Advertisement
Home MOVIES Malayalam രജിത്ത് കുമാറിനെ അനുകരിച്ചു ഈ ബിഗ് ബോസ് താരം, റോബിനെ പോലെ ഇയാളും അടിയുടെ പൊടി...

രജിത്ത് കുമാറിനെ അനുകരിച്ചു ഈ ബിഗ് ബോസ് താരം, റോബിനെ പോലെ ഇയാളും അടിയുടെ പൊടി പൂരം ഉറപ്പ്

38
ADVERTISEMENTS

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പല നാടകമായ സംഭവങ്ങളും ഇപ്പോൾ അരങ്ങേറി തുടങ്ങിയിരിക്കുകയാണ്. ഷോ തുടങ്ങി രണ്ട് ദിവസം പിന്നിടുമ്പോൾ തന്നെ ആളുകൾ ഏകദേശം ഇപ്പോൾ പലരെയും മനസ്സിലാക്കി കഴിഞ്ഞു എന്ന് പറയുന്നതാണ് സത്യം. എല്ലാ വട്ടവും ഉള്ള സീസണിൽ നമ്മൾ കാണുന്നതാണ് ആരെങ്കിലുമൊക്കെ മുൻമത്സരാർത്ഥികളെ അനുകരിക്കാൻ ശ്രമിക്കുന്നത്. ഇത്തവണയും അതിന് യാതൊരു മാറ്റവും വന്നിട്ടില്ല എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

പഴയ മത്സരാർത്ഥികളെ അനുകരിക്കാൻ ശ്രമിച്ചുകൊണ്ടാണ് നിരവധി ആളുകൾ എത്തുന്നത്. ഇത്തവണ ബിഗ് ബോസിൽ രതീഷ് അനുകരിക്കാൻ ശ്രമിക്കുന്നത് മുൻ ബിഗ് ബോസ് താരമായ രജിത് കുമാറിനെയാണ്.

ADVERTISEMENTS

ഒരു ഒറ്റപ്പെടൽ സ്റ്റാറ്റർജിയ്ക്ക് വേണ്ടിയാണ് ഇത്തരത്തിൽ ഒരു ഗെയിം പ്ലാൻ ചെയ്യാനായി രതീഷ് നിൽക്കുന്നത്. അതിനുവേണ്ടി കാരണമില്ലാതെ പലരോടും രതീഷ് വഴക്കുണ്ടാക്കുന്നതും ലൈവിൽ കാണാൻ സാധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസവും രതീഷിനൊപ്പം നിന്നു എന്നതിന്റെ പേരിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ കേൾക്കേണ്ടി വന്ന വ്യക്തിയാണ് യൂട്യൂബർ ആയ ജാസ്മിൻ.

READ NOW  നാർസിസിസ്റ്റിക് അബ്യൂസിന് ഇരയായി; രണ്ടു വർഷത്തെ മാനസിക പീഡനം വെളിപ്പെടുത്തി അനുപമ പരമേശ്വരൻ

ഇന്ന് രാവിലെ മുതൽ രതീഷ് ജാസ്മിനുമായി ആണ് വഴക്ക് പിടിച്ചിരിക്കുന്നത്. അതിനുള്ള കാരണം എന്നത് തന്നെ ആരെങ്കിലും സപ്പോർട്ട് ചെയ്യുന്നു എന്ന രീതി വരരുത് എന്നത് തന്നെയാണ്. താൻ ഇവിടെ ഒറ്റപ്പെട്ട നിൽക്കുന്നു എന്ന് മറ്റുള്ളവർക്ക് തോന്നണം അതിനുവേണ്ടിയാണ് രതീഷ് ഇത്രയും ബുദ്ധിമുട്ടുകൾ സഹിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

അതേപോലെ തന്നെ സിജോ അനുകരിക്കാൻ ശ്രമിക്കുന്നത് റോബിൻ രാധാകൃഷ്ണനെയാണ്. പുറത്ത് തനിക്ക് ആരൊക്കെ ഉണ്ട് എന്നും താൻ എങ്ങനെയാണെങ്കിലും ഇവിടെ നിന്ന് പോകും എന്നും കൃത്യമായ ഗെയിം പ്ലാനോടാണ് ഇവിടേക്ക് വന്നത് എന്നുമൊക്കെയുള്ള ഒരു രീതി സിജോയിൽ കാണാൻ സാധിക്കുന്നു.

അതോടൊപ്പം തന്നെ റോബിനെ അനുകരിക്കുന്ന തരത്തിലുള്ള ചില രീതികൾ സിജു കാണിക്കുകയും ചെയ്യുന്നുണ്ട്. റോബിൻ രാധാകൃഷ്ണന്റെ അത്രയും സപ്പോർട്ട് ലഭിക്കണം എന്നുള്ള ഒരു ചിന്ത കൊണ്ടായിരിക്കാം ഒരുപക്ഷേ ഇത്തരം ഒരു രീതിയിലേക്ക് പോകുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. റിയലായി നിൽക്കുന്നവർ വളരെ കുറച്ചുപേർ മാത്രമാണ് ഈ സീസണിൽ എന്ന് രണ്ടുദിവസം പിന്നിടുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. കൂടുതൽ ആളുകളും അഭിനയിക്കുകയാണ് ഈ ഒരു സീസണിൽ.

READ NOW  മമ്മൂട്ടിയും സുഹാസിനിയും തമ്മിൽ പ്രണയം അന്നുണ്ടായ ആ ഗോസ്സിപ്പിനെ മമ്മൂക്ക നേരിട്ടത് ഇങ്ങനെ അതാണ് മമ്മൂട്ടി എന്ന് ആരാധകർ.
ADVERTISEMENTS
Previous articleഎന്നെ നിരന്തരമായി മാനസികമായി പീഡിപ്പിച്ചു കൊണ്ടിരുന്ന ഒരാളെ ഞാൻ എങ്ങനെയാണ് സുഹൃത്തായി കാണുന്നത് ഉർവ്വശി പറഞ്ഞത്
Next articleബിഗ് ബോസ് വീടിനുള്ളിൽ സെക്ഷ്വൽ ഹരാസ്മെന്റ്- ആരോപിതൻ ? സംഭവം ഇങ്ങനെ
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.