
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മീശമാധവൻ. ദിലീപ് കാവ്യ മാധവൻ ജോടികൾ തകർത്തഭിനയിച്ച ചിത്രം. മലയാളികളുടെ എന്നത്തേയും പ്രിയപ്പെട്ട എവർഗ്രീൻ ചിത്രമാണ്. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ പുറത്തിറങ്ങുന്നത് 2002ലാണ്ഒരു ആക്ഷൻ കോമഡി ചിത്രമായി പുറത്തിറങ്ങിയ മീശമാധവൻ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ദിലീപ് എന്ന നടൻറെ സ്റ്റാർഡം ഉറപ്പിച്ച ചിത്രം കൂടിയായിരുന്നു മീശ മാധവൻ . പിന്നീട് ഈ ചിത്രത്തിൻറെ തമിഴ് റീമേക്ക് ചെയ്യുന്നതിനായി നിർമ്മാതാക്കൾ തീരുമാനിച്ചിരുന്നു. ആ സംഭവത്തെക്കുറിച്ച് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ചിത്രത്തിന് സംവിധായകനായ ലാൽജോസ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.
മീശമാധവൻ വലിയ ഹിറ്റായ സമയത്ത് നിർമാതാവായ അപ്പച്ചൻ സാർ തന്റെ വീട്ടിൽ വന്നിട്ട് മീശമാധവൻ തമിഴ് റീമേക്ക് ചെയ്യാനുള്ള അവകാശം തനിക്ക് തരണമെന്ന് തന്നോട് പറഞ്ഞു. ചിത്രം താൻ തന്നെ തമിഴിലും സംവിധാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിൻറെ കയ്യിൽ വിജയുടെ ഡേറ്റ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങൾ ഇരുവരും മദ്രാസിൽ വിജയ് കാണാൻ പോയി
അങ്ങനെ അവിടെ വച്ച് വിജയി ഈ ചിത്രം കണ്ടു ചിത്രം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പക്ഷേ അദ്ദേഹം അതിനകത്ത് ഒരു വിയോജിപ്പ് പറഞ്ഞ ഒരു കാര്യം തനിക്ക് ഇപ്പോഴും ഓർമ്മയുണ്ടെന്ന് ലാൽ ജോസ് പറയുന്നു. ചിത്രത്തിൻറെ കഥയും കാര്യങ്ങളും എല്ലാം വളരെ നല്ലതാണ്. പക്ഷേ ഒരു സൂപ്പർസ്റ്റാറിന് ചേർന്ന രീതിയിലുള്ളതല്ല ഇതിന്റെ ക്ളൈമാക്സ് എന്ന്. അതായത് അദ്ദേഹം ഉദ്ദേശിച്ചത് ഒരു സൂപ്പർസ്റ്റാറിന് ചെയ്യാനുള്ള അത്ര വലിയ ഒരു കണ്ടന്റല്ല ചിത്രത്തിൻറെ ക്ലൈമാക്സിൽ ഉള്ളത് എന്നാണ് വിജയ് ഉദ്ദേശിച്ചത്.
പക്ഷേ ഒരു സ്റ്റാർ ആകാൻ പോകുന്ന ഒരു നടന് ഈ ക്ലൈമാക്സ് മതിയാകും പക്ഷേ തന്നെപ്പോലെ ഒരു സൂപ്പർസ്റ്റാറിന് ഈ ക്ലൈമാക്സ് മതിയാകില്ല എന്ന് വിജയ് ത്നങ്ങളോട് പറഞ്ഞു എന്ന് ലാൽ ജോസ് പറയുന്നു. അതോടെ മീശമാധവൻ തമിഴിൽ നടക്കാതെ പോയി എന്നും അദ്ദേഹം പറയുന്നു. ഇന്ന് തമിഴിൽ ഏറ്റവും കൂടുതൽ സ്റ്റാർഡം ഉള്ള നടനാണ് വിജയ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഗോട്ടിൽ അദ്ദേഹത്തിന്റെ പ്രതിഫലം 200 കോടി രൂപയാണ് എന്നുള്ളതാണ് എത്രത്തോളം വെളുത്തതാണ് വിജയ് എന്ന നടന്റെ താരമൂല്യം എന്ന് നമ്മുക്ക് മനസിലാകും. ഗോട്ടിന്റെ ആകെ ചിലവ് 400 കോടി രൂപയാണ് അതിൽ പകുത്യോയോളം വിജയ് യുടെ പ്രതിഫലമാണ്.