Advertisement
Home MOVIES Malayalam എനിക്ക് ജീവിതത്തിൽ ആദ്യമായി ഒരാളെ നഷ്ടമായി എന്ന് തോന്നിയത് അപ്പോഴാണ് – മമ്മൂട്ടി പറഞ്ഞത്.

എനിക്ക് ജീവിതത്തിൽ ആദ്യമായി ഒരാളെ നഷ്ടമായി എന്ന് തോന്നിയത് അപ്പോഴാണ് – മമ്മൂട്ടി പറഞ്ഞത്.

827
ADVERTISEMENTS

സിനിമ എന്നാൽ എന്താണെന്ന് പഠിച്ചു സിനിമയിലേക്ക് എത്തിയ നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന് സിനിമയോട് ഒരു വല്ലാത്ത ഇഷ്ടമായിരുന്നു ഉണ്ടായിരുന്നത്. സിനിമയോട് ഇത്രത്തോളം അഭിനിവേശം ഉള്ള ഒരു താരത്തെ കാണാൻ കിട്ടില്ല എന്നാണ് എല്ലാവരും പറയുന്നത്. ഇപ്പോഴും വ്യത്യസ്തമായ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ മമ്മൂട്ടി ഇഷ്ടപ്പെടുന്നതിന്റെ കാരണവും സിനിമയോടുള്ള ആ താൽപര്യം തന്നെ ആണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു പഴയ അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ അഭിമുഖത്തിൽ തന്റെ ബാപ്പയെ കുറിച്ചാണ് മമ്മൂട്ടി പറയുന്നത്.

മരണത്തെക്കുറിച്ച് ചിന്തിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോൾ മരണത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടുള്ളത് തന്റെ ബാപ്പ മരിച്ച സമയത്ത് ആയിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്. കാരണം അത് തനിക്ക് വല്ലാത്ത ഒരു അവസ്ഥയായിരുന്നു. അതിനു മുൻപ് കുടുംബത്തിൽ വാപ്പയുടെ സഹോദരങ്ങളൊക്കെ മരിച്ചിട്ടുണ്ട്.. എങ്കിലും ബാപ്പ മരിച്ചപ്പോൾ തനിക്കത് വല്ലാത്തൊരു അനുഭവമായിരുന്നു തനിക്കത് വല്ലാത്തൊരു നഷ്ടം ആയിരുന്നു.

ADVERTISEMENTS
READ NOW  തന്റെ മകൾ 10 മാസം മാത്രമാണ് ജീവിച്ചത് അത് ഇന്നും ഒരു നോവാണ്.

എനിക്ക് ഒരാളെ നഷ്ടമായി എന്ന് തോന്നിയത് അപ്പോഴാണ്. എന്റെ വാപ്പ മരിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല പെട്ടെന്നായിരുന്നു, പെട്ടെന്ന് എന്ന് പറഞ്ഞാൽ ഞാനിവിടെ ഇല്ലായിരുന്നു. ആ സമയത്താണ് മരണം എന്നുള്ള കാര്യത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു തുടങ്ങിയത് എന്റെ ആദ്യത്തെ വിയോഗം ആയിരുന്നു അത്.

നമ്മൾ എത്ര മത്സരിച്ചാലും എന്ത് നേടിയാലും അവസാനം ഇതാണല്ലോ എന്ന് ഓർക്കാറുണ്ടോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ തീർച്ചയായും അങ്ങനെ ചിന്തിക്കാറുണ്ട് എന്നാണ് മമ്മൂട്ടി പറയുന്നത്.

മമ്മൂട്ടിയെ കുറിച്ച് മരണപ്പെട്ട ശേഷം ആളുകൾ എന്ത് ചിന്തിക്കണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചപ്പോൾ മമ്മൂട്ടി ഒരു നല്ല നടനായിരുന്നു എന്നും നല്ല മനുഷ്യനായിരുന്നു എന്നും ആളുകൾ ചിന്തിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ മരിച്ചുകഴിഞ്ഞാൽ ആളുകൾ എന്താണ് നമ്മളെ പറ്റി ചിന്തിക്കുന്നത് നമുക്ക് ഊഹിക്കാൻ കഴിയില്ലല്ലോ എന്നും ഒക്കെയാണ് മമ്മൂട്ടി പറയുന്നത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് മമ്മൂട്ടിയുടെ അമ്മയും മരിച്ചിരുന്നു.

READ NOW  വടക്കൻ വീരഗാഥയിലെ മമ്മൂട്ടിയുടെ പ്രതിഫലം എത്രയെന്നറിയുമോ - ഇപ്പോളത്തെ യുവ നടന്മാർക്ക് ഒരു ബഹുമാനവുമില്ല തന്നെ അപമാനിച്ച നടന്മാരെ കുറിച്ച് തുറന്നടിച്ചു സംവിധായകൻ.

നമ്മൾ ഒരാൾ മാത്രമല്ല ഈ ലോകത്ത് ജീവിക്കുന്നത് എന്നും നമ്മൾ ഇവിടെ ജീവിക്കുമ്പോൾ മറ്റുള്ളവർക്ക് കൂടി ജീവിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാവണമെന്നും മമ്മൂട്ടി ഓർക്കുന്നു. കൃഷി ഇഷ്ടമുള്ള കാര്യമാണ് എന്നും അത് മനോഹരമായി ഒരു ക്രിയേറ്റിവിറ്റി ആണ് എന്നും താൻ വീട്ടിൽ കൃഷിയൊക്കെ ചെയ്തിട്ടുണ്ടായിരുന്നു എന്നും മമ്മൂട്ടി ഓർമ്മിക്കുന്നു.  വര്‍ഷങ്ങള്‍ക്ക് മുന്പ് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇത് മമ്മൂട്ടി പറയുന്നത്.

ADVERTISEMENTS