Advertisement
Home CELEBRITY വിവാഹനിശ്ചയം വരെ എത്തിയ തൃഷയുടെ വിവാഹം മുടങ്ങാനുള്ള കാരണം ഈ പ്രമുഖ നടനുമായുള്ള സൗഹൃദം.വാർത്ത സത്യമോ?

വിവാഹനിശ്ചയം വരെ എത്തിയ തൃഷയുടെ വിവാഹം മുടങ്ങാനുള്ള കാരണം ഈ പ്രമുഖ നടനുമായുള്ള സൗഹൃദം.വാർത്ത സത്യമോ?

105
ADVERTISEMENTS

 

തമിഴ് ഇൻഡസ്ട്രിയിലെ സൗന്ദര്യത്തിന്റെ പ്രതീകം എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് തൃഷ. അടുത്ത സമയത്ത് താരം 40 കളിൽ എത്തിയപ്പോഴും സൗന്ദര്യത്തിന് യാതൊരു കുറവും സംഭവിച്ചില്ല എന്ന തരത്തിൽ പലരും കമന്റുകളുമായി എത്തിയിരുന്നു. വിജയ് നായകനായി എത്തിയ ലിയോ എന്ന ചിത്രം ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു . ചിത്രത്തിൽ തൃഷയുടെ ലുക്ക് എങ്ങും ചർച്ച വിഷയമായിരുന്നു .

പല താരങ്ങൾക്കും ഒപ്പം ഗോസിപ്പുകൾ ഒരുപാട് കേൾക്കേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് തൃഷ. എന്നാൽ ഈ ഗോസിപ്പുകൾ ഒന്നും തന്നെ ബാധിച്ചിട്ടില്ല എന്ന നിലയിലാണ് നടി പലപ്പോഴും നിൽക്കാറുള്ളത്.

ADVERTISEMENTS

ഒരിക്കൽ വിവാഹനിശ്ചയം വരെ എത്തിയ താരത്തിന്റെ ജീവിതം കയ്യിൽ നിന്നും ഊർന്നു പോയതും നമ്മൾ കണ്ടതാണ്. ബിസിനസുകാരനായ വരുൺ മാന്യൻ എന്ന വ്യക്തിയെയായിരുന്നു താരം വിവാഹം കഴിക്കാൻ തീരുമാനിച്ചത്. എന്നാൽ വിവാഹനിശ്ചയത്തിനുശേഷം ഈ ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് തൃഷ എത്തി.

READ NOW  എനിക്ക് നിന്നെ വിവാഹം കഴിക്കണമെന്നുണ്ട്; വിവാഹാഭ്യർത്ഥനക്ക് വ്യത്യസ്തമായ മറുപടിയുമായി നടി അർച്ചന കവി!

അതിന് കാരണം സിനിമയിലേക്ക് ഇനിയും തൃഷ വരരുത് എന്ന് വരുണിന്റെ നിർബന്ധമായിരുന്നു.സിനിമ അഭിനയം പൂർണമായും ഉപേക്ഷിക്കണം എന്നായിരുന്നു വരുൺ ആവശ്യപ്പെട്ടത്. എന്നാൽ ഏറെ പ്രിയപ്പെട്ട സിനിമ ഉപേക്ഷിച്ച് കുടുംബജീവിതത്തിന് പ്രാധാന്യം നൽകാൻ തൃഷ ആഗ്രഹിച്ചിരുന്നില്ല.

എന്നാൽ ഇതൊന്നു കൊണ്ട് മാത്രമല്ല വിവാഹം മുടങ്ങാൻ കാരണമെന്നും ഇതിനുമപ്പുറം നടൻ ധനുഷിന്റെ പേരും ഈ വിവാഹം മുടങ്ങാനുള്ള കാരണമായി ഉയർന്നു കേട്ടിരുന്നു. തൃഷയും ധനുഷും തമ്മിൽ എന്തോ ബന്ധം ഉണ്ടായിരുന്നു എന്ന് വരുൺ വിശ്വസിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.

വിവാഹനിശ്ചയത്തിന് ധനുഷ് എത്തിയതോടെ തൃഷയുടെ ഭാവി വരൻ വരുണിന് അത് ഒട്ടുംതന്നെ ഇഷ്ടമാവാത്ത അവസ്ഥയിലേക്ക് എത്തി. സുഹൃത്തായ ധനുഷിനെ വിവാഹത്തിന് ക്ഷണിക്കാതിരിക്കാൻ തനിക്ക് സാധിക്കില്ല എന്ന തൃഷ തുറന്നു പറയുകയും ചെയ്തിരുന്നു .എന്നാൽ ധനുഷ് വിവാഹത്തിന് വരരുത് എന്നായിരുന്നു വരുണിന്റെ ആവശ്യമെന്നും പറയുന്നുണ്ട്.

READ NOW  എങ്ങനെയും ബോളിവുഡിലെത്തുക അതിനായി രണ്ടും കൽപ്പിച്ചാണ് ജിനാൽ ജോഷി അതീവ ഗ്ളാമറസ്സായി വീണ്ടും ചിത്രങ്ങൾ കാണുക

ധനുഷിനോട് തൃഷയ്ക് അമിതമായ അടുപ്പം ഉണ്ടെന്നും അത് പ്രണയമാണ് എന്നൊക്കെ വരുൺ തെറ്റിദ്ധരിച്ചിട്ടുണ്ടാകും എന്നും വിവാഹ ശേഷവും ആ സൗഹൃദം തുടരുകയാണെങ്കിൽ അത് തന്റെ ജീവിതത്തെ മോശമായി ബാധിക്കും എന്ന് വരുണ് വിചാരിച്ചിരുന്നു എന്ന് ഒക്കെയാണ് സിനി ഗോസ്സിപ് വൃന്ദങ്ങൾ പറയുന്നത്.

ഇക്കാരണങ്ങൾ കൊണ്ടാണ് തൃഷയുടെ വിവാഹജീവിതം മുടങ്ങി പോയത് എന്നും നിശ്ചയം വരെയെത്തിയ ബന്ധം പൂർണ്ണമായും ഒരു ഗുഡ്ബൈ ബന്ധത്തിലേക്ക് പോയതിന്റെ പ്രധാന കാരണം ധനുഷ് ആണ് എന്ന് ഒക്കെ ചില മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ടൈംസ് ഓഫ് ഇന്ത്യയായിരുന്നു ഇതിൽ കൂടുതലായി റിപ്പോർട്ടിംഗ് നടത്തിയത്

ADVERTISEMENTS