
ഏത് വേഷവും അനായാസം ചെയ്യാൻ കെൽപ്പുള്ള മികവുറ്റ ഒരു മലയാളം നായിക ആരാണ് എന്ന ച്ചുദ്യത്തിനു ഉള്ള ഉത്തരമാണ് ഉർവ്വശി . ചെറുപ്പത്തിലേ സിനിമയിലെത്തിയ ഉർവശി പിന്നീട് നായികയായി. തന്റെ സഹോദരിമാർക്ക് പിന്നാലെയാണ് ഉർവ്വശിയും സിനിമയിൽ എത്തിയത്. സിനിമാ ജീവിതത്തെ കുറിച്ച് ഉർവ്വശി നൽകിയ അഭിമുഖം ഒരുപാട് പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. ഒരു കാരണവുമില്ലാതെ ചൂടാകുന്ന സ്വഭാവക്കാരിയല്ല താനെന്നും ഉർവശി പറഞ്ഞിരുന്നു.
താനൊരിക്കലൂം സൂപ്പർ താരങ്ങളെ ആശ്രയിക്കുന്ന നിഴലായി നില്ക്കാൻ ആഗ്രഹിക്കുന്ന നായികയായിരുന്നില്ല. പ്രത്യേക ഉദ്ദേശത്തോടെ ചെയ്ത കാര്യമല്ല അത്. എനിക്കായി കഥാപാത്രങ്ങൾ ഉണ്ടാക്കാൻ സംവിധായകർ ഇവിടെ ഉണ്ടായിരുന്നു. ചിലർക്ക് അക്കാര്യത്തിൽ അനിഷ്ടങ്ങൾ ഉണ്ട്.
ഞാൻ ഒരിക്കലും ഒരു നടന്റെ നായിക ആയിരുന്നില്ല. സംവിധായകരുടെ നായിക ഞാനായിരുന്നു. ആ സിനിമയിൽ നിന്ന് എനിക്ക് എങ്ങനെ പ്രയോജനം നേടാം എന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല . ചിത്രത്തിലെ നായകൻ ആരാണെന്നോ . അതുപോലെ, എന്നെക്കാൾ പ്രാധാന്യമുള്ള വേഷം മറ്റാരെങ്കിലും അവതരിപ്പിക്കുന്നുണ്ടോ എന്ന് ഞാൻ തിരക്കാറില്ലായിരുന്നു .
ജീവിതത്തിൽ എപ്പോഴും സത്യസന്ധത പുലർത്താനാണ് ഞാൻ ശ്രമിക്കുന്നത്. ജീവിതത്തിൽ പരമാവധി സത്യസന്ധമായ പെരുമാറാൻ താൻ ശ്രമിച്ചിരുന്നു . ജീവിതത്തിലെ നല്ല ഗുണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ സത്യസന്ധതയെ കുറിച്ച് ഉർവശി പറഞ്ഞു. കുട്ടിക്കാലത്ത് സത്യം പറഞ്ഞതിന് ഞാൻ എത്ര തവണ കൽപന ചേച്ചിയുടെ കയ്യിൽ നിന്ന് തല്ലു വാങ്ങിയിട്ടുണ്ടെന്നറിയുമോ ? 
കൽപന ചേച്ചി എല്ലാം പറഞ്ഞു തരും, പരിശീലിപ്പിക്കും അച്ഛന്റെ മുന്നിലേക്കയക്കും . അച്ഛന്റെ മുന്നിൽ വന്നാൽ കിളി പറയുന്ന പോലെ എല്ലാ സത്യവും ഞാൻ പറയും. അച്ഛൻ പോയപ്പോൾ ചേച്ചിയുടെ കയ്യിൽ നിന്നും നല്ല അടി കിട്ടും. അതായിരുന്നു അവസ്ഥ. ജീവിതത്തിൽ എനിക്ക് മറയ്ക്കാൻ കഴിയുന്ന കാര്യങ്ങൾ വളരെ കുറവാണെന്നും ഉർവശി പറഞ്ഞു.








