കണ്ണു നിറഞ്ഞ് ബിജു മേനോന്‍ അന്ന് പറഞ്ഞത് ‘ലാലേട്ടന്‍ എന്റെ ലഹരിയാണ്’

5871

ബിജു മേനോൻ വ്യത്യസ്തമായ വേഷപ്പകർച്ചയോടെ മലയാളികളുടെ മനസ്സിൽ വേറിട്ട സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് ബിജു മേനോൻ ,നായകനായും സഹനടനായും വില്ലനായും ഒക്കെ തിളങ്ങിയ താരം മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി അയ്യപ്പനും കോശിയിലുമുള്ള അയ്യപ്പൻ നായർ ആരുടേയും മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന ഒരു കഥാപാത്രമാണ് . സംവിധായകര്‍ക്ക് ഏത് വേഷവും വിശ്വസ്തതയോടെ നല്‍കാന്‍ കഴിയുന്ന നടന്മാരില്‍ ഒരാളാണ് ബിജു മേനോന്‍. ആനന്ദ് ടി വിയുടെ ജനപ്രിയ നായകന്‍ എന്ന അവാര്‍ഡ് സ്വന്തമാക്കിയ ബിജു മേനോന്‍ ഒരിക്കൽ മോഹന്‍ലാലിനെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

താൻ ആരാധിക്കുന്ന മഹാനടനിൽ നിന്ന് തന്നെ അവാർഡ് വാങ്ങാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണെന്ന് ബിജു മേനോൻ പറയുന്നു. ‘ഇതില്‍ കൂടുതല്‍ ഒരു സന്തോഷം എനിക്കില്ല. സിനിമ കണ്ടത് മുതല്‍ ഞാന്‍ ആരാധിക്കുന്ന ഏറ്റവും മഹാനടന്റെ കൈയ്യില്‍ നിന്നും ഇത് വാങ്ങാന്‍ സാധിച്ചതില്‍ ഒത്തിരി സന്തോഷം’- ഇത് പറയുമ്പോൾ താരത്തിന്റെ കണ്ണ് നനയുന്നുണ്ടായിരുന്നു അദ്ദേഹം ആത്മാർത്ഥമായി പറഞ്ഞ വാക്കുകളാണിവ എന്ന് ആർക്കും മനസിലാകും.

ADVERTISEMENTS
   
READ NOW  അഭിനന്ദിക്കാൻ ഓടിച്ചെന്ന സൂപ്പർ താരത്തിന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ.

‘ലാലേട്ടന്‍ എന്റെ ലഹരിയാണെന്ന’ നടന്റെ വാക്കുകളെ ആരാധകര്‍ കൈയ്യടികളോടെയാണ് ഏറ്റെടുത്തത്. മോഹന്‍ലാലിന്റെ കൈകളില്‍ നിന്നുമാണ് ബിജു മേനോന്‍ അവാര്‍ഡ് ഏറ്റു വാങ്ങിയത്

ADVERTISEMENTS