Advertisement
Home MOVIES TAMIL രജനികാന്തിനെ ജീവൻ രക്ഷിച്ചത് നടിയുടെ ഏഴ് ദിവസത്തെ പ്രാർത്ഥന ; കഥ ഇങ്ങനെ

രജനികാന്തിനെ ജീവൻ രക്ഷിച്ചത് നടിയുടെ ഏഴ് ദിവസത്തെ പ്രാർത്ഥന ; കഥ ഇങ്ങനെ

178
ADVERTISEMENTS

തമിഴ് സിനിമ രംഗത്തിലെ താര രാജാക്കന്മാരിൽ ഒരാളാണ് രജനികാന്ത്. അദ്ദേഹത്തിനു പകരം മറ്റൊരു നടനില്ലെന്ന് തന്നെ പറയാം. രജനികാന്ത് നായകനായി എത്തുന്ന സിനിമകൾ ഇപ്പോഴും റിലീസ് ചെയ്യുമ്പോൾ തമിഴ്നാട്ടിൽ വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ഉണ്ടാവാറുള്ളത്.

ഉപജീവനത്തിനു വേണ്ടി കണ്ടക്ടറായി ജീവിതം ആരംഭിച്ച് പിന്നീട് കോളിവുഡ് ഇൻഡസ്ട്രിയിലെ സൂപ്പർസ്റ്റാറായി മാറാൻ രജനികാന്തിന് സാധിച്ചു. എന്നാൽ രജനികാന്തിനെ പറ്റി നിരവധി കഥകളാണ് ഇപ്പോഴും കേൾക്കാൻ ഇടയാകുന്നത്. ഇപ്പോൾ ഇതാ രജനികാന്തിനു വേണ്ടി ശ്രീദേവി ഉപവാസം ഇരുന്ന കഥയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

കഥയുടെ പൂർണരൂപം ഇങ്ങനെ ” റാണ എന്ന ചലച്ചിത്രത്തിനു വേണ്ടി താരം അഭിനയിക്കുമ്പോൾ രജനികാന്തിന്റെ ആരോഗ്യസ്ഥിതി വളരെയധികം മോശമായിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ച ദിവസം മുതൽ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളായി തുടങ്ങിയിരുന്നു.

ADVERTISEMENTS
READ NOW  നയൻതാരയോടുള്ള പ്രതികാരത്തിന് അവരുമായി രൂപസാദൃശ്യമുള്ള ആ മലയാളി നടിയെ ഇറക്കി സംവിധായകൻ.

അമിതമായിട്ടുള്ള ഛർദ്ദിയും, തളർച്ചയും കാരണം അദ്ദേഹത്തിനെ ഇസബെല്ല എന്ന ആശുപത്രിയിൽ അഡ്മിറ്റ്‌ ആക്കുകയായിരുന്നു. ഏകദേശം പത്ത് ദിവസങ്ങൾക്ക് ശേഷം ഡിസ്ചാർജ് ചെയ്തുവെങ്കിലും തൊട്ട് അടുത്ത ദിവസം തന്നെ അദ്ദേഹത്തിനെ രാമചന്ദ്ര മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഭാരം കുറയ്ക്കാം വേണ്ടി ആ സമയങ്ങളിൽ അദ്ദേഹം എടുത്ത കടുത്ത ഡയറ്റായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായത് എന്നാണ് പിന്നീട് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എന്നാൽ രജനികാന്തിനു വയ്യതായി എന്നറിഞ്ഞ ശ്രീദേവി ഭക്ഷണം ഉപേക്ഷിച്ച് ദിവസങ്ങൾ ഉപവാസം ഇരിക്കുകയായിരുന്നു. ഏകദേശം ഏഴ് ദിവസമായിരുന്നു താരം ഉപവാസമിരുന്നത്. പൂനെയിലെ പ്രേശക്തമായ സായി ബാബ അമ്പലത്തിൽ ആ ദിവസങ്ങളിൽ ദർശനം നടത്തുകയും തന്റെ ഏറ്റവും അടുത്ത സുഹൃത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.

രജനികാന്തും, ശ്രീദേവിയും ഏറ്റവും അടുത്ത സുഹൃത്തക്കളായിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ ഒട്ടുമിക്ക ചലച്ചിത്രങ്ങളും ഹിറ്റുകൾ മാത്രമായിരുന്നു സമ്മാനിച്ചിരുന്നത്. ഇതേസമയം ഒരു സമയത്ത് രജനികാന്ത് മരണത്തിലേക്ക് കടക്കുകയിരുന്നു എന്ന പ്രെചരിപ്പിച്ചിരുന്നു. പിന്നീട് ഇത്തരം റിപ്പോർട്ടുകൾ വ്യാജ വാർത്തകൾ മാത്രമായിരുന്നുയെന്ന് തെളിഞ്ഞു.

READ NOW  ഒരു കാലത്ത് 500 ഏക്കർ ഭൂമിയുടെയും ഒരു കൊട്ടാരസദൃശ്യമായ വീടിന്റെയും ഉടമയായിരുന്നു തമിഴ് ഹാസ്യതാരം സത്യൻ -ഇന്ന് എല്ലാം നഷ്ടമായി; സത്യന്റെ ജീവിതം ഇങ്ങനെ

രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ജയ്ലർ. ഇപ്പോൾ ഇതാ ആരാധകർ തന്റെ സിനിമയ്ക്ക് വേണ്ടി ഏറെ കാത്തിരിപ്പോടെയാണ് നിൽക്കുന്നത്. വ്യത്യസ്തമായ വേഷത്തിലെത്തുന്ന രജനികാന്തിനെ ആരാധകർ ഇരുകൈകൾ നീട്ടിയാണ് വരവേൽക്കാൻ ഒരുങ്ങിരിക്കുന്നത്.

ADVERTISEMENTS