Advertisement
Home MOVIES Malayalam ലക്ഷ്മി നക്ഷത്ര എല്ലാ മാസവും ഒരു തുക തരും അവൾ ആരോടും പറഞ്ഞിട്ടില്ല കൊല്ലം...

ലക്ഷ്മി നക്ഷത്ര എല്ലാ മാസവും ഒരു തുക തരും അവൾ ആരോടും പറഞ്ഞിട്ടില്ല കൊല്ലം സുധിയുടെ ഭാര്യയുടെ വെളിപ്പെടുത്തൽ

54
ADVERTISEMENTS

മലയാളികൾക്ക് വളരെ സുപരിചിതനായ താരമാണ് കൊല്ലം സുധി. കൊല്ലം സുധിയെ കുറിച്ചുള്ള ഓരോ വാർത്തകളും വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് അകാലത്തിൽ മലയാളി പ്രേക്ഷകരെ വിട്ടുപോയ നടൻ കൊല്ലം സുധി സിനിമ മേഖലയിൽ തന്റെതായ സാന്നിധ്യം ഉറപ്പിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗം വലിയ വേദനയാണ് ഏവർക്കും സമ്മാനിച്ചത്.

സുധിയുടെ മരണത്തിനു ശേഷം ഫ്ലവേഴ്സ് ചാനലാണ് സുധിയുടെ കുടുംബത്തെ ഏറ്റെടുത്തത്. സുധിയുടെ കുടുംബത്തിന് ഒരു പുതിയ വീട് എന്ന സ്വപ്നം കൂടി ഫ്ലവേഴ്സ് ചാനൽ സാക്ഷാത്കരിച്ചു കൊടുക്കുവാനും മുന്നിൽ നിന്നു. ഇപ്പോൾ സുധിയുടെ ഭാര്യയായ രേണു ചില കാര്യങ്ങൾ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS

അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ സുധിയുടെ പേരിൽ വലിയ തോതിൽ തന്നെ ഒരു വിവാദം ഉണ്ടായിരുന്നു. അതിൽ പ്രധാനമായി പറഞ്ഞ കാര്യം എന്നത് സുധിയുടെ മരണം വിറ്റ് പലരും കാശാക്കുന്നു എന്നതാണ്. ഇതിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തി ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ശ്രദ്ധേയമായ ലക്ഷ്മി നക്ഷത്രയായിരുന്നു.

READ NOW  ലാലിന് പണം കിട്ടാനുണ്ടെൽ ആന്റണി അത് കുത്തിന് പിടിച്ചു വാങ്ങിക്കൊടുക്കും - ആന്റണിയോട് മോഹൻലാൽ ദേഷ്യപ്പെട്ടിട്ടുണ്ടോ - വെളിപ്പെടുത്തൽ.

സുധിയുടെ മരണം മോശമായ രീതിയിൽ ചിത്രീകരിക്കുകയാണ് ലക്ഷ്മി ചെയ്തിരുന്നത് എന്നും അതിലൂടെ വലിയ യൂട്യൂബ് വരുമാനം നേടുകയാണ് ലക്ഷ്മി എന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾ. അടുത്ത സമയത്തും സുധിയുടെ കുടുംബത്തിന് ഒപ്പം ഒരു വീഡിയോ ചെയ്തതിനെത്തുടർന്നാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥ താരത്തിന് വന്നത്.

ഇപ്പോൾ ഇക്കാര്യത്തെ കുറിച്ചാണ് സുധിയുടെ ഭാര്യയായ രേണു പറയുന്നത്. ലക്ഷ്മി നക്ഷത്രയെക്കുറിച്ച് ആർക്കുമറിയില്ല എന്നും ചിന്നു ഞങ്ങളെ ഒരുപാട് സഹായിക്കുന്നുണ്ടെന്നും രേണു പറയുന്നുണ്ട്. സുധി ചേട്ടന്റെ സ്വന്തം സഹോദരി തന്നെയാണ് ചിന്നു അങ്ങനെയാണ് ഞങ്ങൾ കണ്ടിട്ടുള്ളത്. എല്ലാ മാസവും പതിനാലാം തീയതി ഒരു തുക ഞങ്ങൾക്ക് വേണ്ടി ചിന്നു നൽകാറുണ്ട്.

വീട്ടിൽ വലിയ ബുദ്ധിമുട്ടാണ് അച്ഛനൊക്കെ വയ്യാതിരിക്കുന്നത് കൊണ്ട് തന്നെ എന്തെങ്കിലും സഹായം ആവശ്യമുള്ള സമയമാണ്. ഞാൻ ചോദിക്കാതെയാണ് ചിന്നു എനിക്ക് ആ പണം നൽകുന്നത്. വേണമെങ്കിൽ അവൾക്ക് അത് എല്ലാവരെയും കാണിച്ചുകൊണ്ട് ചെയ്യാം. പക്ഷേ ഒരു മനുഷ്യനും ഇക്കാര്യം അറിയില്ല. ഞാൻ പറഞ്ഞതു കൊണ്ടാണല്ലോ നിങ്ങളാണെങ്കിലും ഈ കാര്യം അറിയുന്നത് എന്നായിരുന്നു രേണു പറഞ്ഞത്. ആ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു.

READ NOW  കറുത്ത കൃഷ്ണനെ നീലയാക്കി മറ്റുന്ന ഊമ്പിയ സനാതനം വിനായകന്റെ പുതിയ പോസ്റ്റ് വൈറൽ ഡിലീറ്റ് ആക്കി - സ്ക്രീൻഷോട്ട് കാണാം
ADVERTISEMENTS
Previous articleഅവസാനം തന്റെ ജീവിതപങ്കാളിയെ കുറിച്ച് തുറന്നു പറഞ്ഞ ഹണി റോസ്..
Next articleആ നടൻ കാരണമാണ് ദീപികയും യുവിയും തമ്മിലുള്ള പ്രണയം അവസാനിച്ചത്- യുവരാജ് അന്ന് പറഞ്ഞത്
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.