Advertisement
Home MOVIES Malayalam അവള്‍ക്കായി ആ കുറിപ്പ് എഴുതി വച്ചിട്ട് ഞാന്‍ വീട്ടിലെത്തിയപ്പോള്‍ അറിഞ്ഞത് ആ മരണവാര്‍ത്ത – തകര്‍ത്തു...

അവള്‍ക്കായി ആ കുറിപ്പ് എഴുതി വച്ചിട്ട് ഞാന്‍ വീട്ടിലെത്തിയപ്പോള്‍ അറിഞ്ഞത് ആ മരണവാര്‍ത്ത – തകര്‍ത്തു കളഞ്ഞ സംഭാവംപറഞ്ഞു വിനീത്

359
ADVERTISEMENTS

മലയാളികളുടെ മനസ്സിൽ ഒരു മഞ്ഞൾപ്രസാദത്തിന്റെ നൈർമല്ല്യത്തോടെ തിളങ്ങി നിൽക്കുന്ന നടിയാണ് മോനിഷ. അകാലത്തിൽ തന്നെ മോനിഷ മലയാള സിനിമയെ വിട്ടുപിരിഞ്ഞു പോയിരുന്നു. എങ്കിലും താരത്തെ അത്ര പെട്ടെന്നൊന്നും മറക്കാൻ മലയാളി പ്രേക്ഷകർക്ക് സാധിക്കില്ല. ഇപ്പോൾ ഇതാ മോനിഷയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് നടനും മോനിഷയുടെ അടുത്ത സുഹൃത്തും ആയ വിനീത്. മോനിഷയുടെ പേരുമായി ഏറ്റവും കൂടുതൽ ഗോസിപ്പുകള്‍  ഉയർന്നുവന്നിട്ടുള്ളതും വിനീതിന്റെ പേരിലാണ്.

മോനിഷയ്ക്ക് ഒപ്പം താൻ നാലോ അഞ്ചോ സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്..തന്റെ അടുത്ത ഒരു സുഹൃത്തായിരുന്നു മോനിഷ. എപ്പോഴും ചിരിക്കുന്ന കൂട്ടത്തിലാണ്.. ഒരിക്കൽപോലും മോനിഷ മൂഡ് ഔട്ടായി കണ്ടിട്ടേയില്ല. അതുകൊണ്ടു തന്നെ മോനിഷയുടെ മരണവാർത്ത കേട്ടപ്പോൾ വലിയ തോതിൽ തന്നെ താൻ ഞെട്ടലിലേക്ക് പോയി.

ADVERTISEMENTS

കാരണം ആ പ്രായത്തിൽ ആ ഒരു അവസ്ഥയെ നേരിടേണ്ടത് എങ്ങനെയാണെന്ന് അറിയില്ല. ആ സംഭവം നടക്കുന്നതിന്റെ തലേദിവസം പോലും താൻ മോനിഷയുടെ ഒപ്പമായിരുന്നു. അന്ന് ഒരു തമിഴ് പടത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ബാംഗ്ലൂർ വഴി തിരുവനന്തപുരത്തേക്ക് ഫ്ലൈറ്റിൽ പോവുകയായിരുന്നു താൻ. ബാംഗ്ലൂർ എത്തിയ സമയത്ത് തന്നെ എനിക്ക് നല്ലതുപോലെ ഒരു ചിരി കേൾക്കാൻ സാധിച്ചു. ഞാൻ നോക്കുമ്പോൾ മോനിഷയും അവരുടെ അമ്മയും കയറി വരുന്നു.

READ NOW  അന്ന് അവർ സിബ് അഴിച്ചു അത് പുറത്തേക്കിട്ട് നിന്ന് ... നേരിട്ട ലൈം ഗിക അതിക്രമങ്ങൾ തുറന്നു പറഞ്ഞു സാധിക വേണുഗോപാൽ.

മോനിഷ ചെപ്പടിവിദ്യ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് പോവുകയായിരുന്നു എന്ന് പറഞ്ഞു. ഞാൻ അപ്പോൾ മറ്റൊരു പടത്തിന്റെ ഷൂട്ടിങ്ങിൽ ആയിരുന്നു. തിരുവനന്തപുരത്തെ പങ്കജ് ഹോട്ടലിൽ ആയിരുന്നു താമസം ഒരുക്കിയത്. ചമ്പക്കുളം തച്ചൻ എന്ന സിനിമ വലിയ ഹിറ്റായി മാറിയ സമയം ആയതിനാൽ തങ്ങൾ മൂന്നുപേരും ഒരുമിച്ചു പോയി സിനിമ കണ്ടിരുന്നു.

മോനിഷയാണെങ്കിൽ ഷാള് കൊണ്ട് മുഖമൊക്കെ മറച്ചാണ് തീയേറ്ററിലെത്തിയത്. ശേഷം ചായകുടിച്ച് ഞങ്ങൾ മടങ്ങി. ഞങ്ങൾ ചിലപ്പോൾ പോകുമെന്നും മോനിഷയ്ക്ക് ഗുരുവായൂരിൽ പരിപാടിയുണ്ട് എന്നും അമ്മ പറയുകയും ചെയ്തിരുന്നു. തനിക്കും ഷൂട്ടിംഗ് ഉള്ളതുകൊണ്ട് ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു.

താൻ തലശ്ശേരിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ഹോട്ടലിന്റെ താഴെ മോനിഷ വന്നോ എന്ന് തിരക്കിയപ്പോൾ ഷൂട്ടിംഗിലാണെന്ന് അറിഞ്ഞു. മോനിഷയുടെ പരിപാടിക്ക് വേണ്ടി ഒരു ബെസ്റ്റ് വിഷസും എഴുതി കുറിപ്പാക്കി അവിടെ ഏൽപ്പിച്ചാണ് താൻ തിരിച്ചു പോകുന്നത്..

READ NOW  സിനിമയില് പോരെ ഇങ്ങേർക്ക് തലയില് വിഗ്ഗ്? മമ്മൂട്ടിയും മോഹൻലാലും ഈ മലയാളം നടനെ കണ്ടു പഠിക്കണം മഞ്ജുവിന്റെ സിനിമകൾ അസഹനീയം സംഗീത ലക്ഷ്മണ പറഞ്ഞത്

ഡിസംബർ നാല് ആയിരുന്നു അന്ന്. തലശ്ശേരിയിലെ വീട്ടിലെത്തിയപ്പോഴാണ് മോനിഷ മരിച്ചത് അറിയുന്നത്. ഇത് അറിഞ്ഞു ഉടനെ തന്നെ തന്റെ ശരീരത്ത് ഒരു തീ പിടിക്കുന്നത് പോലെയാണ് തോന്നിയത്. ആ നിമിഷം തന്നെ താൻ തലശ്ശേരിയിൽ നിന്നും ഇറങ്ങി കാറിൽ കൊച്ചിയിലേക്ക് പുറപ്പെടുകയും ചെയ്തു എന്ന് വിനീത് ഓർമിക്കുന്നു .

ADVERTISEMENTS