തമിഴ് സിനിമ ലോകത്ത് പലപ്പോഴും വിവാദങ്ങളുടെ പേരിൽ വലിയതോതിൽ ശ്രദ്ധ നേടിയിട്ടുള്ള ഒരു നടനാണ് ആര്യ. മലയാളികൾക്കും വളരെ സുപരിചിതനായ നടനാണ് ആര്യ. കഴിഞ്ഞ മാസമായിരുന്നു ആര്യയുടെ 43-)0 പിറന്നാൾ . വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ മുൻപിൽ നിൽക്കുന്ന വ്യക്തി കൂടിയാണ് ആര്യ.
വില്ലേജ് എന്ന ഒരു സീരിയസ് ആണ് ഇപ്പോൾ ആര്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായ സയേഷ്യയാണ് ആര്യയുടെ ഭാര്യ. ആര്യയുടെ വിവാഹത്തിനുമുൻപ് ആര്യക്കൊരു മണവാട്ടിയെ കണ്ടുപിടിക്കുന്നതിനു വേണ്ടി ഒരു വലിയ റിയാലിറ്റി ഷോ നടത്തിയിരുന്നു എന്നാൽ ആ റിയാലിറ്റി ഷോ ഇടയ്ക്ക് വെച്ച് നിർത്തിയതിനുശേഷം ആണ് നടിയേ വിവാഹം കഴിക്കുന്നത്.
താരത്തിന്റെ വിവാഹവുമായി സംബന്ധിച്ച് വലിയതോതിലുള്ള ഗോസിപ്പുകളും വിവാദങ്ങളും ഒക്കെ ഒരു സമയത്ത് പ്രചരിച്ചിരുന്നു അതിൽ തന്നെ ശ്രീലങ്കൻ വംശജയായ ഒരു സ്ത്രീ ഉന്നയിച്ച പരാതി വളരെയധികം ശ്രദ്ധ നേടിയിരുന്നു.
വിവാഹ വാഗ്ദാനം നൽകി 70 ലക്ഷം രൂപ തന്നിൽ നിന്നും കൈപ്പറ്റി എന്നും പിന്നീട് തന്നെ കബളിപ്പിച്ചു എന്നതും ആയിരുന്നു ഈ സ്ത്രീയുടെ പരാതി. ഇത് ആര്യയുടെ കരിയറിനെ തന്നെ വളരെ മോശമായി ബാധിക്കാൻ തുടങ്ങി. ജർമ്മനിയിൽ ആയിരുന്നു എന്നതുകൊണ്ട് തന്നെ ഇന്ത്യൻ എംബസിയെ സമീപിച്ച് ആയിരുന്നു താൻ നടനെതിരെ പരാതി നൽകിയത് എന്നുകൂടി സ്ത്രീ വ്യക്തമാക്കി.
പ്രശ്നം വലിയതോതിൽ ശ്രദ്ധ നേടുകയും ചെന്നൈ പോലീസ് ആര്യയെ രണ്ടുതവണ ചോദ്യം ചെയ്യുകയും ചെയ്തു. നടനുമായി ചാറ്റ് ചെയ്തതിന്റെ സ്ക്രീൻഷോട്ടുകൾ യുവതി അന്വേഷണ സംഘത്തിന് അയച്ചു കൊടുക്കുകയും ചെയ്തു.
ആര്യയ്ക്ക് മകൾ പിറന്ന വർഷം തന്നെയാണ് ഈ ഒരു വിവാദം തലപൊക്കിയതും നടനെ വളരെയധികം മോശമായി ഈ ഒരു ഗോസിപ്പ് ബാധിച്ചു എന്നതായിരുന്നു സത്യം. എന്നാൽ നടന്റെ നിരപരാധിത്വം വളരെ പെട്ടെന്ന് തന്നെ തെളിയുകയും ചെയ്തത്.
അന്വേഷണം മുന്നോട്ട് പോയപ്പോൾ മുഹമ്മദ് അറുമാൻ എന്നായാളും ബന്ധുവായ മുഹമ്മദ് ഹുസൈനി എന്നായാളും ചേര്‍ന്നാണ് ആര്യ എന്ന വ്യാജേന ജർമ്മനിയിലുള്ള യുവതിയോട് സംസാരിച്ചതും വിവാഹ വാഗ്ദാനം നല്‍കി പണം കബളിപ്പിച്ചതും .
യഥാർത്ഥ കുറ്റവാളികളെ കണ്ടു പിടിച്ചതോടെ സോഷ്യൽ മീഡിയയിൽ തന്നെ വിശ്വസിച്ചു കൂടെ നിന്ന ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ട് ആര്യ എത്തിയിരുന്നു. കൃത്യമായ രീതിയിൽ തന്നെ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കും നടൻ നന്ദി അറിയിച്ചു.