മലയാള സിനിമയിൽ വലിയ പ്രതീക്ഷയുള്ള യുവ താരമാണ് ടോവിനോ തോമസ് . ടോവിനോയുടെ ഏറ്റവും അടുത്തായി പുറത്തിറങ്ങിയ ‘അജയന്റെ രണ്ടം മോചനം’ എന്ന ചിത്രം വലിയ വിജയമായിരിക്കുകയാണ് . ഒരു പാൻ ഇന്ത്യൻ താരം എന്ന പ്രതീതി ഇപ്പോൾ തന്നെ ടോവിനോ കൊണ്ട് വന്നിരിക്കുകയാണ്, മിന്നൽ മുരളിയാണ് ആദ്യമായി ടോവിനോയെ അന്യ ഭാഷകളിൽ ശ്രദ്ധേയ താരമാക്കി മാറ്റിയ ചിത്രം. ടോവിനോയും നടൻ പൃഥ്വിരാജ് തമ്മിൽ വലിയ അടുത്ത സൗഹൃദമാണ് ഉള്ളത്.
ടോവിനോയുടെ കരിയറിൽ വലിയ മാറ്റം ഉണ്ടാക്കിയ ചിത്രമായ എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിൽ വളരെ പ്രധനയമേറിയ ഒരു കഥാപാത്രത്തിലേക്ക് ഒരു തുടക്കക്കാരനായ ടോവിനോയെ നിർദേശിച്ചത് പൃഥ്‌വി ആണ് അത് ടോവിനോയുടെ കരിയറിൽ വലിയ മാറ്റമുണ്ടാക്കി. അത് കൂടാതെ പ്രിത്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ ഒരു ശ്രദ്ധേയ വേഷം ടോവിനോ ചെയ്തിരുന്നു. മുൻനിര നായകനായി അരങ്ങേറ്റം കുറിച്ചതിനു ശേഷവും പ്രിത്വിയുടെ ചിത്രത്തിൽ ഒരു വേഷം വന്നപ്പോൾ ടോവിനോ അത് ചെയ്യാൻ തയ്യാറായത് അവരുടെ ബന്ധമാണ് കാണിക്കുന്നത്.
ഇപ്പോൾ പൃഥ്‌വിയുടെ മോഹൻലാൽ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ പുറത്തിറങ്ങാനിരിക്കുന്ന ‘എൽ 2: എമ്പുരാൻ’ എന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ വീണ്ടും ടോവിനോയെ സംവിധാനം ചെയ്യുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ പൃഥ്‌വിയുടെ സംവിധാനത്തെ കുറിച്ചും തന്റെ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ടോവിനോ.
അടുത്തിടെ നടന്ന ഒരു പുതിയ പ്രമോഷണൽ അഭിമുഖത്തിൽ, പൃഥ്വിരാജിന്റെ സംവിധാന വൈദഗ്ധ്യത്തോടുള്ള തന്റെ ആരാധന പങ്കുവെച്ചുകൊണ്ട്, താൻ ഇതുവരെ സഹകരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി അദ്ദേഹത്തെ വിശേഷിപ്പിച്ചു.
പൃഥ്വിരാജിന്റെ സംവിധാനത്തോടുള്ള സമീപനത്തെക്കുറിച്ച് ടോവിനോ പ്രശംസിച്ചു, “എല്ലാ സംവിധായകരോടും ഞാൻ ഇത് പറയാറുണ്ട്. ഞാൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് മിസ്റ്റർ പൃഥ്വിരാജ്. പുള്ളിയുടെ സംവിധാനം വൻ പൊളിയാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ് പുള്ളിയുടെ സിനിമയിൽ അഭിനയിക്കാൻ . ഞാൻ വളരെ റിലാക്സ്ഡ് ആയി അഭിനയിച്ചിട്ടുള്ള സിനിമയാണ് ലൂസിഫർ.
എനിക്ക് ഏറ്റവും കൂടുതൽ പ്രശംസ കിട്ടിയ സിനിമയിൽ ഒന്നാണ് ലൂസിഫർ. പുള്ളിയുടെ ഗൈഡൻസിൽ അത് ചെയ്യാൻ വളരെ ഈസി ആണ്. അഭിനേതാക്കളെ വളരെയധികം സപ്പോർട്ട് ചെയ്യുന്ന ഒരു സംവിധാന രീതിയാണ് പുള്ളിയുടേത്. നമ്മൾ പുള്ളിയുടെ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ നമ്മുക്ക് മനസിലാകും നന്നായിട്ടുണ്ടോ അതോ മോശമായിട്ടുണ്ടോ എന്ന്. ചില സമയത് ഇങ്ങനെ കട്ട് ഷോട്ട് ഓക്കേ എന്ന് പറയും അതായത് പ്ളേ ബാക് ഇല്ല. ഫോക്കസ് ഔട്ട് ആണോ എന്ന് ചോദ്യമില്ല. പുള്ളി ഷൂട്ട് ചെയ്യുമ്പോൾ ഒന്നും നോക്കാതെ തന്നെ ഷോട്ട് ഓക്കേ എന്ന് പറയാനുള്ള ക്ലാരിറ്റി പുള്ളിക്ക് ഉണ്ട്.
ഇത്രയും സിനിമകളിൽ അഭിനയിച്ചതിന്റെ പരിചയവും ഓൾഡ് സ്കൂളിന്റെയും ന്യൂ സ്കൂളിന്റെയും ഒക്കെ ഒപ്പം ജോലി ചെയ്തതിന്റെയും പരിചയമുണ്ട്. ഇതിനെ കുറിച്ച് ചാർത്തക ചെയ്യുമ്പോഴാണ് കട്ട് ഷോട്ട് ഓക്കേ ബ്രേക്ക് . പക്ഷേ ബ്രേക്ക് നു തൊട്ടു മുൻപ് എടുക്കുന്ന ലിസ്റ് ഷോട്ട് ഒന്നുകൂടി പ്ളേ ബാക് ചെയ്തു നോക്കിയിട്ടു ബ്രേക്ക് പറഞ്ഞാൽ പോരെ എന്ന് എല്ലാവരും ചിന്തിക്കും. എന്താ വേണ്ടത് എന്ന് അത്രക്കും ക്ലാരിറ്റി ഉണ്ട് പുള്ളിക്ക്.