Advertisement
Home MOVIES Malayalam പെട്ടെന്ന് ഒരു തീഗോളം എന്നിലൂടെ പോയതുപോലെ തോന്നി. മോനിഷയുടെ മരണം ഞാൻ അറിയുന്നത് ഇങ്ങനെയാണ്

പെട്ടെന്ന് ഒരു തീഗോളം എന്നിലൂടെ പോയതുപോലെ തോന്നി. മോനിഷയുടെ മരണം ഞാൻ അറിയുന്നത് ഇങ്ങനെയാണ്

6324
ADVERTISEMENTS

ഒരുകാലത്ത് മലയാള സിനിമയിൽ വലിയ സ്വീകാര്യത ഉണ്ടാക്കിയ നടനാണ് വിനീത്. വിനീത് മോനിഷ കോമ്പിനേഷൻ പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെട്ട ഒരു കൂട്ടുകെട്ടാണ് എന്ന് പറയുന്നതാണ് സത്യം. ഇരുവരും ജീവിതത്തിൽ ഒരുമിക്കണമെന്ന് പോലും ആരാധകർ ആഗ്രഹിച്ചിട്ടുണ്ട്. അത്രത്തോളം ആരാധകർ ഏറ്റെടുത്തിരുന്ന ഒരു കൂട്ടുകെട്ടാണ് വിനീതിന്റെയും മോനിഷയുടെയും. അകാലത്തിൽ സംഭവിച്ച മോനിഷയുടെ മരണം ആരാധകരെ വല്ലാത്ത വേദനയിലാണ് ആഴ്ത്തിയത്. വർഷങ്ങൾക്ക് ശേഷം ഒരു അഭിമുഖത്തിൽ മോനിഷയെ കുറിച്ച് വിനീത് പറയുന്നതാണ് ശ്രദ്ധ നേടുന്നത്

മോനിഷയുമായും മോനിഷയുടെ കുടുംബവുമായും നല്ല സൗഹൃദം ഉണ്ടായിരുന്നു എന്നാണ് വിനീത് പറയുന്നത്. മോനിഷയുടെ മരണത്തിന്റെ തലേദിവസം അമ്മയായി ശ്രീദേവി തന്നോട് പറഞ്ഞതാണ് മോനിഷയ്ക്ക് ഒരു ഡാൻസ് പരിപാടി ഉണ്ട് എന്ന്. മോനിഷയ്ക്ക് ഒരു കാർഡിൽ പരിപാടിക്ക് വിഷും അറിയിച്ചാണ് താൻ തിരികെ തന്റെ നാട്ടിലേക്ക് പോകുന്നത്.

READ NOW  മോഹൻലാലിനെ കളിയാക്കാൻ ശ്രീനിവാസൻ ഒരുക്കിയ സിനിമയുടെ പരാജയം ശ്രീനിവാസന് കിട്ടിയ മറുപടി അല്ലെ ? മോഹൻലാലിൻറെ മറുപടി ഇങ്ങനെ

ADVERTISEMENTS

അതിന് തലേദിവസം 24 മണിക്കൂറും ഷൂട്ടിംഗ് ആയിരുന്നു. അതുകൊണ്ടുതന്നെ നന്നായി ക്ഷീണിച്ചിരുന്നു. ഡെയും നൈറ്റും ഷൂട്ട് ചെയ്തത് കൊണ്ട് തന്നെ ട്രെയിനിൽ ഇരുന്ന് താൻ ഉറങ്ങുകയാണ് ചെയ്തത്. പിന്നെ തലശ്ശേരിയിൽ ഇറങ്ങാറായപ്പോഴാണ് ഉണരുന്നത്.

തലശ്ശേരിയിലെ വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ തന്റെ സഹോദരങ്ങളെ അമ്മ തുടങ്ങിയവരെല്ലാം തന്നെ കാത്തു നിൽക്കുകയാണ്. പെട്ടെന്ന് അവരെ കണ്ടപ്പോൾ ഞാൻ ഓർക്കുകയും ചെയ്തു എന്താണ് ഇന്ന് പതിവില്ലാത്ത ഒരു വരവേൽപ്പൊക്കെ എനിക്ക് ലഭിക്കുന്നത് എന്ന്.

എന്നാൽ ഞാൻ അരികിലേക്ക് ചെന്നപ്പോഴാണ് അവർ മോനെ നീ അറിഞ്ഞില്ലേ എന്ന് ചോദിക്കുന്നത്. അപ്പോൾ ഞാൻ എന്താണ് എന്ന് ചോദിച്ചപ്പോൾ മോനിഷ പോയി എന്ന് പറഞ്ഞു. ആ സമയം ഞാൻ അങ്ങ് ഇല്ലാതെയായി പോവുകയായിരുന്നു ചെയ്തത്.

ഒരു തീഗോളം എന്നിലൂടെ പോകുന്നത് പോലെ തോന്നി. അപ്പോൾ തന്നെ ഞാൻ അവിടെ നിന്നും ഇറങ്ങി കാറിൽ നേരെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. പിന്നീടാണ് ഞാൻ അറിഞ്ഞത് അവർ എയർപോർട്ടിലേക്ക് പോകാൻ വേണ്ടിയായിരുന്നു തിരുവനന്തപുരത്ത് പോയതായിരുന്നു. തലേദിവസം കൂടി കണ്ട് വളരെ സന്തോഷത്തോടെ സംസാരിച്ച ഒരാളാണ്. അത് ഓർത്തപ്പോൾ വല്ലാത്ത ഒരു അവസ്ഥയായിരുന്നു ഭയങ്കര ഷോക്കിങ് ആയിട്ടുള്ള ഒരു മൊമെന്റ് ആയിരുന്നു അത് എന്നും വിനീത് ഓർമിക്കുന്നു.

READ NOW  തന്ത്രി കുടുംബത്തിൽ പിറന്ന രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആകാഞ്ഞത് നന്നായി - രൂക്ഷ വിമർശനവുമായി ഹണി റോസ്
ADVERTISEMENTS
Previous articleമകന്റെ കണ്ണുതുറപ്പിച്ച മോഹൻലാലിന്റെ വാക്കുകൾ: നടി അഞ്ജുവിന്റെ അനുഭവം വൈറൽ
Next articleമോഹൻലാലിനെ വിമർശിക്കുന്നവർ ഇക്കാര്യങ്ങൾ കൂടി അറിയണം.
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.