മലയാളം സിനിമയിൽ എണ്ണം പറഞ്ഞ് സംവിധായകന്മാരുടെ പേരെടുക്കുകയാണെങ്കിൽ ഇന്നതിൽ വിനീത് ശ്രീനിവാസന്റെ പേര് ഉറപ്പായും ഉണ്ടാകും. അത്രത്തോളം മികച്ച രീതിയിലുള്ള ചിത്രങ്ങളുടെ ഭാഗമായി വിനീത് മാറിയിട്ടുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ച് യുവ പ്രേക്ഷകരുടെ പൾസ് അറിയുന്ന ഒരു സംവിധായകൻ എന്നാണ് വിനീതിനെ വിളിക്കുന്നത് തന്നെ.
ഇപ്പോൾ താൻ സംവിധാനം ചെയ്യുന്ന സിനിമകളെക്കുറിച്ച് വിനീത് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു സിനിമയിൽ കഥ പറഞ്ഞു കൊടുക്കുന്നതിന് ഉണ്ടാകുന്ന ഇംപോർട്ടൻസ് എത്ര വലുതാണെന്നാണ് താരം പറയുന്നത്.
ഒരു സിനിമയുടെ കഥ നറേഷൻ ചെയ്യുമ്പോൾ ആ വ്യക്തിയുടെ മുഖത്ത് വരുന്ന ഭാവങ്ങളിലൂടെ നമുക്ക് ആ സിനിമയെ കുറിച്ച് എന്താണ് അവർ മനസ്സിലാക്കിയത് എന്ന് അറിയാൻ സാധിക്കും. അതുമാത്രമല്ല എവിടെയാണ് പ്രശ്നം പറ്റിയത് എന്നും അവരുടെ മുഖത്ത് നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
എന്താണ് പ്രശ്നം എന്ന് മനസ്സിലായില്ലങ്കിലും എവിടെയാണ് പ്രശ്നം പറ്റിയത് എന്ന് നമുക്ക് മനസ്സിലാക്കാം.. നമ്മൾ എത്രത്തോളം ഒരാൾക്ക് കഥ പറഞ്ഞു കൊടുക്കുന്നു അത്രത്തോളം ആ കഥയുടെ ഫീഡ്ബാക്ക് നമുക്ക് കിട്ടിക്കൊണ്ടിരിക്കും. ഞാൻ എന്നെ സംബന്ധിച്ചിടത്തോളം ഒരു കഥ എത്രത്തോളം പറയാനും തയ്യാറാണ്. കാരണം അത്രത്തോളം ഫീഡ്ബാക്ക് എനിക്ക് ലഭിക്കും.
പക്ഷെ അതെ പോലെ തന്നെ നമ്മള്‍ കഥ പറഞ്ഞു കൊടുക്കുമ്പോള്‍ അപ്പുറത്തിരിക്കുന്ന വ്യക്തികളുടെ ഫീട്ബാക് അവരുടെ സ്വഭവം ഇഷ്ടങ്ങള്‍ ഒക്കെ അനുസരിച്ചിരിക്കും. ഉദാഹരണത്തിന് എന്റെ കഥകള്‍ക്ക് ഒരു സോഫ്റ്റ് ആയ സ്വോഭാവമാണ്. എന്നാല്‍ ഞാന്‍ കഥ പറഞ്ഞു കൊടുക്കുന വ്യക്തി ആ രീതിയോട് ഇഷ്ടമുള്ള ആള്‍ അല്ല എങ്കില്‍ അയാള്‍ക്ക് അത് വര്‍ക്കൌട്ട് ആകില്ല അപ്പോള്‍ അവരുടെ ഫീട്ബാക് അതനുസരിച്ചായിരിക്കും. കാരണം അവരുടെ ആലോചന വ്യത്യസ്തമായിരിക്കും അവര്‍ നല്‍കുന്ന ഫീട്ബാക് അവരുടെ സ്വോഭവം വച്ചാണോ അതോ പറയുന്നത് അവര്‍ക്ക് മനസിലാകാഞ്ഞിട്ടാണോ എന്നൊക്കെ ഇതിലൂടെ നമുക്ക് മനസിലാക്കാന്‍ പറ്റും.
അത്തരത്തില്‍ തന്റെ ടീമിലുള്ള നടന്മാര്‍ക്കും ടെക്നീഷ്യന്‍സിനുമെല്ലാം ഞാന്‍ കഥ പറഞ്ഞു കൊടുക്കാറുണ്ട്. അതില്‍ നിന്നാണ് താന്‍ തന്റെ കഥയില്‍ പ്രശങ്ങള്‍ മനസിലാക്കുന്നതും പരമാവധി ആളുകള്‍ക് വര്‍ക്കാവുന്ന ഒരു ആശയത്തിലേക്ക് എത്തുന്നത് എന്നും വിനീത് പറയുന്നു.
എത്ര മനോഹരമായാണ് വിനീത് സംസാരിക്കുന്നത് എന്നും ഒരു സിനിമയെ അത്രത്തോളം അടുത്തറിഞ്ഞ ഒരു സംവിധായകന് മാത്രമേ ഇങ്ങനെ സംസാരിക്കാൻ സാധിക്കുകയുള്ളൂ എന്നുമാണ് പലരും പറയുന്നത്. വിനീതിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. വിനീത് ശ്രീനിവാസന്റെ സിനിമകൾ വിജയിക്കുന്നതിന്റെ പിന്നിലെ ഗുട്ടൻസ് ഇതുതന്നെയാണെന്നാണ് പലരും പറയുന്നത് ഇതുവരെയും വിനീതിന്റെ ഒരു പടം പോലും വിജയിക്കാതിരുന്നിട്ടില്ല അതിന് കാരണം ഒരു കഥ പറച്ചിലിന്റെ രീതി തന്നെ ആയിരിക്കാം എന്നും ആളുകൾ പറയുന്നു വിനീതിന്റെ സിനിമകൾ എല്ലാം തന്നെ ആളുകളുടെ ഹൃദയത്തിലേക്ക് പതിയുന്ന തരത്തിലുള്ളതാണ്.
ഏറ്റവും പുതിയതായി മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ഒരുക്കുന്ന വര്‍ഷങ്ങള്‍ക്കിപ്പുറം എന്ന ചിത്രമാണ് റിലീസാകാന്‍ പോകുന്നത്. വിനീതിന്റെ അടുത്ത സുഹൃത്ത് വലയത്തിലുള്ള മിക്കവരും ചിത്രത്തിന്റെ ഭാഗമായി ഉണ്ട്. അനുജന്‍ ധ്യാന്‍ ശ്രീനിവാസന്‍,അജു വര്‍ഗീസ് ഒപ്പം നിവിന്‍ പൊളിയും ഒരു വേഷത്തില്‍ എത്തുന്നുണ്ട്.