നീ ആഗ്രഹിക്കുന്ന അത്രയും പേരോടോപ്പം അങ്ങനെ ചെയ്തുകൊള്ളൂ പക്ഷേ – റിലേഷൻഷിപ്പുകളിൽ മക്കൾക്ക് ഷാരൂഖിന്റെ ഭാര്യ നൽകിയ ഉപദേശം വൈറൽ

3311

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം ഷാരൂഖ് ഖാൻ്റെ ഭാര്യയും നിർമ്മാതാവും ഇൻ്റീരിയർ ഡിസൈനറുമായ ഗൗരി ഖാൻ കോഫി വിത്ത് കരൺ സീസൺ 7-ൽ പങ്കാളിയായിരുന്നു . സംവിധായകൻ കരൺ ജോഹറുടെ വിവാദമായ ചാറ്റ് ഷോയിൽ പങ്കെടുത്ത സമയത്ത്, ഷാരൂഖ് ഖാനോടും അവരുടെ മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവരുമായുള്ള തൻ്റെ ജീവിതത്തെക്കുറിച്ച് ഗൗരി തുറന്നുപറഞ്ഞു.അവരുടെ മൂത്ത മകൻ ആര്യൻ്റെ അറസ്റ്റ് മൂലമുണ്ടായ പ്രശനങ്ങളും അവരുടെ ജീവിതത്തിലെ പ്രക്ഷുബ്ധമായ സമായതേ പറ്റിയും മറ്റും അവർ തുറന്നു പറഞ്ഞു. ഷോയിലെ റാപ്പിഡ് ഫയർ സമയത്ത്, ആര്യൻ തൻ്റെ ഫാഷൻ പോലീസ് ആണെന്നും വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന് അവൻ അവളെ പലതും പഠിപ്പിക്കുന്നുവെന്നും ഉൾപ്പെടെ നിരവധി വെളിപ്പെടുത്തലുകൾ അവർ നടത്തി.

റാപ്പിഡ് ഫയർ സെഗ്‌മെൻ്റിനിടെ, റിലേഷൻ ഷിപ്പുകളുടെ അല്ലെങ്കിൽ പ്രണയത്തിന്റെ കാര്യത്തിൽ മകൻ ആര്യൻ ഖാനും മകൾ സുഹാനയ്ക്കും നൽകാൻ ആഗ്രഹിക്കുന്ന ഉപദേശത്തെക്കുറിച്ച് കരൺ ജോഹർ ഗൗരിയോട് ചോദിച്ചു. അവൾ നൽകിയ മറുപടി ഇങ്ങനെ

ADVERTISEMENTS
   

“നീ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത് വരെ എത്ര പെൺകുട്ടികളെ വേണമെങ്കിലും ഡേ$,,,റ്റ് ചെയ്യുക. വിവാഹംകഴിക്കാൻ തീരുമാനിക്കുന്നവരെ പരമാവധി പേരെ ഡേ$ ,,റ്റ് ചെയ്യുക; പിന്നെ ഫുൾ സ്റ്റോപ്പ്.” മകൾ സുഹാനയ്ക്ക് നൽകിയ ഉപദേശം ഗൗരി വെളിപ്പെടുത്തി , “ഒരേ സമയം രണ്ട് ആൺകുട്ടികളുമായി ഒരിക്കലും ഡേ#,റ്റ് ചെയ്യരുത്.” അതായിരുന്നു ഗൗരി പറഞ്ഞത്. അപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവരും ഗൗരിയെ പ്രശംസിച്ചു അത് നല്ലൊരു ഉപദേശമാണ് എന്നും അവർ പറഞ്ഞു.

അപ്പോൾ നടി അനന്യ അങ്ങനെ ചെയ്യുന്നുണ്ടെന്ന് ഷോയുടെ ഹോസ്റ്റ് കൂടിയായ കരൺ ജോഹർ പറഞ്ഞു. പൊതുവെ വിവാദ ചോദ്യങ്ങൾ ചോദിക്കുക അത്തരം കാര്യങ്ങൾ പറയുക എന്നത് കരൺ ജോഹറുടെ ഒരു രീതിയാണ്.അനന്യ അവൾ രണ്ടു പേർക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു കളിക്കുകയാണ് എന്നാണ് കരൺ ജോഹർ പറഞ്ഞത്. എന്നാൽ അങ്ങനെയല്ല അവൾ ഒരേസമയം രണ്ടു പേരെ കുറിച്ച് ചിന്തിചിരുന്നു പക്ഷേ അവൾ ഒരാളെ ബ്രേക്ക് അപ് ചെയ്തു മറ്റൊരു അതിഥിയായ മഹീപ് കപൂർ പറഞ്ഞു

ഗൗരി മോശം മാനസികാവസ്ഥയിലായിരിക്കുമ്പോൾ എന്താണ് ചെയ്യുന്നതെന്ന് കരൺ ചോദിച്ചപ്പോൾ, ഏറ്റവും ഇളയമകൻ “അബ്രാമിനൊപ്പം സമയം ചെലവഴിക്കും ” എന്നായിരുന്നു അവളുടെ മറുപടി. ഷാരൂഖിൽ നിന്ന് ശ്രദ്ധ ലഭിക്കണമെങ്കിൽ ഗൗരി എന്തുചെയ്യും? എന്ന ചോദ്യത്തിനു “അവൻ എന്നോട് സംസാരിക്കുമ്പോൾ അവൻ എപ്പോഴും എന്നെ ശ്രദ്ധിക്കുന്നു എന്ന് എനിക്ക് തോന്നണം, അവൻ അങ്ങനെ ആണോ ഇല്ലയോ, അത് എനിക്കറിയില്ല.”

ഷാരൂഖ് ഖാൻ്റെ ഭാര്യയായത് തനിക്ക് ചിലപ്പോഴൊക്കെ ദോഷകരമാവുകയും ചെയ്യുന്നുണ്ട് എന്ന് ഗൗരി ഖാൻ വെളിപ്പെടുത്തി. അതിന്റെ കാരണമായി അവൾ പറഞ്ഞത് ഇതാണ് , “ഒരു പുതിയ പ്രോജക്റ്റ് പരിഗണിക്കുമ്പോൾ, എന്നെ ഒരു ഡിസൈനറായി പരിഗണിക്കുന്ന ചിലരുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഷാരൂഖ് ഖാൻ്റെ ഭാര്യയ്‌ക്കൊപ്പം ജോലി ചെയ്യുന്നതിൻ്റെ ഭാരം ഉൾക്കൊണ്ടു പ്രവർത്തിക്കാൻ ചിലപ്പോൾ ആളുകൾ ആഗ്രഹിക്കാത്തതിനാൽ അത് അങ്ങനെ പ്രവർത്തിക്കാത്ത സമയങ്ങളുണ്ട്. ഇത് 50% സമയവും എനിക്കെതിരെ പ്രവർത്തിക്കുന്നു. തന്റെ ഇന്റീരിയർ ഡിസൈൻ ജോലിയിൽ ഷാരൂഖ് ഖാന്റെ ഭാര്യ എന്ന പദവി ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ആണ് താരം ഉദ്ദേശിച്ചത്. ദ ഫാബുലസ് ലൈവ്സ് ഓഫ് ബോളിവുഡ് വൈവ്സ് എന്ന റിയാലിറ്റി ഷോയിൽ ഉണ്ടായിരുന്ന ഉറ്റസുഹൃത്തുക്കളായ മഹീപ് കപൂർ, ഭാവന പാണ്ഡെ എന്നിവർക്കൊപ്പമാണ് ഗൗരി അന്ന് ഷോയിൽ പങ്കെടുത്തത്.

ADVERTISEMENTS