ആരൊക്കെ വന്നാലും എന്തൊക്കെയായാലും എന്റെ മനസ്സിൽ ലേഡീസ് സൂപ്പർസ്റ്റാർ ഉർവശിയാണ്- കാരണം .. മഞ്ജു പിള്ള വെളിപ്പെടുത്തുന്നു

166

മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാർ ആരെന്നു ചോദ്യത്തിന് എപ്പോഴും മലയാളികളുടെ ഉത്തരമായിട്ട് കേൾക്കുന്ന 3 പേരുകളിൽ ഒന്നാണ് ഉർവശി ബാക്കി രണ്ടുപേർ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ ഒന്ന് ശോഭനയും അടുത്തത് മഞ്ജു വാര്യരും.

ഒരു ഓൺലൈൻ ഇന്റർവ്യൂവിൽ അവതാരകൻ നടി മഞ്ജു പിളളയോട് ചോദിച്ച ചോദ്യത്തിന് ലേഡീസ് സൂപ്പർസ്റ്റാർ എന്ന് താൻ അന്നും ഇന്നും കണ്ടിരിക്കുന്ന ഒരാൾ മാത്രമേയുള്ളൂവെന്നും അത് ഉർവശിയാണ്. നിരവധി റെലെവിശന്‍ ഷോകളില്‍ അവതാരകയും മികവുറ്റ ഹാസ്യ താരവുമോക്കെയാണ് മഞ്ജു പിള്ള. ഇപ്പോള്‍ താരം സ്വഭാവ നടിയായി നിരവധി ചിത്രങ്ങളില്‍ തിളങ്ങുന്നുണ്ട്.

ADVERTISEMENTS

എത്രയൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ മനസ്സിൽ അന്നും ഇന്നും ലേഡീസ് സൂപ്പർ സ്റ്റാർ എന്ന പദവിക്ക് യോഗ്യ യായിട്ടുള്ളത് ഉർവശി തന്നെയാണ്. അവർ എന്തു ഭംഗിയായിട്ടാണ് ഒരു ക്യാരക്ടർ അവതരിപ്പിക്കുന്നത്. ഉർവശി അവതരിപ്പിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ കഥാപാത്രം മിഥുനത്തിലേതാണ്. അവർ ഇന്നേവരെയും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല,മഞ്ജു പിള്ള പറയുന്നു .

READ NOW  എന്റെ ശരീരത്തെക്കുറിച്ച് അങ്ങനെ പറയുന്നവർക്ക് നടുവിരൽ നമസ്കാരം നൽകും കനിഹ

കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും അഭിനയമികവുകൊണ്ടും എന്റെ മനസ്സിൽ ലേഡി സൂപ്പർസ്റ്റാർ എന്നു0 ഉർവശി തന്നെയാണ്. ഞാനൊരു നായകന്റെയും നായിക അല്ല എന്നും ഞാനൊരു ഡയറക്ടറുടെ ആർട്ടിസ്റ്റ് മാത്രമാണ് എന്നും പറയാനുള്ള ധൈര്യം മലയാളത്തിലെ മറ്റൊരു നടിക്കും ഉണ്ടാവില്ല എന്നാണ് ഞാൻ കരുതുന്നത്. അവർക്ക് അത്രയ്ക്ക് കോൺഫിഡൻസ് ഉണ്ട്.

ദുഃഖ നായികയായും ബോൾഡ് കഥാപാത്രമായും ഹാസ്യ വേഷത്തിലും ഉർവശി തിളങ്ങിയിട്ടുണ്ട്. ഈ പരാമർശം മഞ്ജു വാര്യരെ ഉദ്ദേശിച്ചാണോ മഞ്ജുപ്പിള്ള പറഞ്ഞത് എന്ന് സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും അഭിമുഖമെടുത്ത മാധ്യമത്തിന്റെ അവതാരകൻ ഈ ചോദ്യം എടുത്തു ചോദിച്ചപ്പോൾ മഞ്ജുപ്പിള്ള പറയുന്നുണ്ട് ഇത് വീണ്ടും എന്നോട് ചോദിച്ചു ഒരു വിവാദം ആക്കാൻ ആണോ നിങ്ങളുടെ ഉദ്ദേശം എന്നും മഞ്ജു ചോദിക്കുന്നു.

മഞ്ജു പിള്ള മലയാളം സിനിമയിൽ അടുത്തു കാലത്തു ചെയ്ത ഏറ്റവും നല്ല കഥാപാത്രം ആയിരുന്നു ഹോം സിനിമയിലെ കുട്ടി അമ്മ. ആ കഥാപാത്രത്തിന് അതിന്റെ പൂർണ്ണതയിൽ മഞ്ജുപിള്ള എത്തിച്ചിട്ടുണ്ട്. വലിയ വിജയമായിരുന്ന ചിത്രമാണ് ഹോം. ഇന്ദ്രൻസായിരുന്നു ഹോമിലെ നായകൻ. ശ്രീനാഥ് ഭാസിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

READ NOW  ഒന്നും അറിയാത്ത കാലത്തു എന്നെ ഒരുപാട് ആണുങ്ങൾ ഉപയോഗിച്ചിട്ടുണ്ട്- ഒരു സ്ത്രീ മൂന്നു വർഷക്കാലം കീപ് ആയി വച്ചുകൊണ്ടിരുന്നു -വെളിപ്പെടുത്തലുമായി നടൻ സുധീർ.
ADVERTISEMENTS