അടുത്തിടെ പ്രമുഖ തിരക്കഥാകൃത് രാജേഷ് രാഘവൻ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. താൻ തിരക്കഥ എഴുതിയ ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയാഘോഷ പരിപാടികളിൽ നിന്ന് തന്നെ മനപ്പൂർവ്വം പുറത്താക്കി എന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. അത് തനിക്ക് വലിയ വിഷമം ഉണ്ടാക്കി. അതിനെ വിഷമം എന്നല്ല പറയുക സഹതാപം തോന്നി എന്നാണ് പറയേണ്ടത് എന്ന് അദ്ദേഹം പറയുന്നു.
ആ ചിത്രത്തിന്റെ സംവിധായകൻ മറ്റാരുമല്ല പ്രമുഖ നടൻ ശ്രീനിവാസന്റെ അളിയനായ എം മോഹനൻ ആണ്. അദ്ദേഹത്തിന്റെക്കഥാകൃത് ആണ് ശ്രീ രാജേഷ് രാഘവൻ. അദ്ദേഹതിന്റെ തന്നെയാണ് കഥയും. തനിക്ക് ആ കഥ കിട്ടിയ വഴിയും അദ്ദേഹം പറയുന്നുണ്ട്. കോഴിക്കോട് ഒരു ലോഡ്ജിൽ റൂമെടുത്തു തങ്ങിയ സമയത്തു അവിടെ കണ്ട ഒരു സഹായിയായി നിന്ന പയ്യനും അവൻ തന്നെ വല്ലാതെ പിന്തുടർന്ന് സഹായം വേണോ എന്ന് ചോദിക്കുന്ന കണ്ടപ്പോൾ തിരക്കിയതിൽ നിന്നും മനസിലായത് അവന്റെ ജ്യേഷ്ഠൻ 13 വയസ്സുള്ളപ്പോൾ നാട് വിട്ടു എന്നും തന്നെ അങ്ങനെ കണ്ടപ്പോൾ അവന്റെ ചേട്ടനാണോ എന്ന് തോന്നൽ ഉണ്ടായി എന്നും അതാണ് പിറകെ കൂടിയത് എന്നുമൊക്കെയാണ്. അത്തരത്തിൽ അവന്റെ നിഷ്ക്കളങ്കമായ സംസാരവും പെരുമാറ്റവും ആണ് അരവിന്ദൻ എന്ന കഥാപാത്രത്തിലേക്ക് തന്നെ എത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിനീത് ശ്രീനിവാസന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വലിയ വിജയമായിരുന്നു. എന്നാൽ വിജയാഘോഷ പരിപാടികളിൽ ഒന്നും കഥയും തിരക്കഥയുമൊരുക്കിയ രാജേഷ് രാഘവനെ ഉൾപ്പെടുത്തിയില്ല. ഇതിനെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
ശ്രീനിവാസൻ പറഞ്ഞാണ് തന്നെ സംവിധായകൻ മോഹനൻ സമീപിക്കുന്നത്. താൻ കഥ പറഞ്ഞപ്പോൾ അയാൾക്ക് അത് ഇഷ്ടപ്പെട്ടു. അയാളുടെ ലിസ്റ് രണ്ടു സിനിമകളും വലിയ പരാജയമായിരുന്നു ഓ മൈ ഗോഡും, 916 എന്നീ ചിത്രങ്ങൾ. കഥ കേട്ട് അയാൾക്ക് ഇഷ്ട്ടപ്പെട്ടു. അയാളാണ് വിനീതിനെ നായകനാക്കുന്നത്. അങ്ങനെ കുടുംബക്കാർ ആ സിനിമ ഏറ്റെടുത്തു. പതുക്കെ തന്നെ അങ്ങ് ഒഴിവാക്കി സിനിമയുടെ പ്രമോഷനിലൊന്നും തന്നെ ഉൾപ്പെടുത്തിയില്ല.
രാജേഷ് രാഘവൻ എന്ന പേര് തന്നെ എങ്ങും കേട്ടില്ല അതെന്താ അവർ മനപ്പൂർവ്വം അങ്ങനെ ചെയ്തേ എന്ന ചോദ്യതിനു അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ. അത് ഒരു പക്ഷേ ആ പ്രോജെക്സ്റ് അവരുടേത് എന്ന രീതിയിൽ പോകട്ടെ എന്ന് കരുതിക്കാണും, തന്നെ അതിലും വലുതായി വേദനിപ്പിച്ചത് അടുത്തിടെ എം മോഹനൻ മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ ഒരു ഭോഷത്തരം പറഞ്ഞു. അയാൾ പറഞ്ഞത് വനിതയിൽ ഗീത ഭക്ഷി എന്ന എഴുത്തുകാരിയുടെ അനുഭവം ആർട്ടിക്കിൾ ആയി വായിച്ചു അതിൽ നിന്നാണ് അയാൾക്ക് ഈ കഥ കിട്ടിയത് എന്ന്. അത് വായിച്ചപ്പോൾ എനിക്ക് ശരിക്കും വേദനയുണ്ടായി. കൂടാതെ പ്രമോഷന്റെ കൂടെ ഒരു എഴുത്തുകാരനെ ഇരുത്തുക എന്നത് ഒരു സംസ്ക്കാരതിന്റെ ഭാഗമാണ് ഒരു സിനിമാ ജനിക്കുന്നത് എഴുത്തുകാരനിലൂടെയാണ് .അച്ഛനെ വിളിക്കാതെ മക്കൾ കല്യാണം നടത്തുന്ന പോലെ മാത്രമേ ഇത് ഉള്ളു.
ഇതിനൊക്കെ കാലം എന്നൊരു സംഗതി മറുപടി കൊടുക്കും ഒരാൾ ഒരു വിവരക്കേടോ മോശമോ ചെയ്താൽ നമ്മൾ അതിനൊക്കെ പ്രതികരിക്കാൻ പോയാൽ ശരിയാവില്ല. ഏറ്റവു നല്ല ന്യായാധിപൻ കാലമാണ്. “ഈ ഒരു സംഭവത്തിൽ തന്റെ അനിഷ്ടം വിനീതിനോടോ ശ്രീനിവാസനോടൊ പറയാൻ പോയില്ലേ എന്ന ചോദ്യതിനു ഇല്ല എന്നാണ് മറുപടി നൽകിയത്. ഞാൻ അതിനു ശേഷവും വിനീതിനെ ഫോണിൽ വിളിച്ചിട്ടുണ്ട്. എന്നാൽ അയാൾ ഫോൺ ഒന്നും എടുത്തിട്ടില്ല. പിന്നെ ഇങ്ങനെ പരാതിപറഞ്ഞു നടക്കുന്നത് ഒരു എഴുത്തുകാരന് ഭൂഷണമല്ല.
വിനീതിന് അഡ്രസ് വാങ്ങിക്കൊടുത്ത സിനിമ അല്ലെ അപ്പോൾ നന്ദി കാണിക്കേണ്ടേ എന്ന അവതാരകന്റെ ചോദ്യത്തിന് അത് ഞാനല്ലല്ലോ പറയേണ്ടത്, അതിനു ശേഷവും അതിനു മുന്നേ അയാൾക്ക് ഇതിലും നല്ല കഥാപത്രം ലഭിച്ചു എന്ന് എനിക്ക് തോന്നിയിട്ടില്ല. എന്ന് രാജേഷ് രാഘവൻ പറയുന്നു. എന്റെ ഏറ്റവും മികച്ച സിനിമ വരാൻ പോകുന്നെ ഉള്ളു. അതുകൊണ്ടു ഞാൻ ഇതിൽ വിഷമിക്കില്ല. അതിന്റെ നൂറാം ദിവസത്തിന്റെ ആഘോഷത്തിന് എന്നെ വിളിച്ചില്ല മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും ഒരു സിനിമയുടെ സൃഷ്ടാവിനെ വിളിക്കാതെ ആഘോഷം നടത്തിയത്. താൻ അങ്ങനെ ഇത് അധികം എങ്ങും പറഞ്ഞിട്ടില്ല എന്നും രാജേഷ് രാഘവൻ പറയുന്നു.