നടിയുമായുള്ള തന്റെ കിടപ്പറ രംഗം ഭാര്യയെ ശരിക്കും കരയിപ്പിച്ചു – ആ സംവിധായകനെ കണ്ടപ്പോൾ ചെയ്തത് – ടി ജി രവി പറഞ്ഞത്

9948

മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ മാത്രം തിളങ്ങി നിന്നിരുന്ന താരമായിരുന്നു ഒരു കാലത്തു ടി ജി രവി. അദ്ദേഹത്തെ കാണുമ്പോൾ തന്നെ ആ കാലത്ത് സ്ത്രീകൾ ഭയക്കുന്ന ഒരു നടനായിരുന്നു. പലപ്പോഴും താരത്തിന്റെ പല കഥാപാത്രങ്ങളും അത്രത്തോളം ഭയപ്പെടുത്തുന്നതും ആയിരുന്നു. കൂടുതലായും റേപ്പ് രംഗങ്ങളിൽ ഒക്കെയാണ് താരം അഭിനയിച്ചിട്ടുള്ളത്.

ഇപ്പോൾ താൻ സ്ത്രീകളെ ഉപദ്രവിക്കുന്ന കഥാപാത്രങ്ങൾ ഒക്കെ ചെയ്തതിൽ തന്റെ ഭാര്യയെ വിഷമിപ്പിക്കാൻ പലരും ശ്രമിച്ചിരുന്നു എന്നും, എന്നാൽ ഭാര്യക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നും തുറന്ന് പറയുകയാണ് ടി ജി രവി. ഭർത്താവ് ഇത്തരം മോശം രംഗങ്ങളിൽ അഭിനയിക്കുന്നത് കാണുമ്പോൾ നിങ്ങൾക്ക് വിഷമം തോന്നില്ലേ എന്നൊക്കെ ചോദിച്ചിട്ടുള്ളവർ ഉണ്ട്. എന്നാൽ അത് തങ്ങളെ ബാധിച്ചിട്ടില്ല എന്നാണ് നടൻ പറയുന്നത്.

ADVERTISEMENTS
   

വളരെ ചെറുപ്പത്തിൽ തന്നെ പരസ്പരം പരിചയപ്പെട്ട് പ്രണയിച്ചവരാണ് തങ്ങൾ എന്നും അതുകൊണ്ടു തന്നെ തങ്ങളുടെ ജീവിതത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നുമാണ് ടി ജി രവി പറയുന്നത്.ഭാര്യക്ക് പന്ത്രണ്ടും തനിക്ക് പതിനാറും വയസ്സുള്ളപ്പോൾ പ്രണയിച്ചവരാണ് തങ്ങൾ . സഹോദരന്റെ ഭാര്യയുടെ അനിയത്തി ആയതിനാൽ പ്രണായതിനും വിവാഹത്തിനും എതിർപ്പും ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. ഭാര്യയും ആയി ഒരുമിച്ച് സിനിമകൾ ഒക്കെ കാണാൻ പോകുന്ന രീതിയും തങ്ങൾക്ക് ഉണ്ടായിരുന്നു. ഒരിക്കൽ തന്‍റെ ഒരു സിനിമ  കണ്ടിട്ട് ഭാര്യ കരഞ്ഞിട്ടുണ്ട്. അപ്പോൾ മാത്രമാണ് തന്റെ സിനിമ ജീവിതത്തിന്റെ പേരിൽ ഭാര്യ കരഞ്ഞിട്ടുള്ളത്.

READ NOW  അന്ന് ലീക്കഡ് വിഡിയോയായി ഇറങ്ങിയത് എന്റെ വീഡിയോ തന്നെ പക്ഷേ അങ്ങനെ ആക്കാൻ അവർ ചെയ്തത് മാളവിക പറയുന്നു.

തങ്ങൾ ഒരിക്കൽ തിയേറ്ററിൽ സിനിമ കാണാൻ പോയപ്പോഴായിരുന്നു അത്. സിനിമയിലെ ഒരു രംഗം കാരണമാണ് അത്തരത്തിൽ ഭാര്യയ്ക്ക് വിഷമിക്കേണ്ടതായി വന്നിരുന്നത്. സിനിമയിൽ ഒരു കിടപ്പറ രംഗമാണ് ഉള്ളത് . താൻ അഭിനയിക്കുന്ന സമയത്ത് ആ രംഗത്തിൽ ഒരുപാട് ഡീറ്റെയിൽ ആയി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ആ രംഗം മറ്റൊരു സീനിലേക്ക് തിയേറ്ററിൽ വച്ച് പോയി എന്നും അതൊരു മുഴുനീളെ കിടപ്പറ രംഗമായി മാറിയത്. അത് കണ്ടതോടെ ഭാര്യ വേദനിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

TG Ravi with wife and son and actor Sreejith Ravi and family

താനല്ല അത് അഭിനയിച്ചത് എന്ന് ഭാര്യക്ക് നല്ല ബോധ്യമുണ്ട്. പക്ഷേ മറ്റുള്ളവർക്ക് മുൻപിൽ അത് താനാണ് ചെയ്തത് എന്നത് ഉറപ്പാണ്. എല്ലാവരുടെയും മുമ്പിൽ താനത് ചെയ്തതായാണ് വരിക. അതാണ് അവൾക്ക് പ്രയാസമുണ്ടാക്കിയത്. വേദന കൊണ്ട് അവൾ അപ്പോൾ തന്നെ തിയേറ്ററിൽ നിന്നും ഇറങ്ങി പോവുകയും ചെയ്തു. അത് തന്റെ മനസ്സിൽ ഒരു വൈരാഗ്യമായി കിടക്കുകയും പിന്നീട് ഈ സിനിമയുടെ സംവിധായകനെ കണ്ടപ്പോൾ മദ്രാസിൽ വച്ച് കണ്ടപ്പോൾ അയാൾ ഈയൊരു മുറിയുടെ മൂലയിലേക്ക് വിളിച്ചു കൊണ്ട് പോയി ഒരടി മുഖത്ത് വച്ച് കൊടുത്തു ന്നിട്ടുപറഞ്ഞു ഇത് എന്തിനാണെന്ന് മനസിലായി കാണുമല്ലോ ,ഇത് ആരും അറിയണ്ട അറിഞ്ഞാൽ നിനക്കാണ് നാണക്കേട് എന്ന്. അന്ന് താൻ അഭിനയിച്ച എ സീനിലെ ബെഡ്ഷീറ്റ് മദ്രാസിലേക്ക് കൊണ്ട് പോയി ആണ് അയാൾ ബാക്കി രംഗങ്ങൾ ഷൂട്ട് ചെയ്തത് എന്നും അദ്ദേഹം പറയുന്നു

READ NOW  ശ്രീനാഥ് ഭാസി ഇരയാണ് നമ്മൾ മനപ്പൂർവം ഒരാളെ കൂതറയാക്കരുത് പിന്തുണയുമായി വിജയകുമാർ പ്രഭാകരൻ
ADVERTISEMENTS