ഈയൊരു കാര്യത്തിൽ മനോജ് കെ ജയനെ കണ്ടുപഠിക്കണം എല്ലാവരും

47

സർഗ്ഗം എന്ന് ഒറ്റചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മനോജ് കെ ജയൻ. വലിയൊരു സ്വീകാര്യത തന്നെയായിരുന്നു ഈ ഒരു ചിത്രത്തിലൂടെ കുട്ടന്‍ തമ്പുരാനായി നടത്തിയ പകര്‍ന്നാട്ടത്തിലൂടെ താരം സ്വന്തമാക്കിയത്.

പിന്നീട് അത്രത്തോളം മനോജ് കെ ജയൻ അമ്പരപ്പിച്ചിട്ടുള്ള കഥാപാത്രം ഏതാണെന്ന് ചോദിച്ചാൽ അത് അനന്തഭദ്രത്തിലെ ദിഗംബരൻ തന്നെയായിരിക്കും. ദിഗംബരൻ എന്ന കഥാപാത്രത്തെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും ആളുകളുടെ മനസ്സിൽ ഒരു പേടി നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം മനോജ് കെ ജയൻ അത്ര മനോഹരമായി ആ കഥാപാത്രം അവതരിപ്പിച്ചു എന്നത് തന്നെയാണ്.

ADVERTISEMENTS

ഇപ്പോൾ വനിതയുടെ ഒരു അവാർഡ് വേദിയിലെത്തിയ മനോജ് കെ ജയൻ ആദ്യഭാര്യയായ ഉർവശിയെക്കുറിച്ചും മകൾ കുഞ്ഞാറ്റയെ കുറിച്ചും പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. മകൾ കുഞ്ഞാറ്റയുടെ ഡബ്സ്മാഷ് വീഡിയോകൾ വൈറൽ ആവാറുണ്ട് ഏറ്റവും നന്നായി അഭിനയിക്കുന്നു എന്ന ഒരു ക്രെഡിറ്റ് കൂടി ഈ ഒരു വീഡിയോയ്ക്ക് ലഭിച്ചിരുന്നു എന്ന് അവതാരിക പറഞ്ഞപ്പോൾ മനോജ് കെ ജയൻ പറയുന്നത് എല്ലാവരും കൂടി ഇങ്ങനെ പറഞ്ഞാൽ ആശാട്ടി പഠിത്തമൊക്കെ നിർത്തി ഇങ്ങു പോരും. അവൾ പഠിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം.

READ NOW  മമ്മൂക്കയുടെ കാലിൽ പിടിച്ചു കരഞ്ഞാലും എന്റെ നന്ദി തീരില്ല -താൻ മമ്മൂക്കയ്ക്ക് അങ്ങനെ മെസേജ് അയക്കാൻ ഒരു കാരണം ഉണ്ട് വെളിപ്പെടുത്തി ബിബിൻ ജോർജ്.

പിന്നെ അതിനെക്കുറിച്ച് പറയാനാണെങ്കിൽ ഞാൻ ഒരു ആക്ടർ അവളുടെ അമ്മ ഉർവശി വലിയൊരു ആക്ടർസ്. “ഞങ്ങളുടെ മകൾക്ക് “ദൈവം അങ്ങനെയൊരു വിധിയാണ് വയ്ക്കുന്നത് എങ്കിൽ അതിൽ സന്തോഷം മാത്രമേയുള്ളൂ. കാരണം നമ്മൾ ആക്ടർസ് ആണ്.

നല്ലതിനാണെങ്കിൽ അങ്ങനെ സംഭവിക്കട്ടെ എന്ന് മനോജ് കെ ജയൻ പറയുമ്പോൾ എല്ലാവരും മനോജ് കെ ജയന്റെ ഒരു വാക്കിനെ കുറിച്ചാണ് പുകഴ്ത്തി കൊണ്ടിരിക്കുന്നത്. “ഞങ്ങളുടെ മകൾ” എന്ന മനോജ് പറഞ്ഞ രീതിയിൽ നിന്ന് തന്നെ എത്രത്തോളം ബഹുമാനം ഉർവശിക്ക് പിരിഞ്ഞിട്ടും അദ്ദേഹം നൽകുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു എന്നാണ് പലരും പറയുന്നത്.

ഉർവശിക്ക് അദ്ദേഹം കൊടുക്കുന്ന ബഹുമാനം പലരും കണ്ടു പഠിക്കേണ്ടതാണ് വേർപിരിഞ്ഞതിനു ശേഷം പലരും പറയാറുള്ളത്. എന്റെ മകളുടെ അമ്മ എന്നോ മറ്റോ ആയിരിക്കും എന്നാൽ ഞങ്ങളുടെ മകൾ എന്ന പരാമർശത്തിൽ തന്നെ തന്റെ ആദ്യ ഭാര്യയ്ക്ക് അദ്ദേഹം നൽകുന്ന ബഹുമാനം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നും പലരും ഇത് കണ്ടുപഠിക്കണം എന്നുമാണ് ചിലർ പറയുന്നത്.

READ NOW  നീ ഐ വി ശശിയെ വിവാഹം കഴിക്കരുത് കാരണം നമ്മൾ നമ്പ്യാർ ആണ്- അന്ന് സീമ അച്ഛന് നൽകിയ മറുപടി ഇങ്ങനെ
ADVERTISEMENTS