ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് രജനികാന്ത് . തന്റെ വലിയ പ്രശസ്തിയും പണവും സ്വാധീനവും ഒന്നും അദ്ദേഹം തൻറെ വ്യക്തിജീവിതത്തിൽ വലിയ കാര്യമായി കൊണ്ട് നടക്കാറില്ല. വളരെ സിമ്പിൾ ആയ വളരെ സാധാരണയായി ഒരു ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയാണ്. വളരെ വിനീതമായി പെരുമാറ്റത്തിന് ഉടമയാണ് അദ്ദേഹം. തൻ്റെ സ്റ്റൈലുകളും ആക്ഷനുകളും സിനിമയ്ക്ക് അപ്പുറം ഒരിക്കലും ജീവിതത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നിട്ടില്ല. ലാളിത്യമാർന്ന ജീവിതത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹം.
ഒരിക്കൽ അദ്ദേഹത്തെ ഒരു യാചകാനായി തെറ്റിദ്ധരിച്ചു ഒരു സ്ത്രീ അദ്ദേഹത്തിന് പത്തു രൂപ ഭിക്ഷ നൽകിയ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഈ സംഭവം രജനികാന്തിന്റെ ജീവചരിത്രം ആയ ദി നെയിം ഈസ് രജനികാന്ത് എന്ന അദ്ദേഹത്തിന് ജീവചരിത്രത്തിൽ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. ഗായത്രി ശ്രീകാന്ത് ആണ് ഇ പുസ്തകം എഴുതിയത് .
ഓരോ സിനിമയുടെയും വലിയ വിജയത്തിന് ശേഷം ഏതെങ്കിലും ക്ഷേത്രത്തിൽ പോവുക ഹിമാലയത്തിൽ പോവുക എന്നൊക്കെയുള്ള ശീലം താരത്തിനുണ്ട്. 2007 ൽ അദ്ദേഹത്തിൻറെ ശിവാജി എന്ന ചിത്രം വമ്പൻ ഹിറ്റ് ആവുകയും വലിയ രീതിയിലുള്ള ബോക്സ് ഓഫീസ് കളക്ഷൻ നേടുകയും ചെയ്തു. അപ്പോൾ അദ്ദേഹം ഒരു ക്ഷേത്രത്തിൽ പോകാൻ തീരുമാനിച്ചു. അദ്ദേഹത്തിൻറെ കൂടെ ഉള്ളവർ ആ യാത്ര വേണ്ട എന്നാണ് പറഞ്ഞത് കാരണം അദ്ദേഹം അവിടെ എത്തും എന്നറിഞ്ഞാൽ നിയന്ത്രിക്കാൻ ആകാത്ത തിരക്കുണ്ടാകും എന്നതിനാലായിരുന്നു അത്. എന്നാൽ തനിക്ക് അവിടെ പോകണം എന്ന് അദ്ദേഹം വാശി പിടിച്ചു .
അങ്ങനെ മറ്റുള്ളവർ അധികം തിരിച്ചറിയാതിരിക്കാൻ വേണ്ടി വേഷം മാറിയാണ് അദ്ദേഹം അവിടേക്ക് പോയത്. വളരെ പ്രായം ചെന്ന ഒരു മുടന്തനായ വൃദ്ധന്റെ രൂപത്തിലായിരുന്നു അദ്ദേഹം അവിടെ എത്തിയത്. തിരിച്ചറിയാതിരിക്കാനായി പഴകിയ ഒരു ഷർട്ടും ഒരു പഴകിയ ലുങ്കിയും ഒരു ഷാളും ആയിരുന്നു വേഷം. അല്പം മുടന്തുള്ള ആൾ എന്ന രീതിയിലാണ് അദ്ദേഹം പോയത്. അതുകൊണ്ടു തന്നെ അധികം പേര് അദ്ദേഹത്തെ ശ്രദ്ധിച്ചതും ഇല്ല.
ക്ഷേത്രത്തിലേക്ക് പോകുന്ന സമയത്തു കേഷത്ര മുറ്റത്തു വച്ച് ഒരു 40 വയസ്സുള്ള ഒരു സ്ത്രീ പ്രായമായ മനുഷ്യനെ കണ്ട് വളരെ അധികം ദയ തോന്നുകയും അതുകൊണ്ടുതന്നെ ഒരു പത്തു രൂപ ഭിക്ഷയായി അയാളുടെ കൈകളിൽ വച്ച് കൊടുത്തു . മിനിറ്റുകൾക്ക് കോടികളുടെ മൂല്യമുള്ള താരം അതുകണ്ട് ഞെട്ടിപ്പോയി. എങ്കിലും അദ്ദേഹം വളരെ വിനയത്തോടെ തന്നെ ആ പണം സ്വീകരിക്കുകയും ക്ഷേത്രത്തിനുള്ളിലേക്ക് കടന്നു പോവുകയും ചെയ്തു.
പക്ഷേ ക്ഷേത്രത്തിൽ അദ്ദേഹം ധാരാളം പണം നൽകുന്നതും തിരിച്ചുവന്ന് കോടികൾ വിലയുള്ള കാറിൽ കയറി പോകാൻ തുടങ്ങുന്നത് കണ്ടപ്പോഴാണ് സ്ത്രീക്ക് തൻറെ അബദ്ധം മനസ്സിലാവുകയും അവർ ഓടിച്ചെന്ന് അദ്ദേഹത്തോട് മാപ്പ് പറയുകയും ചെയ്തു. നൽകിയ പണം തിരിച്ചു വാങ്ങിക്കൊള്ളാം എന്ന് അവർ അദ്ദേഹത്തോട് പറയുകയും ചെയ്തു. അന്നേരം സൂപ്പർ സ്റ്റാർ രജനികാന്ത് പറഞ്ഞത് ഇത് ദൈവത്തിൻറെ ഓർമ്മപ്പെടുത്തലാണ് അദ്ദേഹത്തിൻറെ മുന്നിൽ എല്ലാവരും വെറും യാചകരാണ് എന്നുള്ളത്നാം ഒന്നുമല്ല നാം ആരുമല്ല ജീവിതത്തിൽ ഒരിക്കലും അഹങ്കരിക്കരുത് എന്ന് തന്നെ ഓർമ്മപ്പെടുത്താനായി ദൈവം നൽകിയ അവസരമായിട്ടാണ് അദ്ദേഹം അത് കണ്ടതും അവരോടു അത് പറയുകയും ചെയ്തു. ആ പണം അവർക്ക് നൽകാതെ തന്നെ അദ്ദേഹം പോവുകയും ചെയ്തു.