എന്താണ് ആർ എൽ വി രാമകൃഷണന്റെ പേരിനു മുൻപിലെ ആ ആർ എൽ വി.

279

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വലിയ തോതിൽ തന്നെ വാർത്തയായ സംഭവമായിരുന്നു കലാഭവൻ മണിയുടെ അനുജനായ ആർ എൽ വി രാമകൃഷ്ണന് എതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമർശം. ഇത് വളരെയധികം വൈറലായപ്പോഴാണ് ഡോക്ടർ ആർ എൽ വി രാമകൃഷ്ണന്റെ പേരിലെ ആർ എൽ വി എന്താണെന്ന് ചിലർ ചോദിച്ചു തുടങ്ങിയത്.

അത് അദ്ദേഹത്തിന്റെ കുടുംബപേരോ മറ്റോ ആണോ എന്ന് പലരും സംശയം ഉന്നയിച്ചിരുന്നു. എന്നാൽ അങ്ങനെയല്ല, തൃപ്പൂണിത്തറയിൽ സ്ഥിതിചെയ്യുന്ന മഹാത്മാ സർവ്വകലാശാലയ്ക്ക് കീഴിലുള്ള ഒരു സംഗീത കോളേജ് ആണ് രാധാലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ്.

ADVERTISEMENTS
   

ഈ കോളേജിന്റെ മുഴുവൻ പേര് ഇതാണെങ്കിലും ഷോർട്ട് ഫോമിൽ ആർ എൽ വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്സ് എന്നാണ് പറയപ്പെടുന്നത്. 1936 ഇൽ കൊച്ചി രാജവംശത്തിലെ ശ്രീ കേരളവർമ്മ തമ്പുരാനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1956 കേരള സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. പിന്നീടാണ് ആർഎൽവി എന്ന പേര് വരുന്നത്.

 

നിരവധി കോഴ്സുകളാണ് ഈ ഒരു കോളേജിൽ പഠിപ്പിക്കുന്നത്. ഇവിടെ വരുന്ന ബിരുദ കോഴ്സുകളാണ് കഥകളി വേഷം, കഥകളി സംഗീതം,വായിപ്പാട്ട്,വീണ,വയലിൻ, മൃദംഗം, ഭരതനാട്യം,മോഹിനിയാട്ടം, ചെണ്ട, മദ്ദളം തുടങ്ങിയവ.

ഇവയോടൊപ്പം തന്നെ കുറച്ച് അധികം ബിരുദാനന്തര ബിരുദ കോഴ്സുകളും ഇവിടെ പഠിപ്പിക്കുന്നുണ്ട്. അവയാണ് കഥകളി വേഷം, കഥകളി സംഗീതം,വായ്പാട്ട്,വീണ,വയലിൻ,മൃദഗം, ഭരതനാട്യം, മോഹിനിയാട്ടം, ചെണ്ട, മദ്ദളം എന്നിവ.

ഈ കോളേജിൽ തന്നെയാണ് യേശുദാസ്, തോന്നക്കൽ പീതാംബരൻ, വെമ്പായം അപ്പുക്കുട്ടൻ പിള്ള, അരവിന്ദ് ദാമോദര പിഷാരടി തുടങ്ങിയവർ പഠിച്ചിറങ്ങിയതും. ഇവരൊക്കെ ഈ കോളേജിലെ പ്രശസ്തരായ വിദ്യാർഥികളാണ് അക്കൂട്ടത്തിലാണ് രാമകൃഷ്ണനും ആർഎൽവി എന്ന പേര് ലഭിക്കുന്നത്.

ഈ ഒരു കോളേജിൽ പഠിച്ചത് കൊണ്ടാണ് അദ്ദേഹത്തെ തേടിയും ഇങ്ങനെയൊരു നാമകരണം എത്തിയത്. അല്ലാതെ ഒരിക്കലും അദ്ദേഹം തന്റെ കുടുംബപേരോ മറ്റോ പേരിനൊപ്പം ഉപയോഗിച്ചതല്ല. കലാമണ്ഡലം പോലെ തന്നെ കലകൾ ഒക്കെ അഭ്യസിപ്പിക്കുന്ന ഒരു പ്രമുഖമായ കോളേജ് തന്നെയാണ് ആർ എൽ വി കോളേജ് .

ADVERTISEMENTS
Previous articleഅദ്ദേഹം എന്റെ പൊക്കിളിൽ പമ്പരം കറക്കുന്ന രംഗമുണ്ട് ആദ്യം വലിയ ഭയമായിരുന്നു അത് ചെയ്യാൻ പിന്നെ നടന്നത് – സുകന്യ പറഞ്ഞത്
Next articleഇവർക്കിത് ഹോളി ആഘോഷം പക്ഷേ കാണുന്നവർക്ക് ഇത് അ ശ്ലീലം – എട്ടിന്റെ പണി മേടിച്ചു പെൺകുട്ടികൾ