലുള്ളപ്പോൾ എന്തിനാണ് തന്നെ ഈ ഒരു റോളിലേക്ക് വിളിച്ചത് എന്നുമാണ് പേളി ചോദിക്കുന്നത്.

അതിമനോഹരമായ രീതിയിൽ അത്തരം റോളുകൾ ചെയ്യുന്ന പെൺകുട്ടികൾ ഉണ്ടല്ലോ എന്നും തന്നെ എന്തിനാണ് വിളിക്കുന്നത് എന്നും. തന്നെ കണ്ടാൽ ഒരുത്തി മോഡൽ ആയി തോന്നുമോ എന്നും പേർളി ചോദിക്കുന്നു. തനിക്ക് ബിക്കിനി വേഷങ്ങൾ ചെയ്യാൻ താല്പര്യം ഇല്ലായിരുന്നു എന്ന് പേളി തുറന്നുപറയുന്നു. പേളിയുടെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് പേളിയോട് വല്ലാത്ത ബഹുമാനം തോന്നുന്നു എന്നാണ് ഈ ഒരു വീഡിയോ കണ്ടതിനു ശേഷം പലരും കമന്റ് ചെയ്യുന്നത്.

READ NOW  കുറച്ചു കൂടി മാന്യമായി പ്രൊപ്പോസ് ചെയ്യാമായിരുന്നു മിസ്റ്റർ സണ്ണി - കിടിലൻ ചോദ്യങ്ങളുമായി സൈക്കാർട്ടിസ്റ് സണ്ണിക്ക് തുറന്ന കത്തെഴുതി മാടമ്പള്ളിയിലെ ശ്രീദേവി.
ADVERTISEMENTS