ഭർത്താവു മണിസ്വാമിയുമായുള്ള പ്രശ്നങ്ങളിൽ ചേച്ചിയുടെ ഭാഗത്തു തെറ്റുണ്ടോ – കവിയൂർ പൊന്നമ്മ നൽകിയ മറുപടി ഇങ്ങനെ.

1491

മലയാളം കണ്ട ഏറ്റവും മികച്ച അഭിനയത്രികളിൽ ഒരാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കവിയൂർ പൊന്നമ്മ. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ അമ്മ വേഷങ്ങൾ അഭിനയിച്ച നടിമാരിൽ ഒരാളാണ് കവിയൂർ പൊന്നമ്മ എന്ന് തന്നെ പറയേണ്ടിവരും. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയും അമ്മയായി അഭിനയിച്ച നടി 79 ആം വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. ഇപ്പോൾ മുൻപ് കവിയൂർ പൊന്നമ്മ തൻറെ വ്യക്തിജീവിതത്തെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറൽ ആകുന്നത്. മനോരമ ന്യൂസ് നേരെ ചൊവ്വേ എന്ന പ്രോഗ്രാമിൽ പങ്കെടുത്തപ്പോഴാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

കവിയൂർ പൊന്നമ്മ ഒരു നടി മാത്രമായിരുന്നില്ല ഒരു ഗായിക കൂടിയായിരുന്നു എന്ന് വളരെ ചുരുക്കം പേർക്ക് മാത്രമേ അറിയുകയുള്ളൂ. ചുരുക്കം ചില സിനിമകൾ പിന്നണി ഗായികയായും താരം മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. 1969ൽ നിർമ്മാതാവ് മണി സാമിയെ വിവാഹം ചെയ്ത കവിയൂർ പൊന്നമ്മ ഇവർക്ക് ഒരു മകൾ ഉണ്ട് അവർ അമേരിക്കയിൽ സെറ്റിലാണ്. ദീർഘകാലമായി കവിയൂർ പൊന്നമ്മയും ഭർത്താവ് മണിസ്വാമിയും തമ്മിൽ അകന്ന് താമസിക്കുകയായിരുന്നു. 2011 ൽ മണിസ്വാമി മരിക്കുന്നതിന് മുന്നേ രോഗദുരനായ അദ്ദേഹത്തെ കവിയൂർ പൊന്നമ്മ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നിരുന്നു. പക്ഷേ വളരെ പെട്ടന്ന് തന്നെ അദ്ദേഹം മരിക്കുകയും ചെയ്തിരുന്നു.

ADVERTISEMENTS
READ NOW  തകര്‍ന്നു നിന്ന ആ സമയത്ത് പിണറായി വിജയന്‍ ചെയ്ത ആ പ്രവര്‍ത്തി താന്‍ ഒരിക്കലും മറക്കില്ല - അദ്ദേഹത്തിന്റെ മുന്നില്‍ വച്ച് ജയറാം പറഞ്ഞത്.

വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ചും കവിയൂർ പൊന്നമ്മ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഭർത്താവ് മണിസ്വാമിയുടെ കുടുംബവുമായി തനിക്ക് യാതൊരു പ്രശ്നവുമില്ല തന്റെ മകളുടെ ഭർത്താവ് മണി സാമിയുടെ സഹോദരിയുടെ സഹോദരിയുടെ മകനാണ് എന്നും കവിയൂർ പൊന്നമ്മ പറയുന്നു.

പരിഹരിക്കാൻ കഴിയാത്ത അഭിപ്രായ വ്യത്യാസങ്ങൾ ആയിരുന്നു തങ്ങൾ ഇരുവരും തമ്മിൽ എന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞത് അങ്ങനെ അല്ലായിരുന്നെങ്കിൽ പിരിയുകയില്ലല്ലോ എന്ന് അവർ പറയുന്നു. പൊതുവേ ഇത്തരത്തിൽ മാറി താമസിക്കുമ്പോൾ ഓരോരുത്തരും അവരുടെ ഭാഗം മാത്രമേ പറയൂ. എന്നിരുന്നാലും നിങ്ങൾ ഇരുവരും തമ്മിൽ അകന്നതിന് പൊന്നമ്മ ചേച്ചിയുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ? എന്ന് അവതാരകന്റെ ചോദ്യത്തിന് കവിയൂർ നൽകിയ മറുപടി ഇങ്ങനെയാണ്.

ആ സമയത്ത് തന്റെ ഭാഗത്ത് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്ന് കവിയൂർ പൊന്നമ്മ ഉറപ്പിച്ച് പറയുന്നു. കാരണം തൻറെ മനസ്സിൽ സ്നേഹം എന്ന് വികാരം അല്പം കൂടുതലാണ്. എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. പുറംലോകവ്മായി ഒരുപാട് ബന്ധങ്ങൾ ഇല്ലായിരിക്കുന്ന സമയത്താണ് റോസി എന്ന ചിത്രത്തിൽ താൻ വർക്ക് ചെയ്യുന്നതും അദ്ദേഹം വിവാഹ അഭ്യർത്ഥന നടത്തുന്നതും. പക്ഷേ താൻ മനസ്സിൽ സങ്കൽപ്പിച്ച് ജീവിതമായിരുന്നില്ല പിന്നീട് തനിക്ക് ഉണ്ടായത്. പിന്നീടെപ്പോഴെങ്കിലും ഒരു പരസ്പരം സംസാരിച്ചു ഒത്തൊരുമിച്ചു പോകാൻ ശ്രമിച്ചിരുന്നോ എന്ന് ചോദ്യത്തിന് ഇനി അതിനുള്ള സാധ്യതയും താല്പര്യവുമില്ല എന്നാണ് അന്ന് കവിയൂർ പൊന്നമ്മ പറഞ്ഞത്. മകൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ എന്ന ചോദ്യത്തിന് മകൾക്ക് അങ്ങനെ ഒരു ആഗ്രഹം ഇല്ല എന്നാണ് അവർ മറുപടി പറഞ്ഞത്. എന്തിനാണ് വീണ്ടും നിങ്ങൾ ഇനി വയസ്സുകാലത്ത് ഒന്നിച്ച് പ്രശ്നങ്ങളിലേക്ക് പോകുന്നത് എന്നുള്ള ഒരു ആറ്റിട്യൂടാണ് മകൾക്കുള്ളത്.

READ NOW  ഇത്രയും അഴക് എവിടെ കാണാനാകും -ഹണി റോസിന്റെ ഇത്രയും ഗ്ളാമറസായ ഒരു ഫോട്ടോഷൂട്ട് വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല

ഒരുപാട് മക്കളുടെ അമ്മയായി സിനിമയിൽ അഭിനയിക്കുമ്പോൾ സന്തോഷകരമായ ഒരു കുടുംബ ജീവിതം ഇല്ലാത്തത് അലട്ടിയിട്ടില്ലേ എന്ന് ചോദ്യത്തിന് ആദ്യമൊക്കെ ഉണ്ടായിരുന്നു എന്നും പിന്നെ അതങ്ങ് മാറി എന്ന് കവിയൂർ പൊന്നമ്മ അന്ന് പറഞ്ഞിരുന്നു. പുറമേയുള്ള പല കാര്യങ്ങളിലും താൻ പ്രവർത്തിക്കും വീട്ടിൽ മാത്രം ഒതുങ്ങിക്കൂടി ഇരിക്കുന്ന സ്വഭാവമല്ല എന്ന് താരം പറയുന്നു അതുകൊണ്ട് തന്നെ അത്തരത്തിലുള്ള വിഷമങ്ങളുടെ തനിക്ക് ഉണ്ടായിരുന്നില്ല എന്ന് താരം പറയുന്നു.

പഴമയുടെ പ്രതീകമായ നിരവധി കഥാപത്രങ്ങൾ അഭിനയിച്ചിരുന്നു എങ്കിലും ജീവിതത്തിൽ ഒരു മോഡേൺ ആറ്റിറ്റ്യൂഡ് ആണ് അല്ലെ എന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. .ജീവിതത്തിൽ അഭിനയിക്കാൻ പാടില്ല എന്നും, മറ്റുള്ളവരെ കാണിക്കാൻ ഭാര്യയും ഭർത്താവുമായി ഒന്നിച്ചു ജീവിക്കേണ്ട ആവശ്യമില്ല എന്നും കവിയൂർ പൊന്നമ്മ പറയുന്നുണ്ട്. അഭിനയം സിനിമയിൽ മാത്രമാണ് വേണ്ടത് എന്നും താരം പറയുന്നു.

READ NOW  ശിവാജിയിൽ മോഹൻലാലിനെ അഭിനയിപ്പിച്ചു ചെറുതാക്കി കാണിക്കാനുള്ള ശ്രമവും ശങ്കർ നടത്തിയിരുന്നു. മുൻപ് ദിലീപിനോട് ചെയ്ത പോലെ.
ADVERTISEMENTS