താൻ 3000 സ്ത്രീകളോടൊപ്പം കഴിഞ്ഞിട്ടുണ്ട് എന്ന് മോഹൻലാൽ പറഞ്ഞു എന്ന് പറയുന്നവരോട് ശരിക്കും ലാൽ അങ്ങനെ പറഞ്ഞോ: അദ്ദേഹം അന്ന് പറഞ്ഞത് ഇതാണ്

5334

ബോൺ ആക്ടർ എന്ന് പറയാൻ കഴിയുന്ന ഒരു നടനാണ് മോഹൻലാൽ. അദ്ദേഹത്തിൻറെ വിരലുകൾ പോലും അഭിനയിക്കും എന്ന് അദ്ദേഹത്തിന് ഒപ്പം പ്രവർത്തിച്ച സംവിധായകരും അഭിനേതാക്കളും പ്രേക്ഷകരും പറയാറുണ്ട്. മലയാള സിനിമ അഭിനയ ലോകത്തിന് നൽകിയത് ഒരു വലിയ വരദാനമാണ് നടൻ മോഹൻലാൽ. പലപ്പോഴും സിനിമ മേഖലയിലെ ഏത് പ്രശ്നങ്ങളും ആരോപണങ്ങളും ചെന്ന് നിൽക്കുന്നത് മോഹൻലാളിലേക്കോ മമ്മൂട്ടിയിലേക്കോ ഒക്കെയേയിരിക്കും. അവർ എന്തുകൊണ്ട് പ്രതികരിച്ചില്ല, അവർ എന്തുകൊണ്ട് അതിൽ അഭിപ്രായം പറഞ്ഞില്ല എന്ന തരത്തിലാണ് ചോദ്യങ്ങൾ ഉയരുന്നത്. മോഹൻലാലിൻറെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുള്ള ചില വസ്തുതകൾ അല്ലെങ്കിൽ അദ്ദേഹത്തിൻറെ ചില സ്റ്റേറ്റ്മെന്റുകൾ ഉണ്ട് അതിൽ എല്ലാം പിന്നിൽ മാധ്യമങ്ങളാണ് താനും. അതിൽ ഏറ്റവും വലയ വിവാദമായ ഒന്നിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ഒരിക്കൽ മനോരമ ന്യൂസിന്റെ നേരെ ചൊവ്വ എന്ന പ്രോഗ്രാമിൽ ജോണി ലൂകാസ്സ് ചോദിക്കുന്ന ഒരു ചോദ്യത്തിന് മോഹൻലാൽ നൽകുന്ന മറുപടി, അത് പിന്നീട് മോഹൻലാലിൻറെ സ്റ്റേറ്റ്മെൻറ് അല്ലെങ്കിൽ അദ്ദേഹം അത് അംഗീകരിച്ചു എന്ന് തരത്തിൽ വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. അത് മോഹൻലാലിനൊപ്പം കഴിഞ്ഞ സ്ത്രീകളുടെ എണ്ണം 3000 കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു എന്നുള്ള തരത്തിലായിരുന്നു ആ വാർത്ത പ്രചരിക്കുന്നത്. പിന്നെ പല അഭിമുഖങ്ങളിലും പല ചാനൽ ചർച്ചകളിലും ഒക്കെ ചാനൽ അവതാരകരും മാധ്യമപ്രവർത്തകരും മലയാളത്തിന്റെ ഒരു സൂപ്പർസ്റ്റാർ തന്റെ ഒപ്പം കഴിഞ്ഞ സ്ത്രീകളുടെ എണ്ണം 3000 കഴിഞ്ഞു എന്നു പറഞ്ഞു എന്ന് എടുത്ത് പറയുകയുണ്ടായി.

ADVERTISEMENTS
   

സത്യത്തിൽ അത് കണ്ണടച്ച് ഇരുട്ടാക്കുന്ന ഒരു നടപടി ആണെന്ന് വ്യക്തമാണ്. മോഹൻലാൽ ആ അഭിമുഖത്തിൽ അങ്ങനെ പറഞ്ഞിരുന്നോ ഇല്ലയോ എന്നുള്ളത് അഭിമുഖം കണ്ട എല്ലാവർക്കും അറിയാം. പൊതുവെ അഭിമുഖങ്ങൾ കാണുന്നത് വളരെ കുറച്ച് ആൾക്കാർ ആയതുകൊണ്ട് തന്നെ മോഹൻലാൽ അതിൽ പറഞ്ഞത് എന്താണെന്ന് അവർക്ക് വ്യക്ത മറ്റുള്ളവർക്ക് അറിയില്ല,മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന കാര്യങ്ങൾ ആകും ആളുകൾ വിശ്വസിക്കുക. അഭിമുഖത്തിന്റെ സത്യാവസ്ഥ പുറത്തുവിടാതെ തങ്ങൾക്ക് വായിൽ തോന്നുന്നത് റീച്ചിനുവേണ്ടിയും പറഞ്ഞുകൂട്ടുന്ന മാധ്യമങ്ങൾ തങ്ങളുടെ കടമകൾ മറക്കുന്നത് എന്നുള്ളത് പറയാതിരിക്കാൻ വയ്യ.

സത്യത്തിൽ മാധ്യമങ്ങൾ അത്തരത്തിൽ പറയുമ്പോൾ സാധാരണക്കാർ അത് മോഹൻലാൽ പറഞ്ഞതാണ് എന്ന് വിശ്വസിച്ചുപോകും. അടുത്തിടെ മീഡിയവൺ ചാനലിലെ ഒരു പ്രോഗ്രാമിൽ അവതാരകൻ പറയുന്നതും ഇതുതന്നെയാണ്. മലയാളത്തിലെ ഒരു സൂപ്പർസ്റ്റാർ പറഞ്ഞു അയാൾ അയാളുടെ ഒപ്പം കഴിഞ്ഞ് സ്ത്രീകളുടെ എണ്ണം 3000 കഴിഞ്ഞു എന്ന് അയാൾ അത് പറയുമ്പോൾ അയാൾ വിമർശിക്കപ്പെടാത്തതും വിനായകൻ എന്തെങ്കിലും പറയുമ്പോൾ വിമർശിക്കപ്പെടുന്നത് അത് അയാളുടെ ജാതി കൊണ്ടാണ് എന്നുള്ള ജാതീയത മറ്റുള്ളവരിലേക്ക് കുത്തിനിറക്കുന്ന ഒരു പരാമർശം നടത്തുകയുണ്ടായി. സത്യത്തിൽ അങ്ങനെ ഒരു സ്റ്റേറ്റ്മെൻറ് മോഹൻലാൽ പറഞ്ഞിരുന്നില്ല ആ വാർത്തയുടെ സത്യാവസ്ഥ ഇതാണ്..

ജോണി ലൂക്കാസ് മോഹൻലാൽ അഭിമുഖത്തിൽ അദ്ദേഹം മോഹൻലാലിനോട് ചോദിച്ചു താൻ കേട്ട് അതീവ രസകരമായ ഒരു ഗോസിപ്പ് എന്തെന്നാൽ മോഹൻലാലിനൊപ്പം കഴിഞ്ഞ സ്ത്രീകളുടെ എണ്ണം 3000 കഴിഞ്ഞു അതിന്റെ പേരിൽ ഒരു ആഘോഷം ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു ഈ ഒരു ഗോസിപ്പ് താങ്കൾ കേട്ടിട്ടുണ്ടോ എന്നാണ് ജോണി ലൂക്കാസ് ചോദിക്കുന്നത്. അന്ന് മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെയാണ്.

https://www.facebook.com/reel/27848711471382772

എനിക്ക് പക്ഷേ തോന്നുന്നത് എ പറഞ്ഞത് ശരിയല്ല അതിൽ കൂടുതൽ ഉണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നാണ്, അത് അങ്ങനെ ഒരു തമാശയായി നമുക്ക് കാണാൻ കഴിയുകയുള്ളൂ. അത് പൂർണ്ണമായും ഒരു ഗോസിപ്പ് ആണ്. ഒപ്പം അദ്ദേഹം അത് പറഞ്ഞവസാനിപ്പിച്ചത് ഈ ഒരു വാചകം കൂടി ചേർത്താണ്. നമ്മുടെ പത്രവും മാസികയും വും ഒക്കെ വിൽക്കാനായി ഒന്നും കിട്ടിയില്ലെങ്കിൽ അവരവരുടെ വീട്ടുകാരെക്കുറിച്ച് പോലും എഴുതാൻ തയ്യാറായിട്ടുള്ള പ്രസ്ഥാനങ്ങളാണ് ഉള്ളത്. ഇതാണ് ലാൽ പറയുന്നത്. സത്യത്തിൽ ആ ആരോപണത്തെ അദ്ദേഹം പൂർണമായി നിഷേധിക്കുകയാണ് ചെയ്തത്. തുടക്കത്തിൽ ഒരു തമാശരൂപയാണ് പറഞ്ഞിട്ട് സ്വന്തം വീട്ടുകാരെക്കുറിച്ച് പോലും മോശമായി എഴുതുന്ന ആൾക്കാർ പടച്ചുണ്ടാക്കിയ ഒരു ഗോസിപ്പ് ആണ് എന്ന് അദ്ദേഹം പറഞ്ഞുവെക്കുമ്പോൾ അത് വീണ്ടും വീണ്ടും ആവർത്തിച്ച് ലാൽ അങ്ങനെ പറഞ്ഞു എന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമ പ്രവർത്തനം ആണെന്നാണ് പറയാനുള്ളത് അതല്ല യഥാർത്ഥ മാധ്യമധർമ്മം.

ADVERTISEMENTS
Previous articleഇങ്ങനെ പോയാൽ മോഹൻലാലിനെ ഇവർ ഷെഡിലാക്കും -ആ കാര്യത്തിലെങ്കിലും ലാൽ ആന്റണിയെ ഒഴിവാക്കണം -ശാന്തിവിള ദിനേശ് അന്ന് പറഞ്ഞത്.
Next articleപൊതു വേദിയിൽ വച്ച് ഷാരൂഖാൻ പരസ്യമായി അപമാനിച്ചു – അന്ന് നടൻ നീൽ നിതിൻ മുകേഷ് നൽകിയ മറുപടി