വിദേശരാജ്യങ്ങളിൽ നിലനിൽക്കുന്ന പല രീതികളും നമുക്ക് അംഗീകരിക്കാൻ പോലും സാധിക്കാത്ത തരത്തിലുള്ളവായാണ്. മറ്റൊരു രാജ്യത്തേക്ക് നമ്മൾ എത്തുമ്പോൾ അവിടെ നമ്മൾ അതിഥികളാണ്.. നമുക്ക് ഇഷ്ടമുള്ള വിഭവങ്ങൾ നൽകേണ്ടതും അതിഥികളെ സൽക്കരിക്കേണ്ടതും അവരുടെ കടമയാണ്.
എന്നാൽ അത്തരത്തിൽ വീട്ടിലേക്ക് അതിഥികൾ എത്തുന്ന സമയത്ത് അവർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സ്വന്തം ഭാര്യമാരെ പോലും വിട്ടുകൊടുക്കാൻ മനസ്സുള്ള ഒരു വിഭാഗം ആളുകൾ ജീവിക്കുന്ന ഒരു രാജ്യമുണ്ട്. അത് എവിടെയാണെന്നല്ലേ ആഫ്രിക്കയുടെ തെക്ക് ഭാഗത്തുള്ള നമിബിയയിലെ ഒരു ഗോത്രത്തിലാണ് വളരെ വിചിത്രവും അതോടൊപ്പം അംഗീകരിക്കാൻ സാധിക്കാത്തതുമായ ഈ ആചാരമുള്ളത്
ഓവഹിംബ ഊഹിമ്പ എന്നീ പേരുകളിൽ അറിയപ്പെടുന്ന നമീബിയയിലെ ഗോത്രത്തിൽ ആണ് ഈ ആചാരം നടക്കുന്നത്. Okujepisa Omukazendu എന്നാണ് ഈ ഒരു ആചാരം അറിയപ്പെടുന്നത് തന്നെ. അവിടെയുള്ള ആളുകളുടെ പ്രധാന ജോലി എന്നത് കൃഷിയും കന്നുകാലി വളർത്തലും ഒക്കെയാണ്. കന്നുകാലികളെ മേയ്ച്ചു കൊണ്ടാണ് അവർ ജീവിക്കുന്നത് തന്നെ അവരുടെ കറൻസി എന്നത് തന്നെ കന്നുകാലികൾ ആണ് എന്ന് തന്നെ പറയാം . അവരുടെ സ്ത്രീകൾക്കും കുട്ടികളെ നോക്കുക ശുദ്ധജലം ശേഖരിക്കുക ആഹാരം ഉണ്ടാക്കുക എന്നതാണ് പ്രധാന ജോലി. വിദ്യാഭ്യാസവും മറ്റും വളരെ കുറവുള്ള ഒരു വിഭാഗമാണ് ഇവർ.
. എട്ടുമുതൽ 10 വയസ്സിനുള്ളിൽ തന്നെ വിവാഹിതരാകുന്ന പെൺകുട്ടികളും ഇവിടെയുണ്ട്.. അതുപോലെ തന്നെ ഒരു വ്യക്തിക്ക് ഒന്നിലധികം ഭാര്യമാർ ഉള്ള ഒരു സാഹചര്യവും ഇവിടെ കാണാൻ സാധിക്കും. ഇതൊക്കെ ഇവിടെ വളരെ സാധാരണമാണ് വളരെയധികം ചൂടുള്ള വരണ്ട കാലാവസ്ഥയിൽ ജീവിക്കുന്നതുകൊണ്ടു തന്നെ ഇവിടെയുള്ള സ്ത്രീകളും പുരുഷന്മാരും ഒക്കെ അർദ്ധനഗ്നരായാണ് നടക്കാറുള്ളത്. ചൂടിൽ നിന്ന് രക്ഷ നേടാൻ ചെളികൊണ്ടുണ്ടാക്കിയ ഒരു പ്രത്യേക പേസ്റ് ഇവർ മുടിയിലും ശരീരത്തിലും പുരട്ടും.
ഇവരുടെ വീട്ടിൽ ഒരു അതിഥി വരികയാണെങ്കിൽ അവരോടുള്ള ആദിത്യ മര്യാദ എന്ന നിലയിൽ ആ വീട്ടിലെ പുരുഷൻമാർ തന്റെ ഭാര്യയെ അതിഥിക്കൊപ്പം ഉറങ്ങാൻ വിടുകയാണ് ചെയ്യുന്നത്. അവർക്ക് ഇത് ഒരു ആചാരമാണ്. വരുന്ന അതിഥി അവരുടെ ബന്ധു ആയിരിക്കണം എന്നുള്ള ഒരു നിർബന്ധം കൂടി ഈ കാര്യത്തിലുണ്ട്. തുടർന്ന് അവർ ഭാര്യയും ഭർത്താവും കിടന്നിരുന്ന മുറിയിൽ ലൈം ഗികബന്ധത്തിൽ ഏർപ്പെടുകയും ഭർത്താവ് മറ്റൊരു മുറിയിലേക്ക് മാറി കിടക്കുകയും ചെയ്യുകയാണ് പതിവ് ഇനി വേറെ മുറിയില്ലെങ്കിൽ ഭർത്താവ് വീടിനു വെളിയിൽ പോയി കിടക്കും. വരുന്നത് പുരുഷനാണെങ്കിൽ ഭർത്താവ് മാറി കൊടുക്കുന്നതുപോലെ വരുന്ന അതിഥി സ്ത്രീയാണെങ്കിൽ ഭാര്യയും അത്തരത്തിൽ മാറി കൊടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അത് വളരെ കുറച്ചു മാത്രമേ സംഭവിക്കൂ.
എന്നാൽ ഇപ്പോൾ അവിടെയുള്ള പുതിയ തലമുറ ഇതിൽ നിന്നും ഒരുപാട് മാറി കുറച്ചുകൂടി മികച്ച രീതിയിൽ ചിന്തിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. പലരും സ്കൂളുകളിലും മറ്റും പോയി തുടങ്ങിയതോടെ ഇതിനു മഠം വരുന്നു എന്നും സ്കൂളിൽ പോന്ന കുട്ടികൾക്ക് മറ്റുള്ളവരിൽ നിന്നും കളിയാക്കലുകൾ ഇതിന്റെ പേരിൽ ഉണ്ടാകുന്നത് കൊണ്ട് ഇത്തരം ആചാരങ്ങൾ നിർത്താൻ അവരിൽ ഒരു വിഭാഗം തുടങ്ങിയിരിക്കുന്നു എങ്കിലും ആചാരങ്ങളെ സംരക്ഷിക്കാം കച്ച കെട്ടിയിറങ്ങിയവർ അവിടെയും ഉണ്ട് എന്നതും വസ്തുതയാണ്.