Advertisement
Home MOVIES Malayalam ഭാര്യ സുല്ഫത്നെ വേദിയിലേക്ക് വിളിച്ചത് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് ആ മുഖഭാവം കണ്ടപ്പോൾ തന്നെ...

ഭാര്യ സുല്ഫത്നെ വേദിയിലേക്ക് വിളിച്ചത് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് ആ മുഖഭാവം കണ്ടപ്പോൾ തന്നെ മനസ്സിലായി.അന്ന് നടന്നത് പറഞ്ഞു ജ്യുവൽ മേരി

1020
ADVERTISEMENTS

നിരവധി ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു കൈയടി വാങ്ങിയ താരം ,നടി എന്ന നിലയിൽ മാത്രമല്ല അവതാരികയായും തിളങ്ങി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജൂവൽ മേരി. മമ്മൂട്ടി നായകനായ എത്തിയ പത്തേമാരി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായും മികച്ച ഒരു വേഷത്തിൽ ജുവൽ എത്തിയിട്ടുണ്ടായിരുന്നു.

ഇപ്പോൾ സിനിമ ജീവിതത്തിൽ തനിക്ക് ഉണ്ടായ അബദ്ധങ്ങളെ കുറിച്ചൊക്കെ ജുവൽ സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്. മമ്മൂക്കയുടെ ഭാര്യ സുൽഫത്തിനെ ഒരിക്കൽ താൻ വേദിയിലേക്ക് വിളിപ്പിച്ചതിനെ കുറിച്ചാണ് താരം ഓർമിക്കുന്നത്. തനിക്ക് വലിയൊരു അബദ്ധം സംഭവിച്ചു എന്നാണ് ഇതിനെക്കുറിച്ച് ജൂവൽ പറയുന്നത് തന്നെ.

ADVERTISEMENTS

വേദിയിൽ താൻ വെള്ളം കുടിച്ച ഒരു സംഭവമായിരുന്നു ഇത്. ശരിക്കും താൻ ആയതുകൊണ്ടാണ് ആ കാര്യം മാനേജ് ചെയ്തത് തന്നെ. തന്റെ സ്ഥാനത്ത് മറ്റൊരു അവതാരികയായിരുന്നുവെങ്കിൽ അവിടെ നിന്ന് കരഞ്ഞു പോയേനെ. ചാനലിന്റെ ഭാഗത്തുനിന്നുള്ള അപേക്ഷയായിരുന്നു ദുൽഖർ സൽമാന് അദ്ദേഹത്തിന്റെ അമ്മയായ സുൽഫത്ത് മാഡം തന്നെ അവാർഡ് കൊടുക്കണം എന്നത്. മേടം അങ്ങനെ പൊതു പരിപാടികളിൽ വന്നു പോലും കണ്ടിട്ടില്ല അഥവാ വന്നാൽ തന്നെ സ്റ്റേജിൽ കയറി അങ്ങനെ കാണാറേയില്ല. അപൂർവങ്ങളിൽ അപൂർവമായി മാത്രമാണ് സ്റ്റേജിൽ കയറിയിട്ടുള്ളത്.

READ NOW  സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു, അതും പതിനെട്ടാം വയസ്സില്‍; നിത്യ മേനോന്‍

വേദിയിലെത്തിയ ഞാൻ അവാർഡ് കൊടുക്കുവാൻ വേണ്ടി സുൽഫത്ത് മേടം വരണമെന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞു. എന്നാൽ ഇത് കേട്ട് നിമിഷം തന്നെ സദസ്സിലിരുന്നു  മമ്മൂക്ക പറഞ്ഞു അത് പറ്റില്ല എന്ന് ആ രീതിയില്‍ അദ്ദേഹം തലയാട്ടി. അപ്പോൾ തന്നെ ഞാൻ പകുതി തകർന്നു പോയി എന്നതാണ് സത്യം.

എന്നിട്ടും ഞാൻ ഒട്ടും തന്നെ പതറാത്ത രീതിയിൽ പിടിച്ചുനിന്നു. എന്റെ മുഖത്തെ ഭാവം പോലും മാറിയിട്ടുണ്ടായിരുന്നില്ല. എന്റെ മനസ്സ് അപ്പോൾ പറയുന്നുണ്ട് ഇത് എഡിറ്റ് ചെയ്യാൻ പറ്റുന്നതാണ് എന്ന് ലൈവ് ഓഡിയൻസ് ആയിട്ടുള്ളവർ വളരെ കുറച്ചുപേരെ ഉള്ളൂ എന്നും. എന്തുവന്നാലും മുഖം മാറരുത് തളരരുത് രാമൻകുട്ടി എന്നൊക്കെ.

മമ്മൂക്ക അത് പറ്റില്ല എന്ന വാശിപിടിച്ചുകൊണ്ട് നിൽക്കുകയാണ് ദുൽഖർ ആണെങ്കിൽ പോകണ്ട എന്ന രീതിയിൽ ഉമ്മയുടെ കയ്യിൽ പിടിക്കുകയും ചെയ്യുന്നു. ഞാനങ്ങനെ അനൗൺസ് ചെയ്തത് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് മനസ്സിലായി. അദ്ദേഹത്തിന്റെ മുഖമൊക്കെ മാറി തുടങ്ങി. ഒടുവിൽ നല്ലൊരു കയ്യടി കൊടുത്താൽ സുൽഫത്തുമാം വരുമെന്ന് ഞാൻ പറഞ്ഞു. ഇത് കേട്ട് കാണികൾ കൈയടിക്കുകയും സ്റ്റേജിലേക്ക് അങ്ങനെ അവർ വരികയുമായിരുന്നു ചെയ്തത്.

READ NOW  'അവൾക്ക് വലിയ സൗന്ദര്യമാണെന്ന് ഭാവം, വഹീദ റഹ്മാനെ പോയി കാണാൻ പറ'; ഐശ്വര്യയെക്കുറിച്ച് ദേഷ്യത്തിൽ സൽമാൻ പറഞ്ഞത് വെളിപ്പെടുത്തി നടി

ദുൽഖറിനാണ് അവാർഡ് എന്ന് അവർ അറിഞ്ഞിരുന്നില്ല . അവാര്‍ഡ്‌ ദുൽഖറിനാണ് എന്ന്  അറിഞ്ഞതോടെ അവരെല്ലാവരും വളരെയധികം സന്തോഷത്തിലായി. പിന്നീട് മമ്മൂക്ക വീഡിയോ ഒക്കെ എടുക്കുന്നത് ഞാൻ കണ്ടു.അപ്പോളാണ് ശ്വാസം നേരെ വീണത്‌. ജൂവൽ മേരി പറയുന്നു.

ADVERTISEMENTS