വെൽക്കം ബാക് ഭാവന : ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിന് ആശംസ അറിയിച്ചു സൂപ്പർ താരങ്ങൾ വീഡിയോ

182

നടി ഭാവന ദീർഘ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും മലയാള സിനിമ ലോകത്തേക്ക് തിരിച്ചെത്തുകയാണ് അതി ശ്കതമായ ഒരു രണ്ടാം വരവിനാണ് താരം തയായറെടുക്കുന്നത്. സിനിമ ലോകത്തു നിന്ന് നേരിട്ട എല്ലാ അവഗണകൾക്കും തിരിച്ചടികൾക്കും മോശം അനുഭവങ്ങൾക്കും എതിരെ യുള്ള താരത്തിന്റെ ശക്തമായ ചുവടുവയ്പ്പായി ഇതിനെ നമുക്ക് കാണാം.

ആരോകകെ നിങ്ങൾ വീണു പോയി ഇല്ലാതായി തകർന്നു പോയി എന്നൊക്കകെ പറഞ്ഞാലും അത് നിങ്ങൾ സമ്മതിക്കുന്ന വരെ സംഭവിക്കുകയില്ല എന്നതാണ് സത്യം അത് തെളിയിച്ച ചുരുക്കം ചില ആൾക്കാരിൽ ഒരാളാണ് ഭാവന.

ADVERTISEMENTS

ഭാവനയുടെ ഏറ്റവും പുതിയ ചിത്രമായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രം നാളെ പ്രദർശനത്തിന് തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ ഷറഫുദീൻ ആണ് ഭാവനയുടെ നായകൻ. ഇവരെ കൂടാതെ സാനിയ റാഫി ,അശോകൻ ,അനാർക്കലി നാസർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

READ NOW  മമ്മൂട്ടിക്ക് ഇക്കാലമത്രയും കളിയാക്കലുകൾ നേരിടേണ്ടി വന്ന ആ മുടന്ത് ഉണ്ടായതിങ്ങനെ. പല്ലിശ്ശേരി പറഞ്ഞത്.

ഇപ്പോൾ ചിത്തത്തിന്റെ റിലീസിനോടനുബന്ധിച്ചു നന്ദി അറിയിച്ചുകൊണ്ട് താരം പങ്ക് വച്ച വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടി ആണ് താരം റെൻസ് പങ്ക് വച്ചിരിക്കുന്നത്. റീൽസിൽ നടൻ മാധവൻ ,മഞ്ജു വാര്യർ , കുഞ്ചാക്കോ ബോബൻ, പാർവതി തിരുവോത്ത്,ജാക്കി ഷെറോഫ്,ടോവിനോ തോമസ്,പ്രിയാമണി ,ജിതേഷ് പിള്ള എന്നിവരും ഭാവനക്ക് ആശംസകൾ അർപ്പിക്കുയും തിരിച്ചുവരവിന് സ്വാഗതം അർപ്പിക്കുകയും ചെയ്യുന്നുണ്ട്.

തന്നെ ഈ യാത്രയിൽ പിന്തുണച്ചവരെയും വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരണം എന്നാവശ്യപ്പെട്ടവർക്കുമെല്ലാം നന്ദി നാളെ പുതിയ ഒരു ഇന്നിങ്സ് ആരംഭിക്കുകയാണ്. ഇതാണ് ഭാവന വീഡിയോയ്ക്ക് ഒപ്പം പങ്ക് വച്ച കുറിപ്പ്.

ADVERTISEMENTS