Advertisement
Home MOVIES Malayalam പിന്നെ ഒന്നും ആലോചിച്ചില്ല ആ ആരാധകന്റെ കാലിൽ വീണു മാപ്പ് പറഞ്ഞു – ഉർവശിയുടെ ഞെട്ടിക്കുന്ന...

പിന്നെ ഒന്നും ആലോചിച്ചില്ല ആ ആരാധകന്റെ കാലിൽ വീണു മാപ്പ് പറഞ്ഞു – ഉർവശിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

2625

മലയാള സിനിമയിൽ ഒരു ലേഡീസ് സൂപ്പർസ്റ്റാർ ഉള്ളു എന്നും അത് ഊർവ്വശിയാണ് എന്നുമാണ് മലയാളി പ്രേക്ഷകർ പറയുന്നത്. അത്രത്തോളം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ ചെയ്തിട്ടുള്ള നടിയാണ് ഉർവശി എന്നും പലരും പറയുന്നുണ്ട്.

ഉർവശി ചെയ്തിട്ടുള്ള കഥാപാത്രങ്ങളെല്ലാം അത്രത്തോളം വ്യത്യസ്തത നിറഞ്ഞതായിരുന്നു. നായികയായി മാത്രമേ താൻ അഭിനയിക്കുവെന്ന് ഒരിക്കലും വാശി പിടിക്കാത്ത നടികൂടിയാണ്. ഇപ്പോൾ നടി ഒരു പഴയ അഭിമുഖത്തിൽ ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്. ആരാധകന്റെ കാലിൽ വീണ് മാപ്പ് ചോദിക്കേണ്ട ഒരു അവസ്ഥ തനിക്ക് വന്നിട്ടുണ്ട് എന്നാണ് ഉർവശി പറയുന്നത്.

ADVERTISEMENTS

ഐ വി ശശി സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ അഭിനയിക്കുകയായിരുന്നു താൻ. ആ പടത്തിൽ സീമ ചേച്ചിയും ഞാനും ഉണ്ട്. ഞങ്ങൾ രണ്ടുപേരും ഒരു മുറിയിൽ ഇരിക്കുകയാണ്. വളരെ ചെറിയ റൂം ആണ്. അപ്പോൾ ഒരാൾ ജനാലിന്റെ അരികിൽ വന്ന് ഒന്നും മിണ്ടാതെ കൈകൾ കൊണ്ട് എന്തൊക്കെയോ ആക്ഷൻ കാണിക്കുകയാണ്. ഞാൻ എന്താണ് എന്ന് ചോദിച്ചപ്പോൾ അയാൾ ഒന്നുമില്ലന്ന് പറയുന്നു. വീണ്ടും അയാൾ എന്തൊക്കെയോ കൈകൊണ്ട് കാണിക്കുകയാണ്. ഇയാൾ ചെയ്യുന്ന രീതി ശരിയല്ല എന്ന് എനിക്ക് തോന്നി. ഞാനെന്റെ ടച്ചപ്പിനെ കൊണ്ട് അയാളെ വിളിപ്പിച്ചു.

READ NOW  ഇത് നമ്മുടെ സാനിയ തന്നെയോ സാനിയയുടെ പുതിയ ഹോട്ട് വീഡിയോ കണ്ട് അന്തം വിട്ട് ആരാധാകർ - വീഡിയോ കാണാം

അത് കഴിഞ്ഞ് ഞാൻ അയാൾക്ക് ഇട്ട് ഒന്ന് പൊട്ടിച്ചു. ഒരു അടി ഞാൻ അയാൾക്ക് കൊടുത്തു. അത് കഴിഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത് അയാൾ ഒരു ആൽബം കാണിക്കുകയായിരുന്നു എന്നെ. ഞാൻ വന്നപ്പോൾ മുതലുള്ള എല്ലാ ചിത്രങ്ങളും അയാൾ അതിൽ ഒട്ടിച്ചു വെച്ചിട്ടുണ്ട്.

എന്റെ വലിയ ആരാധകനായിരുന്നു അയാൾ. ഊമയാണ് സംസാരിക്കാൻ സാധിക്കില്ല. അത് കേട്ടപ്പോൾ ഞാൻ വല്ലാതെ ആയിപ്പോയി.. ഞാൻ അടിക്കുകയും ചെയ്തു.. എനിക്കറിയില്ലായിരുന്നല്ലോ അയാൾക്ക് അങ്ങനെ ഒരു പ്രശ്നമുണ്ടെന്ന്. ഞാൻ അയാളുടെ കാലിൽ വീണു.

ഞാൻ വല്ലാതെ ഷോക്കായി പോയ ഒരു അനുഭവമായിരുന്നു അത് എന്നും ഉർവശി പറയുന്നുണ്ട്. സംഭവിച്ച തെറ്റ് തുറന്നു പറയാൻ കാണിച്ച ഉർവശിയുടെ മനസ്സ് വളരെ വലുതാണ് എന്നും ഇതൊക്കെ കൊണ്ട് തന്നെയാണ് നിങ്ങൾ ലേഡീസ് സൂപ്പർസ്റ്റാർ ആണ് എന്ന് ഞങ്ങള്‍ വിളിക്കുന്നത് ആരാധകര്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.

READ NOW  എൻ്റെ കോളേജിലെ പെൺകുട്ടിയെ കമെന്റടിച്ചാൽ നിന്നെ ഏഴായി ഓടിക്കും മോഹൻലാൽ എം ജി ശ്രീകുമാറിനോട് പറഞ്ഞത് സംഭവം ഇങ്ങനെ
ADVERTISEMENTS