
മലയാള സിനിമയിലെ വേറിട്ട വഴികളില്ലോടെ സഞ്ചരിക്കുനന് വ്യഹത്യസ്തമായ അഭിനയ ശൈലിക്കുടമ നടൻ വിനായകൻ. ഇപ്പോൾ മലയാളവും തമിഴും കീഴടക്കി നിൽക്കുന്ന അഭിനയ പ്രതിഭ. ഏറ്റവും പുതിയ ചിത്രമായ ജയിലറിൽ സൂപ്പർ സ്റ്റാർ രജനിക്കൊപ്പം അല്ലെങ്കിൽ ഒരു പടിക്ക് മുകളിൽ അഭിനയിച്ചു തകർത്ത പ്രതിഭാശാലി. അങ്ങനെ നിരവധി പ്രശംസകൾ ആണ് അദ്ദേഹതിന്റെ അഭിനയ ജീവിതത്തിലുടനീളം വിനായകന് ലഭിക്കുന്നത്.
അദ്ദേഹത്തിന്റെ നിലപാടുകൾ പല്ലപ്പോഴും സാമാന്യ ജനങ്ങൾക്ക് അംഗീകരിക്കാം പറ്റുന്നതായിരിക്കില്ല എന്നത് അദ്ദേഹത്തെ പലപ്പോഴും വിവാദങ്ങളിൽ കൊണ്ടെത്തിക്കുന്നു. അതെ പോലെ എത്തന്നെ കുടുംബ പ്രശ്നങ്ങളും അദ്ദേഹത്തിന്റെ യാത്രയിൽ കല്ലുകടിയാവുന്നുണ്ട്. അടുത്തിടെ തെറ്റായ വാർത്ത പ്രചാരണങ്ങൾ നടത്തുന്ന മാധ്യമങ്ങൾക്കെതിരെ ഒരഭിമുഖത്തിൽ വിനായകൻ സംസാരിച്ചിരുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് വിനായകൻ ഇത്തരം കാര്യങ്ങൾ പറയുന്നത്.
തന്നെ കുറിച്ചുളള ചില വ്യാജ വാർത്തകൾ അദ്ദേഹം പൊളിച്ചടുക്കുന്നുണ്ട് . തനിക്ക് സർക്കാർ ജോലിയുണ്ട് എന്നും താൻ മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് എന്നുമൊക്കെയുള്ള വാർത്തകളെ ആണ് അദ്ദേഹം പൊളിച്ചടുക്കുന്നത്. താൻ ഒരിക്കലും മഹാരാജാസ് കോളേജിൽ പഠിച്ചിട്ടില്ല എന്നും കോളേജിൽ ഏതാണ് വേണ്ടിയാണ് താൻ പത്താം ക്ലാസ്സ് പരീക്ഷ മൂന്നു തവണ എഴുതിയത്. എന്നാൽ ഓരോ തവണ എഴുതുമ്പോളും എനിക്ക് പത്തു മാർക്ക് വീതം കൂടുന്നതല്ലാതെ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ആദ്യ വർഷം 165 മാർക്ക് പിന്നെ 175 പിന്നെ 185 അങ്ങനെയാണ് തന്റെ മാർക്ക് വിവരങ്ങൾ .
അപ്പോൾ പത്താം ക്ലാസ്സ് മൂന്നു പ്രാവശ്യം എഴുതിയിട്ട് ജയിക്കാത്ത ഞാനെങ്ങനെയാണ് മഹാരാജാസ് കോളേജിൽ പടിക്കുന്നത്. ഞാൻ കോളേജിൽ പഠിച്ചിട്ടില്ല. ആ സമയമായപ്പോൾ ഞാൻ മഹാരാജാസ് കോളേജിൽ എത്തി.അല്ലാതെ ഞാൻ പഠിക്കാൻ പോയിട്ടില്ല അവിടെ പോകാനാണ് ഞാൻ പത്തു ജയിക്കാൻ നോക്കിയത് അവിടെ കേറി പറ്റിയപ്പോൾ പിന്നെ പേടിക്കണ്ട എന്ന് ഞാനാ തീരുമാനിച്ചു. ആൾക്കാരും ചില മാധ്യമങ്ങളും അങ്ങനെ വാർത്തയുണ്ടാക്കി
ഞാൻ ഒരിക്കലും ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നില്ല. ഞാനൊരു ഫ്രീസ്റ്റൈൽ ഡാൻസർ ആയിരുന്നു. ലണ്ടൻ ഡാൻസ് സ്കൂളിലേക്ക് എനിക്ക് ഒരു ഇൻവിറ്റേഷൻ കിട്ടിയിരുന്നു പക്ഷേ ഞാൻ അന്ന് പോയിരുന്നില്ല അത് നല്ല പ്രായത്തിലാണ് അന്ന് പോയിരുന്നെങ്കിൽ .. ആ അന്ന് പോയിരുന്നെങ്കിൽ ഇന്ന് ഇവിടെ ഇരിക്കില്ലായിരുന്നല്ലോ. സിനിമയായിരുന്നു അന്നും എന്റെ ലക്‌ഷ്യം വിനായകൻ പറയുന്നു.