ഇത്രയും നിലപാടുള്ളയാൾ ഒരു പോസ്റ്റ് ഇട്ടാൽ പിന്നെ എന്തിനു ഡിലീറ്റ് ചെയ്യുന്നു; വിനായകന്റെ മാസ്സ് മറുപടി ഇങ്ങനെ

1002

സാമൂഹിക വിഷയങ്ങളില്‍ വൈകാരികമായി പ്രതികരിക്കുകയും പലപ്പോഴും അത്തരം പ്രതികരണങ്ങള്‍ വലിയ വിവാദമുണ്ടാക്കുകയും ചെയ്യപ്പെടുന്നത് നടന്‍ വിനായകനെ സംബധിച്ച് പുതിയ വിഷയമല്ല. പലപ്പോഴും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്.

മാധ്യമ പ്രവര്‍ത്തകയോട് പറഞ്ഞ ചില പ്രസ്താവനകളും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മരിച്ചപ്പോള്‍ നടത്തിയ പ്രസ്താവനകളും ഒക്കെ നിരവധിയാണ് അതെല്ലാം വലിയ രീതിയില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചിരുന്നു. ഇപ്പോള്‍ മനോരമ ടിവി മാധ്യമ പ്രവര്‍ത്തകന്‍ വിനു വിനയകനോദ് നടത്തിയ അഭിമുഖം വലിയ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി വിഷയങ്ങളില്‍ വിനായകന്‍ തന്റെ അഭിപ്രായം പങ്ക് വച്ചിരുന്നു.

ADVERTISEMENTS
   

നേരത്തെ സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചപ്പോള്‍ അനുമോദിക്കാന്‍ മേയറോടൊപ്പം മാധ്യമ പ്രവര്‍ത്തകരും എത്തിയ സംഭവത്തെ കുറിച്ചും അവതാരകന്‍ ചോദിച്ചിരുന്നു. അന്ന് വിനായകന്‍ ആരും തന്നെ അനുമോദിക്കാന്‍ വീട്ടിലേക്ക് വരണ്ട എന്ന് പറഞ്ഞിരുന്നു പക്ഷെ മേയറും മാധ്യമ പ്രവര്‍ത്തകരും വിനായകന്റെ ഫ്ലാറ്റിലേക്ക് എത്തിയിരുന്നു. ആ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വിനായകന്‍ പറഞ്ഞിരുന്നു.

READ NOW  തിരക്കേറിയ മെട്രോ ട്രെയിനിൽ പെൺകുട്ടിയുടെ അഭ്യാസപ്രകടനം വീഡിയോ വൈറൽ ആളുകളുടെ പ്രതികരണം ഇങ്ങനെ

എന്തുകൊണ്ട് അന്ന് ആരോടും അനുമോദിക്കാന്‍ വരണ്ട എന്ന് പറഞ്ഞതിന്റെ കാരണം വിനായകന്‍ പറയുന്നു താനെ ആരും നെട്ടിപ്പെട്ടം കെട്ടിക്കാന്‍ വരണ്ട എനും അത്തരം അനുമോദനം കൊണ്ട് തനിക്ക് എന്ത് നേട്ടം എന്നും വിനായകന്‍ ചോദിക്കുന്നു . ഒരാളുടെ വീടിലേക്ക്‌ വരുന്നതിനു ഒരു മര്യാദ ഉണ്ട് ഞാന്‍ നിങ്ങളോട പറഞ്ഞതല്ലേ . എന്റെ ഭാര്യ എട്ടു മാസത്തിനു ശേഷം വീട്ടിലേക്ക് വന്നതാണ്‌ അന്ന് എനിക്ക് എന്റെ ഭാര്യയുടെ കൂടെ ജീവിക്കണം അപ്പോള്‍ നിങ്ങള്‍ കയറി വന്നാല്‍ എങ്ങനെ ആണ്. വിനായകന്‍ ചോദിക്കുന്നു.

ഓരോ വിഷയത്തില്‍ വലിയ നിലപാടുള്ള വിനായകന്‍ എന്തിനാണ് തന്റെ ഫേസ് ബുക്കില്‍ പങ്ക് വയ്ക്കുന്ന പോസ്റ്റ്‌ കുറച്ചു കഴിഞ്ഞു ഡിലീറ്റ് ചെയ്യുന്നത് എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ തനിക്ക് പറയാനുള്ളത് ശ്രധിക്കപ്പെട്ടാല്‍ വാര്‍ത്ത ആയാല്‍ ആ നിമിഷം ഞാന്‍ അത് മാറ്റും അതെന്റെ രീതി ആണ് വിനായകന്‍ പറയുന്നു.

READ NOW  അതിശക്തമായ സംമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത ഒരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചില ബോളിവുഡ് ചിത്രങ്ങളും അവയുടെ സ്വാധീനവും
ADVERTISEMENTS