Advertisement
Home MOVIES Malayalam മാഡം എന്ന് വിളിച്ചില്ലെങ്കിൽ ഷോട്ടിന് വരില്ല. ആ പ്രമുഖ നടി ലാൽ ജോസിനോട് പറഞ്ഞത് ഇങ്ങനെ

മാഡം എന്ന് വിളിച്ചില്ലെങ്കിൽ ഷോട്ടിന് വരില്ല. ആ പ്രമുഖ നടി ലാൽ ജോസിനോട് പറഞ്ഞത് ഇങ്ങനെ

31921
ADVERTISEMENTS

മലയാള സിനിമയിൽ ഒരുപാട് പ്രതീക്ഷകളോട് ഉയർന്നു വന്നിട്ടുള്ള നിരവധി സംവിധായകരുണ്ട്. അവരിൽ മികച്ച ഒരു സംവിധായകൻ തന്നെയാണ് ലാൽ ജോസ്. മെച്ചപ്പെട്ട സംവിധായകർക്കൊപ്പം നിന്ന് സംവിധാനം പഠിച്ച് ഒരുപിടി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകൻ തന്നെയാണ് ലാൽ ജോസ്. ലാൽ ജോസ് ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏത് ചോദിച്ചാൽ പലർക്കും പറയാനുണ്ടാവുന്ന പേര് ക്ലാസ്മേറ്റ്സ് എന്ന് തന്നെയായിരിക്കും. കുടുംബ പ്രേക്ഷകർക്ക് കൂടി പ്രിയപ്പെട്ടതരത്തിലുള്ള ചിത്രങ്ങളാണ് എപ്പോഴും ലാൽ ജോസ് സംവിധാനം ചെയ്യാറുള്ളത് അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് എപ്പോഴും ആരാധകർ ഏറുകയും ചെയ്യുന്നത്

പല സിനിമക്കാരും തുറന്നുപറയാൻ മടിക്കുന്ന പല കാര്യങ്ങളും തുറന്നു പറയുന്ന ഒരു വ്യക്തി കൂടിയാണ് ലാൽ ജോസ്. അത്തരത്തിൽ അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളും ഇതിനോട് അകം തന്നെ വൈറലായി മാറുകയും ചെയ്യുന്നുണ്ട്. സഹ സംവിധായകനായി പൂക്കാലം വരവായി എന്ന ചിത്രത്തിൽ അദ്ദേഹം എത്തിയിരുന്നു. ഈ ചിത്രത്തിലെ ഒരു അനുഭവത്തെ കുറിച്ചാണ് ഇപ്പോൾ പഴയ ഒരു അഭിമുഖത്തിൽ ലാൽ ജോസ് തുറന്ന് പറയുന്നത്. ഈ ചിത്രത്തിന്റെ സിനിമ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ചിത്രത്തിൽ ഉണ്ടായിരുന്ന നടിയുമായി ഒരു ചെറിയ വഴക്ക് ഉണ്ടായി എന്നാണ് താരം പറയുന്നത്.

READ NOW  ദേശീയ അവാർഡ് കിട്ടിയ ഷാരുഖാന് ശശി തരൂരിന്റെ ആശംസ - അതിനു രസകരമായ മറുപടി നൽകി ഷാരൂഖ് ഖാൻ.

ADVERTISEMENTS

ഗീത, സുനിത എന്നീ രണ്ടുപേരായിരുന്നു അന്ന് ചിത്രത്തിലെ നായികമാർ സുനിതയുമായാണ് ലാൽജോസിന് പ്രശ്നമുണ്ടായത്. ആ സമയത്ത് സുനിത സിനിമയിൽ കത്തി നിൽക്കുകയാണ്, വലിയ നടിയാണ്. സുനിത ഷോട്ട് റെഡിയായി വരൂ എന്നു പറഞ്ഞ് അവരെ വിളിക്കുവാൻ വേണ്ടി ചെന്നതായിരുന്നു ലാൽ ജോസ് എന്നാൽ അവർ വന്നില്ല. വീണ്ടും സംവിധായകനായ കമൽ സുനിത എവിടെ എന്ന് ലാൽജോസിനോട് ചോദിച്ചു.

ഇതോടെ ഒരിക്കൽ കൂടി സുനിതയെ വിളിക്കുവാൻ ലാൽ ജോസ് ചെന്നു. എന്നാൽ ആ സമയത്ത് അവരുടെ കൂടെ ഉണ്ടായിരുന്ന സഹായിയായി സ്ത്രീ ലാൽ ജോസിനോട് മോശമായാണ് പെരുമാറിയത്. അവരൊരു ആർട്ടിസ്റ്റ് അല്ലെ അവരെ അങ്ങനെ പേര് വിളിക്കാൻ പാടുണ്ടോ? ഒന്നുകിൽ മേഡം എന്ന് വിളിക്കണം അല്ലെങ്കിൽ അമ്മ എന്ന് വിളിക്കണം. ഇങ്ങനെയാണ് അവർ ലാൽ ജോസിനെ ഉപദേശിച്ചത്.

READ NOW  ആ കാരണം കൊണ്ടാണ് വിളിക്കാത്തത് എന്നത് അവർ പറയുന്ന വെറും ഒഴിവു കഴിവ് മാത്രമാണ് ഞാൻ അത് ഒരുപാട് ആഗ്രഹിച്ചിരുന്നു. മമ്ത

എന്നാൽ ഇത് കേട്ടാൽ ലാൽ ജോസിന് ദേഷ്യം വരികയും എനിക്ക് മാഡം എന്നൊന്നും ആരെയും വിളിക്കാൻ പറ്റില്ല എന്നു പറഞ്ഞ് പൊട്ടിത്തെറിക്കുകയും ചെയ്തു. അമ്മ കുമ്മ എന്നൊന്നും ഞാൻ ആരെയും വിളിക്കാൻ പോകുന്നില്ല എന്നും ദേഷ്യത്തോടെ പറഞ്ഞു. നിങ്ങൾ വേണമെങ്കിൽ ഇവിടെ നിന്നും എന്നെ പറഞ്ഞു വിട്ടോളൂ എന്നും ഞാൻ മാക്സിമം പോയാൽ ചേച്ചി എന്ന് വിളിക്കും. അതിന് എന്നെക്കാൾ പ്രായമുണ്ടായിരിക്കണം; ഇല്ലെങ്കിൽ ഞാൻ പേരു മാത്രമേ വിളിക്കു എന്നാണ് ലാൽ ജോസ് പറഞ്ഞത്. ഈ പ്രശ്നത്തിന്റെ പേരിൽ വേണമെങ്കിൽ എന്നെ പറഞ്ഞു വിട്ടോളൂ എന്നും ലാൽ ജോസ് പറഞ്ഞുവെന്നാണ് ഈ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നത്.

ഒടുവില്‍ ഗത്യന്തരമില്ലാതെ അവര്‍ക്ക് വന്നു അഭിനയിക്കേണ്ടി വന്നു.

ADVERTISEMENTS