Advertisement
Home MOVIES ജീവിതത്തിൽ നിന്ന് കിട്ടിയത് നല്ല കിടിലൻ പണിയായിരുന്നു. തുറന്നുപറഞ്ഞു മൈഥിലി

ജീവിതത്തിൽ നിന്ന് കിട്ടിയത് നല്ല കിടിലൻ പണിയായിരുന്നു. തുറന്നുപറഞ്ഞു മൈഥിലി

6143
ADVERTISEMENTS

മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം ഒരു പാതിരാത്രി കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത നടിയാണ് മൈഥിലി. പല പുതുമുഖ നായികമാരും ആഗ്രഹിച്ചിട്ടുള്ള ഒരു എൻട്രി തന്നെയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ പിന്നീട് പല താരങ്ങളുടെയും നായികയായി അഭിനയിക്കുവാനും താരത്തിന് സാധിച്ചു. സോൾട്ട് ആൻഡ് പെപ്പർ ഞാനും എന്റെ ഫാമിലിയും ലോഹം തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ ഭാഗമായി. മാറ്റിനി എന്ന ചിത്രത്തിലൂടെ ഒരു ഐറ്റം ഡാൻസർ ആയും താരം തിളങ്ങുകയായിരുന്നു ചെയ്തത്

സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് നടിയുടെ സ്വകാര്യ ചിത്രങ്ങൾ ഇന്റർനെറ്റിൽ അടക്കം വൈറലായി മാറുന്നത്. ഇത് താരത്തെ വളരെ മോഷകരമായ രീതിയിലാണ് ബാധിച്ചത്. പ്രത്യേകിച്ച് താരത്തിന്റെ കരിയറിനെ. അതുവരെ മികച്ച ചിത്രങ്ങൾ ലഭിച്ചുകൊണ്ടിരുന്നാ മൈഥിലിക്ക് നല്ല ചിത്രങ്ങൾ ലഭിക്കാതെയായി.

READ NOW  എല്ലാം കേട്ടതിനു ശേഷം അൽപ നേരം മിണ്ടാതിരുന്നതിനു ശേഷം മോഹൻലാൽ ചോദിച്ചു വില്ലൻ വേഷം ചെയ്യുന്നതാരാ - പിന്നീട് ആ ചിത്രത്തിന് സംഭവിച്ചത്

ADVERTISEMENTS

2008ലാണ് മൈഥിലി പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ആയ കിരണുമായി സൗഹൃദത്തിലായതെന്നും ഇയാൾ വിവാഹിതനാണെന്നും കുടുംബമുണ്ടെന്നും അറിഞ്ഞതോടെ പ്രതിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മൈഥിലി തീരുമാനിക്കുകയായിരുന്നു. “ഇരുവരും അവിഹിത ബന്ധത്തിലായിരുന്നു, പ്രതി നടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, താൻ വിവാഹിതനാണെന്ന കാര്യം മൈഥിലിയിൽ നിന്ന് ഇയാൾ മറച്ചുവെക്കുകയായിരുന്നു. ഇതിനിടയിലാണ് ചിത്രങ്ങൾ എടുത്തത്. ഇയാൾ വിവാഹിതനാണെന്ന് അറിഞ്ഞതിന് ശേഷം മൈഥിലി പിന്നീട് പ്രതിയുമായി ബന്ധം വേർപെടുത്തി,”

ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ, പ്രതിക നടിയോട് 75 ലക്ഷം രൂപ ആവശ്യപ്പെടുകയും തന്റെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ അവളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിപ്പെടുത്താൻ ഷൂട്ടിംഗ് ലൊക്കേഷനുകൾ പോലും അയാൾ ചെന്നിരുന്നു , ഇതാണ് നടിയെ പോലീസിൽ പരാതിപ്പെടാൻ പ്രേരിപ്പിച്ചത്. അപ്പോഴേക്കും അയാൾ നടിയും താനുമൊത്തുള്ള ചില സ്വോകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് കഴിഞ്ഞിരുന്നു.

READ NOW  എന്നെ വിട് ആദ്യം ഉമ്മയെ രക്ഷിക്ക് ഉമ്മയില്ലെങ്കിൽ ഞാനെന്തിന് - കിണറ്റിൽ വീണ ഉമ്മയെ രക്ഷിക്കാൻ മകൻ ചെയ്തത് അറിഞ്ഞാൽ ആരും കയ്യടിക്കും

ഇപ്പോൾ ഭർത്താവുമൊത്തു വളരെ സന്തോഷകരമായി രീതിയിലുള്ള ജീവിതം നയിക്കുകയാണ്. എന്നാൽ സിനിമയുടെ മായികലോകത്ത് നിന്നപ്പോൾ തനിക്ക് എന്താണ് സംഭവിച്ചത് എന്നാണ് താരം തുറന്നു പറയുന്നത്. താരത്തിന്റെ പഴയ ഒരു അഭിമുഖത്തിൽ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നിരവധി ആളുകളാണ് ഇതിന് മികച്ച കമന്റുകളുമായി രംഗത്ത് വരുന്നത്. സിനിമ മേഖലയിൽ നിന്നും തനിക്ക് ഒരിക്കലും മോശമായ അനുഭവം ഉണ്ടായിട്ടില്ല എന്നാണ് മൈഥിലി പറയുന്നത്. മോശം അനുഭവം ലഭിച്ചത് മുഴുവൻ സ്വകാര്യ ജീവിതത്തിലെ വ്യക്തികളിൽ നിന്നാണ്.

ഒരു പെൺകുട്ടിക്ക് തെറ്റുപറ്റാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്. ഒന്ന് അവൾക്ക് ഉപദേശങ്ങൾ നൽകാൻ വ്യക്തമായി ആരുമില്ല എന്നത്. രണ്ടാമത്തെ കാരണം എന്നത് ഉപദേശങ്ങൾ നൽകിയിട്ടും അത് പഠിക്കാതിരിക്കുക എന്നത്.

എന്നാൽ തന്റെ കാര്യത്തിൽ ഇത് രണ്ടുമല്ല സംഭവിച്ചത്. സ്വന്തം തീരുമാനങ്ങൾ കൊണ്ട് തനിക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്ന ഒരാളാണ് സ്വന്തം ജീവിതത്തിൽ നിന്ന് തന്നെ തനിക്ക് നല്ല കിടിലൻ പണി കിട്ടുകയാണ് ചെയ്തത്. അതിൽ നിന്ന് പഠിക്കുകയായിരുന്നു ചെയ്തത്.

READ NOW  ഒരിക്കലും ആ ചിത്രം ഇത്രയും വലിയ പരാജയമാകുമെന്നു കരുതിയില്ല. മമ്മൂക്കയ്ക്ക് എന്നോട് കടുത്ത ദേഷ്യമായിരുന്നു - സംവിധായകന്റെ വെളിപ്പെടുത്തൽ

സെലക്ടീവായിട്ടുള്ള ചിത്രങ്ങൾ ചെയ്തില്ല എന്നത് ഒഴിച്ചാൽ സിനിമയിൽ താൻ മറ്റ് ഒന്നും തന്നെ നേരിട്ടിട്ടില്ല. സിനിമ മേഖലയിൽ നിന്ന് ഒരിക്കലും മോശമനുഭവങ്ങൾ തന്നെ തേടിയെത്തുകയും ചെയ്തിട്ടില്ല. ജീവിതത്തിലെ പഴയ മോശം അനുഭവങ്ങളെയൊക്കെ മറന്നു  വളരെ സന്തോഷത്തോടെ ഭർത്താവിനൊപ്പം ഇപ്പോൾ ജീവിതം നയിക്കുകയാണ് മൈഥിലി.

ADVERTISEMENTS
Previous articleഅമൃതയെ പിന്തുണച്ച് ഗോപി സുന്ദർ
Next articleപബ്ലിക്കായി ആരാധകനെ പച്ചത്തെറി വിളിച്ച് അൽഫോൻസ് പുത്രൻ സ്ക്രീൻഷോട്ട് കാണാം – വൈറൽ
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.