എൻറെ ശരീരം എനിക്ക് കണ്ണാടിയിൽ കാണാൻ പോലും തോന്നാത്ത രീതിയിൽ ആ നിർമ്മാതാവ് അന്ന് എന്നെ മോശമാക്കി – വിദ്യ ബാലൻ വെളിപ്പെടുത്തുന്നു

1586

2003ൽ പരിനീത എന്ന ചിത്രത്തിലൂടെ വിദ്യാ ബാലൻ ബോളിവുഡിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. വർഷങ്ങളായി, ഷെർണി, ദി ഡേർട്ടി പിക്ചർ, കഹാനി തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി അവർ വളർന്നു .പക്ഷെ ബോളിവുഡിലേക്കുള്ള വിദ്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് നിർമ്മാതാക്കൾ അവരെ സിനിമയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു . ഒരുപാട് പോരാട്ടങ്ങൾക്ക് ശേഷമാണു തന്റേതായ ഒരു സ്ഥാനം ബോളിവുഡിൽ അവർ സ്വന്തമാക്കിയത്

തന്റെ ചിത്രമായ ജൽസയുടെ പ്രൊമോഷനിൽ പങ്കെടുക്കവെ ഒരു ഇന്റർവ്യൂവിൽ ആണ് തന്റെ കരിയറിലെ താഴ്ന്ന കാലഘട്ടത്തെ കുറിച്ച് അവർ വെളിപ്പെടുത്തിയത് .ബോളിവുഡിലെ തന്റെ ആദ്യനാളുകൾ കഷ്ടപ്പാടുകളുടെ ദിനങ്ങൾ ആയിരുന്നു .ഒരു സംഭവം കാരണം മാസങ്ങളോളം കണ്ണാടിയിൽ നോക്കാനുള്ള ധൈര്യം സംഭരിക്കാൻ പോലും തനിക്ക് കഴിഞ്ഞില്ലെന്ന് അവർ പറയുന്നു .

ADVERTISEMENTS
   

ഒരു നിർമ്മാതാവ് ഒരിക്കൽ തന്നോട് തന്റെ ശരീരത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും ഒരുപാടു തരാം താഴ്ത്തി സംസാരിച്ചു അതോടെ മാസങ്ങളോളം എനിക്ക് എന്റെ ശരീരത്തെ കണ്ണാടിയിലൂടെ പോലും കാണാനുള്ള ധൈര്യം ഇല്ലായിരുന്നു എന്ന് വിദ്യ പറയുന്നു.. പ്രഖ്യാപിക്കപ്പെടാതെ സിനിമകളിൽ നിന്ന് തന്നെ മാറ്റി നിർത്തിയതും തന്റെ കരിയറിലെ ഒരു താഴ്ന്ന ഘട്ടവും അവൾ വിവരിച്ചു.

നേരത്തെ തന്നെ നിരസിച്ച നിർമ്മാതാക്കൾ ഇപ്പോൾ തന്നെ സിനിമയിലേക്ക് വിളിക്കുന്നത് എങ്ങനെയെന്ന് പ്രഭാത് ഖബറിന് നൽകിയ അഭിമുഖത്തിൽ വിദ്യ അനുസ്മരിച്ചു. ധൈര്യവും ആത്മവിശ്വാസവും തകർത്ത് തന്നോട് തന്നെ മ്ലേച്ഛത തോന്നിയ നിർമ്മാതാവിന്റെ കഥയും അവൾ പറഞ്ഞു.

അവർ പറഞ്ഞു, “അടുത്ത കാലത്തായി, എനിക്ക് അവരിൽ നിന്ന് (നേരത്തെ അവരുടെ സിനിമകളിൽ അവളെ മാറ്റി നിർത്തിയ നിർമ്മാതാക്കൾ) കോളുകൾ വന്നിരുന്നു, പക്ഷേ അവരുടെ സിനിമകളുടെ ഭാഗമാകാൻ ഞാൻ വിനയപൂർവം വിസമ്മതിച്ചു. 13 സിനിമകളിൽ നിന്ന് എന്നെ പുറത്താക്കി. ഒരു നിർമ്മാതാവ് തന്റെ സിനിമയിൽ നിന്ന് എന്ന ഈപുറത്താക്കിയതിനു ശേഷം പറഞ്ഞത് വളരെ മോശപ്പെട്ട കാര്യങ്ങൾ ആയിരുന്നു . അവരുടെ വാക്കുകൾ കേട്ടതിനു ശേഷം ആറുമാസത്തോളം എനിക്ക് എന്നെ തന്നെ കണ്ണാടിയിൽ നോക്കാനുള്ള ധൈര്യം സംഭരിക്കാൻ കഴിയാത്തവിധം അയാൾ എന്റെ ശരീരത്തെയും സൗന്ദര്യത്തെയും വല്ലതെ മോശമായി ചിത്രീകരിച്ചു.

ഒരു വേനലിൽ മറൈൻ ഡ്രൈവിൽ നിന്ന് ബാന്ദ്രയിലേക്ക് തന്റെ ചുവടു മാറ്റാൻ തന്നെ പ്രേരിപ്പിച്ച ഒരു തിരസ്‌കരണവും വിദ്യ ഓർത്തു. താൻ സിനിമയിൽ അഭിനയിക്കുന്ന സമയത്ത്, കെ ബാലചന്ദറിനൊപ്പം രണ്ട് സിനിമകൾ കരാർ ചെയ്തിരുന്നതായി അവർ പങ്കുവെച്ചു. എന്നാൽ, പിന്നീട് ആ സിനിമയിൽ നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ തന്നെ മാറ്റിനിർത്തിയതായി അവൾ പറഞ്ഞു .

ആ ചിത്രത്തിന്റെ ഷൂട്ടിംഗ് ന്യൂസിലൻഡിൽ നടക്കേണ്ടിയിരുന്നതാണു എന്നാൽ അവർ തന്നോട് പാസ്സ്‌പോർട്ട് പോലും ചോദിക്കാതിരുന്നപ്പോൾ എന്തോ കുഴപ്പമുണ്ടെന്നു തോന്നി ‘അമ്മ ബാലചന്ദറിന്റെ മകളെ വിളിച്ചപ്പോൾ ആണ് താൻ ആ ചിത്രത്തിൽ നിന്ന് പുറത്തായത് മനസിലായത് .

ആ നിമിഷം തനിക്ക് എങ്ങനെ തോന്നിയെന്ന് അനുസ്മരിച്ചുകൊണ്ട് വിദ്യ പറഞ്ഞു, “ഞാൻ മണിക്കൂറുകളോളം വെറുതെ നടക്കുകയായിരുന്നു . ഞാൻ ഒരുപാട് കരഞ്ഞു. ആ ഓർമ്മകൾ ഇപ്പോൾ മങ്ങിയതാണ്, പക്ഷേ ആ മൂന്ന് വർഷത്തിനുള്ളിൽ ഞാൻ കൈ വച്ചതെല്ലാം വെറുതെ ആയി വിദ്യ ബാലൻ പറയുന്നു.

വിദ്യ ബാലന് ഏറ്റവും കൂടുതൽ മോശം അവസ്ഥ ഉണ്ടായതു മലയാളത്തിൽ നിന്നായിരുന്നു. ഇവിടെയാണ് 13 ചിത്രങ്ങളിൽ നിന്ന് ഭാഗ്യമില്ല എന്ന് പറഞ്ഞു അവരെ ഒഴിവാക്കിയത്. അതുകൊണ്ടു തന്നെ വിദ്യ ബാലൻ ഇപ്പോൾ മലയാളം ചിത്രങ്ങളിൽ നിന്നും മനപ്പൂർവം അകലം പാലിക്കുകയാണ്.

ADVERTISEMENTS