Advertisement
Home MOVIES Malayalam മഹേഷിന്റെ പ്രതികാരത്തിൽ അഭിനയിക്കേണ്ടിയിരുന്നത് സായി പല്ലവി – അത് കാരണം ആണ് നടി പിന്മാറിയത്

മഹേഷിന്റെ പ്രതികാരത്തിൽ അഭിനയിക്കേണ്ടിയിരുന്നത് സായി പല്ലവി – അത് കാരണം ആണ് നടി പിന്മാറിയത്

1357
ADVERTISEMENTS

മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം സ്ഥാനം നേടിയിട്ടുള്ള ഒരു ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഒരു സാധാരണക്കാരന്റെ ജീവിതം എന്താണെന്ന് കാണിച്ചുതന്ന ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. അതുകൊണ്ടുതന്നെയാണ് ആരാധകർ ഈ ചിത്രത്തെ വലിയ ഇഷ്ടത്തോടെ തന്നെ ഏറ്റെടുക്കുകയും ചെയ്തത്.

ഈ ചിത്രത്തിലൂടെയാണ് അപർണ ബാലമുരളി മലയാള സിനിമയിൽ ശ്രദ്ധേയ താരമായി മാറുന്നത്. അനുശ്രീയും അപർണ ബാലമുരളിയും ആയിരുന്നു ഈ ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഒന്നിനൊന്ന് മികച്ച പ്രകടനം ആയിരുന്നു രണ്ടുപേരും ചിത്രത്തിൽ കാഴ്ച വെച്ചിരുന്നത്. മഹേഷിന് ആശ്വാസമായി വരുന്ന ജിംസി എന്ന പെൺകുട്ടിയുടെ കഥാപാത്രം വളരെ പക്വതിയോട് കൂടി തന്നെയാണ് അപർണ ബാലമുരളി ചെയ്തത്.

ADVERTISEMENTS

എന്നാൽ ഈ കഥാപാത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് അപർണയേ ആയിരുന്നില്ല എന്നും മറ്റൊരു പ്രമുഖ നടിയാണ് ഈ വേഷം ചെയ്യാൻ ഇരുന്നത് എന്നുമാണ് ഇപ്പോൾ അണിയറ പ്രവർത്തകൻ വെളിപ്പെടുത്തുന്നത്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ നടി സായിപല്ലവി ആയിരുന്നു ഈ ഒരു വേഷത്തിൽ അഭിനയിക്കാനായി ഇരുന്നത്.

READ NOW  ഐശ്വര്യയുടെ അച്ഛനെ ബച്ചൻ കുടുംബം അപമാനിക്കുകയായിരുന്നോ. ഐശ്വര്യയുടെ പഴയ ഇന്റർവ്യൂ കണ്ട ആരാധകർ പറയുന്നു.

എറണാകുളം ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ വാതിലില്‍ വച്ചാണ് സായി പല്ലവിക്ക് അഡ്വാന്‍സ് ചെക്ക്‌ കൊടുത്തത്. പിന്നീടു പക്ഷേ ജോർജിയയിൽ പരീക്ഷയാണ് എന്ന കാരണം കൊണ്ട് നടിക്ക് ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കാതെ പോവുകയായിരുന്നു ചെയ്തത്. എന്ന് ചിത്രത്തിന്റെ  നിര്‍മ്മാതാവ് സന്തോഷ്‌ ടി കുരുവിള ഒരഭിമുഖത്തില്‍ പറയുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടിവയ്ക്കാൻ സാധിക്കുന്ന സാഹചര്യമായിരുന്നില്ല അതുകൊണ്ടാണ് സായിപല്ലവി വേണ്ട എന്ന് തീരുമാനിച്ചത്. ശേഷം മറ്റൊരു നടിയെ ചിത്രത്തിലേക്ക് കൊണ്ടു വരികയായിരുന്നു. അങ്ങനെയാണ് അപർണ ബാലമുരളി ഈ ചിത്രത്തിലേക്ക് വരുന്നത്. അവര്‍ പിന്നീടു നാഷണല്‍ അവാര്‍ഡ് വരെ നേടിയിരുന്നു എന്നും അദ്ദേഹം പറയുന്നു.

സമാനമായ ഒരു അനുഭവം മായാനദി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തും ഉണ്ടായിട്ടുണ്ട്. ആലപ്പുഴയിലുള്ള ഒരു കുട്ടിയായിരുന്നു മായാനദിയിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത്. ചിത്രത്തിൽ സ്ലീവ് ലെസ് വേഷം ധരിക്കുന്ന രംഗങ്ങൾ ഉണ്ട്, അത്തരം വേഷങ്ങൾ ധരിക്കാൻ ആ കുട്ടിക്ക് മടിയാണ് എന്ന് പറഞ്ഞു. അതോടെയാണ് ആ ഒരു കഥാപാത്രം ഐശ്വര്യ ലക്ഷ്മിയുടെ കൈകളിലേക്ക് എത്തുന്നത്.

READ NOW  അജിത്തിന്റെ വീടിനു മുന്നിൽ ആരാധികയുടെ ആത്മഹത്യ ശ്രമം .കാരണം അറിഞ്ഞു ഞെട്ടി താര കുടുംബം

അങ്ങനെ സംഭവിച്ചിട്ടുള്ള നിരവധി സംഭവങ്ങൾ ഉണ്ട് എന്നാണ് സിനിമയുടെ നിർമാതാവ് വെളിപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലായി മാറുന്നത്.

ADVERTISEMENTS