Advertisement
Home MOVIES Malayalam മുൻ നിര നടിമാർക്ക് പോലും സംവിധായകനും നായകനും ഒപ്പം സ്ഥാനം നിലനിർത്താൻ കിടക്ക പങ്കിടേണ്ടി വരാറുണ്ട്...

മുൻ നിര നടിമാർക്ക് പോലും സംവിധായകനും നായകനും ഒപ്പം സ്ഥാനം നിലനിർത്താൻ കിടക്ക പങ്കിടേണ്ടി വരാറുണ്ട് – പദ്മപ്രിയയയുടെ വെളിപ്പെടുത്തൽ

180
ADVERTISEMENTS

കറുത്ത പക്ഷികൾ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നായികയാണ് പത്മപ്രിയ. വളരെ ചെറിയ സമയം കൊണ്ട് തന്നെ പത്മപ്രിയ മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനമുറപ്പിച്ചു എന്ന് പറയുന്നതാണ് സത്യം.

തന്റെ നിലപാടുകൾ കൊണ്ട് അഭിപ്രായം കൊണ്ടും മലയാള സിനിമ ലോകത്ത് വളരെ പെട്ടെന്ന് തന്നെ ഹെറ്റർസിനെ സ്വന്തമാക്കാൻ സാധിച്ച ഒരു നടി കൂടിയാണ് പത്മപ്രിയ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തന്റെ വ്യക്തമായ അഭിപ്രായം പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പത്മപ്രിയ

പത്മപ്രിയയുടെ പല തുറന്നു പറച്ചിലുകളും വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്ത സമയത്ത് മലയാളത്തിലെ മുൻനിര നടിമാരെ കുറിച്ച് പദ്മപ്രിയ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഒരുപാട് പേരും പ്രശസ്തിയും ഉള്ള നടിമാർ പോലും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടാൻ താല്പര്യം കാണിക്കുന്ന ഒരു പ്രവണത സിനിമാരംഗത്ത് ഉണ്ട് എന്നായിരുന്നു നടി പറഞ്ഞത്. തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനോ കൂടുതല അവസരങ്ങല്‍ക്കോ ഇതൊക്കെ ചെയ്യേണ്ടി വരാറുണ്ട്.

ADVERTISEMENTS
READ NOW  തൊമ്മനും മക്കളിലും ആദ്യ നായകൻ പൃഥ്‌വിയും ജയസൂര്യയും -തൊമ്മനായി ലാലും - മമ്മൂട്ടിയിലേക്കെത്തിയത് ഇങ്ങനെ - ബെന്നി പി നായരമ്പലം

അതിനു താൽപര്യം കാണിച്ചില്ല എങ്കിൽ പലപ്പോഴും നടിക്ക് നേരെ ഉണ്ടായ തരത്തിലുള്ള ആക്രമണങ്ങൾ പോലും ഉണ്ടാവാൻ സാധ്യതയുണ്ട് അതിനു ഇരകൾ ആയിട്ടുള്ള താരങ്ങളെ തനിക്ക് അറിയാം എന്നുകൂടി പത്മപ്രിയ പറഞ്ഞിരുന്നു.

നാണക്കേട് ഉണ്ടാകുമെന്ന് കരുതി മാത്രമാണ് കൂടുതൽ ആളുകളും ഇത്തരം കാര്യങ്ങൾ പുറത്തു പറയാത്തത്. അല്ലെങ്കിൽ ചാൻസ് നഷ്ടമാകും എന്ന ഭയം ഇതുകൊണ്ടാണ് പലരും ഇത്തരം കാര്യങ്ങൾ പുറത്തു പറയാത്തത്.

തുറന്നു ചോദിക്കാൻ മടിയുള്ള ചിലർ ലൈംഗികതയുള്ള സന്ദേശങ്ങൾ അയക്കുകയാണ് ചെയ്യാറ്.അതേപോലെ സെറ്റിലും ഷൂട്ടിങ്ങിന്റെ ഇടയില്‍ ശരീരത്തില്‍ മോശമായി തൊടുക തുടങ്ങിയ പ്രവണത ഉണ്ട്. ചോദ്യം ചെയ്താല്‍ അവര്‍ ഒരു സോറി പറഞ്ഞിട്ട പോകും. ഇതൊക്കെ പുതിയ ആള്‍ക്കാര്‍ക്ക് മാത്രമല്ല മുന്‍ നിര നടിമാര്‍ക്ക് പോലും നേരിടേണ്ടി വരാറുണ്ട്.

അഭിനയിച്ച സിനിമയ്ക്ക് മാന്യമായ രീതിയിൽ പ്രതിഫലം ലഭിച്ചില്ല എന്ന് പറഞ്ഞാൽ പോലും അത് വലിയ പാതകമായി കാണുന്ന ഒരു കൂട്ടം ആളുകളാണ് സിനിമാലോകത്ത് ഉള്ളത് എന്നും പത്മപ്രിയ കൂട്ടിച്ചേർക്കുന്നുണ്ട്.

READ NOW  സിനിമയില് പോരെ ഇങ്ങേർക്ക് തലയില് വിഗ്ഗ്? മമ്മൂട്ടിയും മോഹൻലാലും ഈ മലയാളം നടനെ കണ്ടു പഠിക്കണം മഞ്ജുവിന്റെ സിനിമകൾ അസഹനീയം സംഗീത ലക്ഷ്മണ പറഞ്ഞത്

താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതിനുമുമ്പും സമാനമായി അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് എന്ന് പല നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. മലയാള സിനിമ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് എന്നത് വലിയതോതിൽ തന്നെ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് എന്നാണ് പലരും ഇക്കാര്യങ്ങളെ കുറിച്ചൊക്കെ പറയാറുള്ളത്.

ADVERTISEMENTS
Previous articleമോഹൻലാലിനെ വിമർശിക്കുന്നവർ ഇക്കാര്യങ്ങൾ കൂടി അറിയണം.
Next articleഒരാളോട് എങ്ങനെ ഇടപെടണമെന്ന് ശോഭനയ്ക്ക് അറിയില്ല കവിയൂർ പൊന്നമ്മ
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.