Advertisement
Home VIRAL NEWS യുവതി തന്റെ ഏഴും നാലും വയസ്സുള്ള രണ്ടു സഹോദരിമാരെ കഴുത്തറുത്തു കൊന്നു കാരണം ഞെട്ടിക്കുന്നത്.

യുവതി തന്റെ ഏഴും നാലും വയസ്സുള്ള രണ്ടു സഹോദരിമാരെ കഴുത്തറുത്തു കൊന്നു കാരണം ഞെട്ടിക്കുന്നത്.

170
ADVERTISEMENTS

ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലാണ് ഈ സംഭവം നടക്കുന്നത് . 20 കാരിയായ അഞ്ജലി എന്ന യുവതിയാണ് തന്റെ കുഞ്ഞനുജത്തിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് .

ഈ പെൺകുട്ടിയെ അറസ്റ്റ് ചെയ്തതായി പോലീസ് ചൊവ്വാഴ്ച അറിയിച്ചു.കുറ്റം ചെയ്തതിന് ശേഷം തെളിവ് നശിപ്പിക്കാനും അഞ്ജലി ശ്രമിച്ചതായി പോലീസ് കൂട്ടിച്ചേർത്തു.

തിങ്കളാഴ്ചയാണ് അഞ്ചും ഏഴും വയസ്സുള്ള രണ്ട് സഹോദരിമാരെ വീടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ മൂന്ന് പേരും വീട്ടിൽ തനിച്ചായിരുന്നു.

ADVERTISEMENTS

കൊലപ്പെടുത്താനുള്ള കാരണം പോലീസ് പറയുന്നത് ഇങ്ങനെയാണ് .ഈ യുവതിയും അനുജത്തിമാരും വീട്ടിൽ തനിച്ചായ സമയത്ത് യുവതി കാമുകനെ വീട്ടിൽ വിളിച്ചു കയറ്റുകയും ,ഈ യുവതിയെ കാണരുതാത്ത സാഹചര്യങ്ങളിൽ ആ കുട്ടികൾ കണ്ടതുകൊണ്ടുമാണ് അവരെ ഇരുവരെയും യുവതി കഴുത്തറുത്ത് കൊന്നത് എന്നും പോലീസ് പറയുന്നു .ഉടൻ തന്നെ കാൺപൂർ സോൺ പോലീസ് ഇൻസ്പെക്ടർ ജനറൽ പ്രശാന്ത് കുമാറും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

READ NOW  സ്വന്തം മകളെ ഇരുട്ടറയിലടച്ച് പീ#ഡി#പ്പിച്ചത് 24 വർഷം; ഒപ്പം ആ മക#ളിൽ ഏഴു കുട്ടികളും ലോകത്തെ നടുക്കിയ 'അംസ്റ്റെറ്റനിലെ രാക്ഷസൻ എന്ന് മാധ്യമങ്ങൾ വിളിച്ച ജോസഫ് ഫ്രിറ്റ്സലിന്റെ ഭയാനകമായ കഥ

സംഭവം നടന്ന ദിവസം വൈകുന്നേരം അഞ്ച് മണിയോടെ കുടുംബത്തിലെ മറ്റുള്ളവർക്കൊപ്പം കാലിത്തീറ്റ ശേഖരിക്കാൻ പോയതായി ഇവരുടെ അമ്മ പോലീസിനോട് പറഞ്ഞു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്ന് കിടക്കുന്നതു കണ്ടത് .വിളിച്ചിട്ട് ആരുടേയും പ്രതികരണവും ഉണ്ടായില്ല .കാലിത്തീറ്റ വച്ചിട്ട് വീടിനുള്ളിൽ കയറിയപ്പോളാണ് കുഞ്ഞുങ്ങൾ രണ്ടും മരിച്ച നിലയിൽ കിടക്കുന്നത്കാണുന്നത് എന്ന് അഞ്ജലിയുടെ ‘അമ്മ ഞെട്ടലോടെ വെളിപ്പെടുത്തുന്നു.

സംശയം തോന്നിയ വീട്ടുകാർ യുവതിയെ ചോദ്യം ചെയ്തതോടെ വേറെ നിവൃത്തിയില്ലാതെ അഞ്ജലി കുറ്റം സമ്മതിച്ചു.കാമുകനുമൊത്തുള്ള അശ്ലീല രംഗങ്ങൾ കുട്ടികൾ കാണാനിടയായതോടെ അവർ പുറത്തു പറയുമെന്ന ഭീതി വരികയും അവർ അവരെ ചട്ടുകം ഉപയോഗിച്ച് കൊലപ്പെടുത്തുകയും ചെയ്തു . തെളിവുകൾ നശിപ്പിക്കാനായി രക്തം പുരണ്ട വസ്ത്രങ്ങൾ കഴുകുകയും കൊലപ്പെടുത്താനുപയോഗിച്ച ചട്ടുകം വൃത്തിയാക്കുകയും ചെയ്തു.

പോലീസ് സ്ഥലത്തെത്തിയപ്പോൾ,  കൊലപ്പെടുത്താനായി ഉപയോഗിച്ച ചട്ടുകം വൃത്തിയാക്കി വച്ചതായി കണ്ടെടുത്തു .വീട്ടിനുള്ളിൽ കുറച്ച് വസ്ത്രങ്ങൾ ഉണക്കാൻ വച്ചിരിക്കുന്നതും ഞങ്ങൾ കണ്ടെത്തിയതായി ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു .ചോദ്യം ചെയ്യലിൽ അഞ്ജലി കുറ്റം സമ്മതിച്ചതായി പോലീസ് വെളിപ്പെടുത്തി.

READ NOW  60-ാം വയസ്സിലും 25-ൻ്റെ യൗവനം! ലോകത്തെ അമ്പരപ്പിച്ച് സിംഗപ്പൂർ മോഡൽ; വാർദ്ധക്യത്തെ തോൽപ്പിക്കാനുള്ള രഹസ്യങ്ങൾ ഇതാ
ADVERTISEMENTS