Advertisement
Home MOVIES Malayalam അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ എന്തൊക്കെയോ സംഭവിക്കുന്നത് പോലെ തോന്നും.അദ്ദേഹം കഴിഞ്ഞേ മാറ്റാരുമുള്ളൂ – മോഹൻലാലിനെ പറ്റി...

അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ എന്തൊക്കെയോ സംഭവിക്കുന്നത് പോലെ തോന്നും.അദ്ദേഹം കഴിഞ്ഞേ മാറ്റാരുമുള്ളൂ – മോഹൻലാലിനെ പറ്റി മീര ജാസ്മിൻ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുന്നു.

4861
ADVERTISEMENTS

മലയാളത്തിലെ ഏറ്റവും മികവുറ്റ നടിമാരിൽ എന്നും മുൻനിര സ്ഥാനമാണ് മീര ജാസ്മിനുള്ളത്. കേരള സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട് താരം. ഈയിടെ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. മോഹൻലാലിൻറെ ഭാഗ്യ നായികമാരിൽ മുൻനിരക്കാരിയാണ് അനുഗ്രഹീത നടി മീര ജാസ്മിൻ. തന്റെ അഭിനയത്തെ പോലെ തന്നെ കൂടെ അത്ഭുതങ്ങൾ തീർക്കുന്ന വ്യക്‌തിയാണ് മോഹൻലാൽ എന്നാണ് മീര പറയുന്നത്. കൂടെ അഭിനയിക്കുന്നവരെ വളരെ കംഫർട്ടബിൾ ആകും അദ്ദേഹം അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടുമ്പോൾ നമ്മുടെ ഉള്ളിലും ഒരു വല്ലാത്ത എനർജിയും പോസിറ്റിവിറ്റിയും നിറയും. അദ്ദേഹത്തിന്റെ അഭിനയ മികവ് കാണുമ്പോൾ നമ്മൾ പോലും അറിയാതെ മെച്ചപ്പെട്ട രീതിയിൽ അഭിനയിച്ചു പോകും കാരണം അത്രത്തോളം ഒറിജിനൽ ആയി തോന്നുന്ന വികാരങ്ങൾക്ക് നോര്മലായി നമ്മൾ പ്രതികരിച്ചാൽ പോലും നമ്മൾ നന്നായി അഭിനയിക്കും. ലാലേട്ടനൊപ്പം അഭിനയിക്കുക എന്നതാണ് തനിക്ക് ഏറ്റവും താല്പര്യമുള്ള കാര്യമെന്നും മീര പറയുന്നു.

 

READ NOW  അന്ന് ഒരു വലിയ നിർമ്മാതാവ് കൂടെ കിടന്നാൽ അവസരം നൽകാമെന്ന് പറഞ്ഞ ഒരു പെൺകുട്ടി എന്നോട് അഭിപ്രായം ചോദിച്ചു അന്ന് ഞാൻ അവളോട് പറഞ്ഞത് - കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പറഞ്ഞു ഇല്യാന, എതിർത്താൽ നിങ്ങളുടെ കരിയർ ഇല്ലാതാകും.

ഇന്നും അദ്ദേഹം തുടക്കകാരനാണ് മനസ്സ് കൊണ്ട് ഓരോ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ആ സൂഷ്മത നിലനിർത്തും അതിന്റെ പൂർണതക്കായി തന്റേതായി ശൈലികൾ അതിലുൾപ്പെടുത്തും. ഇത്രെയും വർഷത്തെ അഭിനയ പരിജയം ഉള്ള വ്യക്തിയാണ് എന്ന തോന്നൽ നമ്മൾക്ക് ഉണ്ടാകില്ല. എന്ന രീതിയിലുള്ള സിനിമ എന്നില്ല എല്ലാത്തരം സിനിമകൾ ചെയ്യാനും അമിതമായ താല്പര്യമാണ് അദ്ദേഹം ആ ആവേശം നമ്മളെ അത്ഭുതപ്പെടുത്തും. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മികവുറ്റ അഞ്ചു നടന്മാരെ നമ്മൾ എടുത്താൽ അതിൽ ടോപ്പിൽ തന്നെ നമ്മുക്ക് മോഹൻലാലിനെ പ്രതിഷ്ഠിക്കാം നമ്മൾ ബോളിവുഡ് സിനിമകളെയും നടന്മാരെയും അന്തമായി ആരാധിക്കാറുണ്ട്.

ADVERTISEMENTS

ബോളിവുഡ് താരങ്ങളെ എനിക്കും ഇഷ്ടമാണ് ഉദാഹരണമായി അമിതാഭ് ബച്ചനെ പോലെ ഉള്ള താരങ്ങളെ. പലരും തങ്ങളുടെ ഇഷ്ട താരങ്ങളെ കുറിച്ച് ചോദിക്കുമ്പോൾ പലപ്പോഴും ഹോളിവുഡ് താരങ്ങളുടെ പേര് പറയുന്ന കേൾക്കാം. പക്ഷേ അവരാരും എന്നെ സംബന്ധിച്ചു മോഹൻലാലിനൊപ്പമായി കാണാൻ കഴിയില്ല അദ്ദേഹം കഴിഞ്ഞേ എനിക്ക് മറ്റൊരു താരമുള്ളു. അത്രയും മികച്ച നടനാണ് മോഹൻലാൽ. ലാലേട്ടനൊപ്പം ഇനിയും മികച്ച ചിത്രങ്ങൾ ചെയ്യണം എന്ന ആഗ്രഹത്തിലാണ് തരാമെന്നും മീര പറയുന്നു. ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങളിൽ വളരെ മികച്ച ഒരു രസതന്ത്രം പ്രേക്ഷകർക്ക് കാണാൻ കഴിയും ഈ താരജോഡിയെ മിക്ക പ്രേക്ഷകർക്കും ഇഷ്ടമാണ്.

READ NOW  ഇങ്ങനെയാണോടോ പറയുന്നത് എന്ന് കട്ടക്കലിപ്പില്‍ മോഹൻലാൽ ചോദിച്ചു. സംഭവം പറഞ്ഞു ഇന്നോസെന്റ്റ്.

മലയാളത്തിലെ നല്ല നടിമാരുടെ ലിസ്റ്റെടുത്താൽ അതിൽ മുൻപിൽത്തന്നെയാകും മീര ജാസ്മിന്റെ സ്ഥാനം. അഭിനയ സിദ്ധികൊണ്ടും കൊണ്ടും വ്യക്തിത്വം കൊണ്ടും മലയാളിയുടെ മനസ്സിൽ മുൻപിൽ തന്നെയാണ് മീര ജാസ്മിൻ. ലോഹിതദാസ് ചിത്രമായ സൂത്രധാരണിലൂടെയാണ് മീര സിനിമാലോകത്തേക്ക് എത്തിയത്. സൂത്രധാരനിൽ ദിലീപിന്റെ നായികയായി ആണ് മീര എത്തിയത് .പിന്നീട് മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരുടെയും നായികയായി അഭിനയിച്ച മീര കേരളം സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്ക്കാരം രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട്.അതോടൊപ്പം 2004 ൽ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് മീര രണ്ടു തവണ സ്വന്തമാക്കിയിട്ടുണ്ട്. ഒരു കാലത്തു മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ തന്നെ ആയിരുന്നു ജാസ്മിൻ മേരി ജോസഫ് എന്ന മീര ജാസ്മിൻ.

READ NOW  മമ്മൂക്കയുടെ സഫലമാകാതെ പോയ ആ സ്വപനം മമ്മൂട്ടി നേരിട്ട് പറഞ്ഞിട്ടും മമ്മൂട്ടി മോഹൻലാൽ ചിത്രം റീമേക്കിൽ രജനി അഭിനയിച്ചില്ല, സംഭവം ഇങ്ങനെ?
ADVERTISEMENTS