
നടി കനി കുസൃതിയുടെ പിതാവും ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ മൈത്രേയൻ അദ്ദേഹതിന്റെ വ്യത്യസ്തമായ ജീവിത വീക്ഷണങ്ങൾക്ക് പേര് കേട്ട വ്യക്തിത്വം ആണ്. ഒരു പക്ഷേ കേരളത്തിൽ ആദ്യത്തെ ലിവിങ് റിലേഷൻഷിപ് ദമ്പതികൾ ആണ് മൈത്രേയനും ഡോക്ടർ ജയശ്രീയും. അതായത് കനി കുസൃതിയുടെ അച്ഛനും അമ്മയും. ഇരുവരും സാമൂഹിക പ്രവർത്തകരും ആണ്.
സമൂഹത്തിൽ നിലനിൽക്കുന്നജീവിത രീതികളെ കാറ്റിൽ പറത്തിക്കൊണ്ടാണ് മൈത്രയാൻ തന്റെ ജീവിത വീക്ഷണം മുന്നോട്ടു വെക്കുന്നത്. ആദ്യം കേൾക്കുമ്പോൾ ബുദ്ധിമുട്ടു തോന്നുമെങ്കിലും ഇപ്പോൾ അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ വാലേ അർത്ഥവത്താണ് എന്നും യുക്തി പരമായി ശരിയാണെന്നും വാദിക്കുന്നവർ നിരവധിയാണ്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക സോഷ്യൽ മീഡിയ ചാനലുകളും അദ്ദേഹത്തിന്റെ അഭിമുഖം എടുക്കാറുമുണ്ട്.
അടുത്തിടെ അത്തരത്തിൽ എടുത്ത ഒരു അഭിമുഖത്തിൽ അവതാരകൻ മൈത്രേയനോട് ചോദിക്കുന്ന ചില കാര്യങ്ങളും അതിനു അദ്ദേഹം നൽകുനൻ മറുപടികളുമാണ് വൈറൽ ആകുന്നത്. അതിൽ പ്രധാനം അദ്ദേഹത്തിന്റെമകൾ കണി കുസൃതി ബിരിയാണി എന്ന ചിത്രത്തിൽ ലൈംഗിക രംഗത്തിൽ നഗ്‌നയായി അഭിനയിച്ചിരുന്നു അതിനെ പറ്റിയാണ് അവതാരകൻ ചോദിച്ചത് . കനിയുടെ ആ സിനിമാ കണ്ടിരുന്നോ എന്നും അങ്ങനെ മകളെ കണ്ടപ്പോൾ ഒരു അച്ഛനെന്ന നിലയിൽ എന്ത് തോന്നി എന്നുമായിരുന്നു മൈത്രേയനോട് അവതാരകന്റെ ചോദ്യം. എന്നാൽ ആരും പ്രതീക്ഷിക്കാത്ത മറുപടിയാണ് അദ്ദേഹം നൽകിയത്.
കനീയെ താൻ വളർത്തി കഴിഞ്ഞതാണെന്ന് അവൾ ഇപ്പോൾ ഒരു വ്യക്തിയാണെന്നാണ് ആദ്യം തന്നെ പറയുന്നത്അവൾ ആർക്ക് വോട്ട് ചെയ്യുന്നു എന്നതുപോലും അവളുടെ വ്യക്തിപരമായ കാര്യമല്ലേഎന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. അതുപോലെ മകളുടെ നഗ്ന രംഗങ്ങൾ ഉള്ള വീഡിയോ കണ്ടിരുന്നോ എന്നും അവതാരകന്റെ ചോദ്യത്തിന് അതിനെന്താണ് വലിയ കാര്യം. ആ സിനിമയിൽ ആ കഥാപാത്രത്തിൻറെ ഭർത്താവുമൊത്തു അവർ ലൈംഗികതയിൽ ഏർപ്പെടുന്നതാണ്. അത് അതിനകത്ത് ഇപ്പോൾ എന്താണ് തെറ്റ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
അതിൽ കനി കുസൃതി അർദ്ധനഗ്നയായി ഇരിക്കുന്നു എന്നും അവതാരകൻ പറയുന്നുണ്ട്. അർദ്ധനഗ്നയായി അഭിനയിക്കുന്നതിൽ എന്താണ് കുഴപ്പം എന്ന് അദ്ദേഹം തിരിച്ചു ചോദിക്കുന്നത്. എപ്പോഴാണ് നഗ്‌നത തെറ്റാകുന്നത് അദ്ദേഹം ചോദിക്കുന്നു. സ്വന്തം മകളല്ലേ എന്ന് അവതാരകന്റെ ചോദ്യത്തിന് അതിനിപ്പോൾ എന്താണ് പ്രശ്നമെന്നും അങ്ങനെയാണെങ്കിൽ താങ്കൾ ചിന്തിക്കുന്നത് ചിന്തിച്ചാൽ എനിക്ക് അവളെ കുഞ്ഞുനാളിൽ കുളിപ്പിക്കാൻ കഴിയില്ലായിരുന്നല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നു. അവളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവളെ താൻ കണ്ടിട്ടുള്ളതല്ലേ. ഇപ്പോൾ എന്താണ് പുതിയ പ്രത്യേകത എന്നും അദ്ദേഹം ചോദിക്കുന്നു. അന്ന് കൊച്ചുകുട്ടി ഇപ്പോൾ അതുപോലെയാണോ എന്നുള്ള അവതാരകന്റെ ചോദ്യത്തിന് അതെന്താണ് അങ്ങനെ ചിന്തിക്കുന്നത് താൻ അപ്പോൾ അവളെ അനുഭവിക്കാൻ വേണ്ടി ആണോ ശ്രമിക്കുന്നത് ആ തരത്തിൽ ആണല്ലോ നിങ്ങൾ ചോദിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
അത് സിനിമയിൽ വെറുതെ അഭിനയിക്കുന്നത് മാത്രമാണ്. മോഹൻലാൽ 15 പേരെ ഇടിക്കുന്നത് പോലെ തന്നെയാണ് ആ രംഗവും. ഈ കേരളത്തിനകത്ത് നൂറുവർഷം മുമ്പ് വരെ മാറു മറക്കാൻ അവകാശമില്ലാത്ത ഇരുന്ന ആളുകളായിരുന്നു ഉണ്ടായിരുന്നത്. അപ്പോൾ ആ കാലഘട്ടത്തിലെ അച്ഛന്മാരും ഭർത്താക്കന്മാരും ചേട്ടന്മാരും ഒക്കെ എവിടെയാണ് നോക്കിയിരുന്നത് എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. ലൈംഗികത എങ്ങനെയാണ് ഒരു തെറ്റാവുന്നതെന്നും അദ്ദേഹം ആവർത്തിച്ചു ചോദിക്കുന്നു.
മാറു കണ്ടാൽ എന്ത് സംഭവിക്കും എന്നും മൈത്രയും ചോദിക്കുന്നുണ്ട്അവൾ അഭിനയിക്കുകയാണ് അത് നന്നായി അഭിനയിക്കുകയാണോ അല്ലയോ എന്ന് മാത്രമാണ് നോക്കേണ്ടത്അവളുടെ ശരീരം വൃത്തികെട്ട ശരീരം ആകുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിക്കുന്നു. നമ്മൾ വസ്ത്രമിട്ട് വൃത്തികേട് മറയ്ക്കുന്നു എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് താങ്കൾ ഇത്തരത്തിലുള്ള ഒരു ചോദ്യം ചോദിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരിക്കലും നമ്മൾ നഗ്നത മറക്കാൻ അല്ല നഗ്നത കാണിക്കാൻ വേണ്ടിയാണ് വസ്ത്രം ഇടുന്നത്. അദ്ദേഹം പറയുന്നു. മറ്റുള്ളവരെ ആകർഷിക്കാൻ വേണ്ടിയാണ് നമ്മൾ വസ്ത്രം ധരിക്കുന്നത്. അതുകഴിഞ്ഞിട്ട് അത് ഊരി കാണിക്കുമ്പോൾ സൗന്ദര്യമായി മാറുന്നു. മറ്റുള്ളവർ ആകർഷിക്കപ്പെടുന്നു. സ്ഥിരമായി നഗ്‌നയായി നടന്നാൽ പ്രത്യേകിച്ചൊന്നും തോന്നുകയുമില്ല. ഇതുകൊണ്ടാണ് ഇത് മറയ്ക്കുകയും തുറന്നു കാണിക്കുകയും ചെയ്യുന്നത്അപ്പോൾ ഇത് ഊരി കാണിക്കുമ്പോൾ എന്തൊക്കെയോ ഉണ്ട് എന്നുള്ള തോന്നൽ ഉണ്ടാക്കുകയും ചെയ്യും. അതിനായിട്ടാണ് ഇത് മറക്കുന്നത്; മോശമായതുകൊണ്ട് അല്ല എന്നും അദ്ദേഹം അവതാരകന് പറഞ്ഞു കൊടുക്കുന്നു.